Kerala

ഹർത്താലിൽ വിശന്നു വലഞ്ഞവർക്ക് ആഹാരവും വെള്ളവുമായി വിജയപുരം രൂപത

ഹർത്താലിൽ വിശന്നു വലഞ്ഞവർക്ക് ആഹാരവും വെള്ളവുമായി വിജയപുരം രൂപത

 

സ്വന്തം ലേഖകൻ

വിജയപുരം: ഇന്നലത്തെ അപ്രതീക്ഷിത ഹർത്താലിൽ വലഞ്ഞവർക്ക് ആഹാരവും വെള്ളവും നൽകുവാനായി മുന്നോട്ട് വന്നു വിജയപുരം രൂപത. കോട്ടയം കെ.എസ്.ആർ.ടി.സി.ബസ്സ്റ്റാന്റ്, പ്രൈവറ്റ് ബസ്സ്റ്റാന്റ്, റയിൽവേ സ്റ്റേഷൻ, തുടങ്ങി കോട്ടയം നഗരത്തിൽ ഹർത്താൽ ദിനത്തിൽ വിശന്നു വലഞ്ഞ 500 -ലതികംപേർക്ക് ഭക്ഷണവും കുടിവെള്ളവും വിതരണം ചെയ്തു വിജയപുരം സോഷ്യൽ സർവ്വീസ് സൊസൈറ്റി.

ഇങ്ങനെ ഹർത്താൽ ദിനത്തിൽ വലയുന്നവർക്ക് സഹായമാകുവാൻ രൂപപ്പെടുത്തിയിരിക്കുന്ന പദ്ധതിയുടെ പേര് ‘ആർദ്രം’ എന്നാണ്. വിജയപുരം രൂപത മെത്രാൻ റൈറ്റ് റവ. ഡോ. സെബാസ്റ്റ്യൻ തെക്കെത്തെച്ചേരിൽ പിതാവിന്റെ നിർദ്ദേശപ്രകാരമാണ് വിജയപുരം സോഷ്യൽ സർവ്വീസ് സൊസൈറ്റി “ആർദ്രം” പദ്ധതി ആരംഭിച്ചത്. ഇത് രണ്ടാം തവണയാണ് ആർദ്രവുമായി വിജയപുരം സോഷ്യൽ സർവ്വീസ് സൊസൈറ്റി ഹർത്താൽ ദിനത്തിൽ മുന്നോട്ട് വന്നത്. കഴിഞ്ഞ ഹാർത്തലിനും ഭക്ഷണവും വെള്ളവും വിതരണം ചെയ്തിരുന്നു.

വൈദികർ വെള്ള ളോഹയിട്ട് ഭക്ഷണ പൊതിയുമായി ബസ്സ്റ്റാന്റ്, റയിൽവേ സ്റ്റേഷൻ തുടങ്ങിയ ഇടങ്ങളിൽ വന്നിറങ്ങിയത് അവിടങ്ങളിൽ കൂടിയിരുന്ന ഹർത്താൽ അനുകൂലികളിലും ഹർത്താലിൽ അകപ്പെട്ടുപോയവർക്കും ആദ്യം അല്പം അമ്പരപ്പുളവാക്കിയെങ്കിലും, കടകളൊക്കെ അടച്ചതിനാൽ ആഹാരവും വെള്ളവുമില്ലാതെ ക്ഷീണിതരായവർ വളരെ സന്തോഷത്തോടും വലിയ പ്രതീക്ഷയോടും കൂടിയാണ് തങ്ങളുടെ അടുക്കലേക്ക് ഓടിയെത്തിയതെന്ന് അസിസ്റ്റൻറ് ഡയറക്ടർ ഫാ. ഫെലിക്സ് ദേവസ്യ പറഞ്ഞു. അതിൽ ചിലർ ഇന്നലെ രാത്രിയിൽ പോലും ആഹാരം കഴിക്കുവാൻ സാധിക്കാതെ യാത്രയിൽ അകപ്പെട്ടവരും ആയിരുന്നുവെന്ന് അച്ചൻ പറഞ്ഞു.


വികാരി ജനറാൾ മോൺസിഞ്ഞോർ ജസ്റ്റിൻ മഠത്തിപ്പറമ്പിൽ, പ്രൊക്കുറേറ്റർ ഫാ. അജി ചെറുകാക്രാഞ്ചേരി, കോർപ്പറേറ്റ് മാനേജർ ഫാ. പോൾ ഡെന്നി രാമച്ചംകുടി, ഫാ. വർഗ്ഗീസ് കൊട്ടയ്ക്കാട്ട്, വിജയപുരം സോഷ്യൽ സർവ്വീസ് സൊസൈറ്റി ഡയറക്ടർ ഫാ. ഡെന്നീസ് കണ്ണമാലിയും അസിസ്റ്റൻറ് ഡയറക്ടർ ഫാ. ഫെലിക്സ് ദേവസ്യ പുറത്തേപ്പറമ്പിലും സൊസൈറ്റിയുടെ സ്റ്റാഫംഗങ്ങളും, യുവജനങ്ങളും വിതരണത്തിന് നേതൃത്വം നൽകി.

ഹർത്താൽ അനുകൂലികളിൽ നിന്ന് നല്ല പ്രതികരണവും സഹകരണവുമാണ് ഉണ്ടായതെന്നും ആരും തന്നെ എതിർ ശബ്ദവുമായി തങ്ങളെ സമീപിച്ചില്ലയെന്നും വിതരണത്തിൽ പങ്കെടുത്ത വൈദികർ പറഞ്ഞു.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker