World

ഹഗിയ സോഫിയയെ മോസ്‌ക്കായി പരിവർത്തനം ചെയ്യുന്നത് ഇസ്ലാമിക നിയമത്തിന്റെ ലംഘനം; ഇമാം തൌഹിദി

തുർക്കിയിലെ സഭ തന്നെയാണ് ഹഗിയ സോഫിയയുടെ ശരിയായ ഉടമസ്ഥർ, അവരുടെ അനുമതിയില്ലാതെ ആ സ്ഥലത്ത് നടത്തപ്പെടുന്ന ഇസ്ലാമിക പ്രാർത്ഥനകൾ അസാധുവാകുമെന്ന് ഇമാം തൌഹിദി...

സ്വന്തം ലേഖകൻ

സൗത്ത് ഓസ്ട്രേലിയ: ഹഗിയ സോഫിയയെ മോസ്‌ക്കായി പരിവർത്തനം ചെയ്യുന്നത് ഇസ്ലാമിക നിയമത്തിന്റെ ലംഘനമെന്ന് ഓസ്ട്രേലിയയില്‍ നിന്നുള്ള പ്രമുഖ മുസ്ലീം ഗ്രന്ഥകാരനും സൗത്ത് ഓസ്ട്രേലിയന്‍ ഇസ്ലാമിക് അസോസിയേഷന്റെ പ്രസിഡന്റുമായ ഇമാം മൊഹമ്മദ് തൌഹിദി. ഇസ്ലാം വിശ്വാസത്തിൽ ഒരു പള്ളി സ്ഥാപിക്കുന്നതിന് കർശനവും നൂതനവുമായ നിയമങ്ങളുണ്ടെന്നും, ഒരു രാഷ്ട്രത്തിന്റെ പ്രസിഡന്റോ, ഉന്നത കോടതിയോ വിചാരിച്ചാലുടൻ ഒരു കെട്ടിടത്തെ മുസ്ലീം പള്ളിയാക്കുവാന്‍ കഴിയില്ലെന്നും, അങ്ങനെ ചെയ്താല്‍ അത് ഇസ്ലാമിക കർമ്മശാസ്ത്രത്തിന്റേയും, ശരിയത്ത് നിയമത്തിന്റേയും ലംഘനമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുഹമ്മദ്‌ നബി പറയുന്നതിങ്ങനെയാണ്: ‘മറ്റൊരാളുടെ ഭൂമി അന്യായമായി ആരെങ്കിലും പിടിച്ചടക്കിയാല്‍, ഏഴു ഭൂമികൾക്ക് താഴെ ആ ഭൂമിയാൽതന്നെ അവന്റെ കഴുത്ത് ചുറ്റപ്പെടും (ഉയിര്‍പ്പുനാളില്‍)’.

നിയമപരമായി ഒരു മോസ്‌ക്ക് നിർമ്മിക്കപ്പെടേണ്ടത് ഇസ്ലാമിക നിയമങ്ങൾക്ക് അനുസൃതമായിട്ടായിരിക്കണം, പ്രാർത്ഥന നടത്തുന്നതിനായി തീരുമാനിക്കുന്ന സ്ഥലം വാങ്ങുന്നത് സംഭാവനയിലൂടെയോ, നിയമാനുസൃതമായ രീതിയിലോ ആയിരിക്കണം. ഹഗിയ സോഫിയയിൽ സംഭവിച്ചിരിക്കുന്നത് പോലെ ബലപ്രയോഗത്തിലൂടെ ഒരിക്കലും മോസ്ക്കിനുള്ള സ്ഥലം സ്വന്തമാക്കാൻ പാടില്ല അദ്ദേഹം പറയുന്നു.

അതുപോലെതന്നെ, നമ്മൾ മുസ്ലീങ്ങള്‍ക്ക് പൊതുസ്ഥലമല്ലാത്ത ഒരിടത്ത് പ്രാര്‍ത്ഥിക്കണമെങ്കില്‍ പ്രത്യേകം അനുവാദവും ആവശ്യമാണ്‌. കാരണം, പ്രാര്‍ത്ഥനക്ക് മുന്‍പായി ശരീരം ശുദ്ധിയാക്കുവാന്‍ ഉപയോഗിക്കുന്ന വെള്ളത്തെക്കുറിച്ച് മുസ്ലീം നിയമത്തില്‍ പറയുന്നത്: ‘അത് സ്വന്തം ഉറവിടത്തില്‍ നിന്നോ, പൊതു ഉറവിടത്തില്‍ നിന്നോ, അതിന്റെ നിയമപരമായ ഉടമസ്ഥന്റെ അനുവാദത്തോടെയോ ആയിരിക്കണമെന്നാണ്. ഉടമസ്ഥന്റെ അനുവാദമില്ലാതെ ആ സ്ഥലത്ത് പ്രാർത്ഥിക്കാൻ മുസ്ലീമിന് അനുവാദമില്ല, ആ പ്രാര്‍ത്ഥനകൊണ്ട് ഫലമുണ്ടാവില്ല’. ചുരുക്കത്തിൽ മറ്റൊരുവന്റെ സ്വത്തോ, അവകാശമോ അന്യായമായി പിടിച്ചടക്കുന്നത് ഖുറാനും, പരമ്പരാഗത ഇസ്ലാമിക നിയമങ്ങള്‍ക്കും എതിരാണെന്നാണ് പ്രമുഖ ഇസ്ലാമിക പണ്ഡിതനായ ഗ്രാന്‍ഡ്‌ ആയത്തൊള്ള സിസ്റ്റാനിയും പറയുന്നതെന്നും ഇമാം തൌഹിദി .

ഇക്കാരണങ്ങളാൽ, തുർക്കിയിലെ സഭ തന്നെയാണ് ഹഗിയ സോഫിയയുടെ ശരിയായ ഉടമസ്ഥർ, അവരുടെ അനുമതിയില്ലാതെ ആ സ്ഥലത്ത് നടത്തപ്പെടുന്ന ഇസ്ലാമിക പ്രാർത്ഥനകൾ അസാധുവാകുമെന്ന് ഇമാം തൌഹിദി ഓർമ്മിപ്പിക്കുന്നു.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker