Kerala
സ്ത്രീകൾക്കെതിരെ നടക്കുന്ന അതിക്രമങ്ങൾക്കെതിരെ കൊച്ചി രൂപതാ കെ.സി.വൈ.എം.ന്റെ കണ്ണുകെട്ടി പ്രതിഷേധം
ജോസ് മാർട്ടിൻ
കൊച്ചി: സ്ത്രീകൾക്കെതിരെ നടക്കുന്ന അതിക്രമങ്ങൾക്കെതിരെ കണ്ണടയ്ക്കുന്ന സമൂഹമനസാക്ഷിക്ക് നേരേ കെ.സി.വൈ.എം. കൊച്ചി രൂപതയുടെ നേതൃത്വത്തിൽ കണ്ണുകെട്ടി പ്രതിഷേധം. പ്രതിഷേധ പരിപാടി കെ.സി.വൈ.എം കൊച്ചി രൂപത മുൻ പ്രസിഡന്റ് ജോബി പനക്കൽ ഉദ്ഘാടനം ചെയ്തു.
രൂപതാ പ്രസിഡന്റ് ജോസ് പള്ളിപ്പാടൻ അധ്യക്ഷത വഹിച്ചു. രൂപത ജനറൽ സെക്രട്ടറി കാസി പൂപ്പന, സംസ്ഥാന സിന്‍ഡിക്കേറ്റ് അംഗം ഡാനിയ ആന്റണി, ഡാൽവിൻ ഡിസിൽവ, ക്രിസ്മ കെ.എ., മേബിൾ ജോൺ, അഗസ്റ്റിൻ റെനി എന്നിവർ പ്രസംഗിച്ചു.