കൊച്ചി: എട്ടാമത് അഖില കേരള മദർ തെരേസ ക്വിസ് ഏപ്രിൽ 14-,നു എറണാകുളം സെന്റ് മേരീസ് കത്തീഡ്രൽ ബസിലിക്കയിൽ നടക്കും. 10001 രൂപയും എബി മാത്യു പുളിനിൽക്കുംതടത്തിൽ എവറോളിംഗ് ട്രോഫിയുമാണ് ഒന്നാം സമ്മാനം. കേരള കത്തോലിക്കാ സഭയിലെ ഇടവക, സെന്റർ, സ്ഥാപനം എന്നിവയിൽ നിന്ന് രണ്ടു പേർ വീതമുള്ള രണ്ടു ടീമുകൾക്കു പങ്കെടുക്കാം. പ്രായപരിധിയില്ല. മത്സരാർത്ഥികൾ വികാരിയുടെയോ സ്ഥാപനത്തിന്റെ ഡയറക്ടറുടെയോ സാക്ഷ്യപത്രം ഹാജരാക്കണം.
വിശുദ്ധ മത്തായിയുടെ സുവിശേഷം (അധ്യായം 16-28), പ്രഭാഷകൻ (അധ്യായം 1-10), വിശുദ്ധ മദർ തെരേസ (നവീൻ ചൗള), വിശുദ്ധ ചാവറയച്ചന്റെ ചാവരുൾ, സഭാസംബന്ധമായ വിവരങ്ങൾ എന്നിവയെ അടിസ്ഥനമാക്കിയാണ് ചോദ്യങ്ങൾ.
5001 രൂപയും പി.ടി. ജോസ് പാലാട്ടി എവറോളിംഗ് ട്രോഫി, 3001 രൂപയും ടോണി ഹോർമിസ് ഒല്ലൂക്കാരൻ എവറോളിംഗ് ട്രോഫിയും യഥാക്രമം രണ്ടും മൂന്നും സ്ഥാനക്കാർക്കു ലഭിക്കും. ഫൈനൽ റൗണ്ടിലെത്തുന്ന ടീമുകൾക്ക് 1001 രൂപയുടെ കാഷ് അവാർഡും എഴുത്തുപരീക്ഷയിൽ 75 ശതമാനത്തിലധികം മാർക്ക് വാങ്ങുന്നവർക്ക് പ്രത്യേക സമ്മാനങ്ങളും ഉണ്ടാകും. പങ്കെടുക്കുന്ന ടീമുകൾക്ക് പ്രോത്സാഹന സമ്മാനങ്ങളുണ്ട്.
കൂടുതൽ വിവരങ്ങൾക്ക്: 0484 2351516, 9447370666, 9447271900, 9567043509.