Parish

സ്മാർട്ടാവാൻ ചെസ്സുകളിച്ചോള്ളൂ; വചനബോധന SMART CLASS-ന്റെ പുതിയ കാൽവെയ്പ്പ്

സ്മാർട്ടാവാൻ ചെസ്സുകളിച്ചോള്ളൂ; വചനബോധന SMART CLASS-ന്റെ പുതിയ കാൽവെയ്പ്പ്

വിജയനാഥ്.വി

തേവൻപാറ: തേവൻപാറ ഫാത്തിമ മാതാ ദേവാലയത്തിലെ വചനബോധന SMART CLASS-ന്റെ ആഭിമുഖ്യത്തിൽ ‘ചെസ് പരിശീലന ക്ലാസ്’ നടത്തിയത് വിദ്യർഥികൾക്ക് വേറിട്ട അനുഭവമായി.
ഇടവക വികാരി ഫാ.ഫ്രാൻസിസ് സേവ്യർ, ശ്രീ.ഷൈജു സി.എസ്. എന്നിവർ ക്ലാസ് കൈകാര്യം ചെയ്തു. രണ്ട് ദിവസത്തെ ക്ലാസും തുടർന്ന് ഫോളോ അപ്പ് ക്ലാസുകളുമാണ് ക്രമീകരിച്ചിരിക്കുന്നത്.

ചെസ് കളിക്കുന്നത് തലച്ചോറിനെ കൂടുതൽ പ്രവർത്തന ക്ഷമമാക്കുന്നു; കുട്ടികളിലെ IQ വർധിപ്പിക്കുന്നു; പ്രശ്നങ്ങൾ പരിഹരിക്കുവാനുള്ള കഴിവ് വർധിപ്പിക്കുന്നു; കുട്ടികളിലെ ഏകാഗ്രത വർധിപ്പിക്കുന്നു; ക്രിയാത്മകത വർധിപ്പിക്കുന്നു; അനാവശ്യ ഉത്കണ്ഠ, വിഷാദ രോഗം, അൽഷിമേഴ്സ് രോഗം തുടങ്ങിയവയെ പ്രതിരോധിക്കുവാൻ സഹായിക്കുന്നു, തുടങ്ങിയ ധാരാളം പ്രയോജനങ്ങൾ ചെസ് കളിയിലൂടെ നേടിയെടുക്കാൻ കഴിയുമെന്ന് മനഃശാസ്ത്രഞ്ജരും വൈദ്യശാസ്ത്രവും തെളിയിച്ചിട്ടുണ്ട്.

കൂടുതൽ രജിസ്ടേഷനുകൾ വരുന്നതനുസരിച്ച് ക്ലാസുകൾ പുനഃക്രമീകരിക്കുമെന്ന് വചനബോധന ഹെഡ്മാസ്റ്റർ ശ്രീ.വിജയനാഥ് അറിയിച്ചു.

വിദ്യാർഥികളിൽ പഠത്തോടൊപ്പം മറ്റ് വിഷയങ്ങളും ഉൾപെടുത്തിയുള്ള വിവിധ ക്ലാസുകളും സെമിനാറുകളും SMART ക്ലാസ്-ന്റെ ആഭിമുഖ്യത്തിൽ നടന്നുവരുന്നുണ്ട്.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker