Diocese

വേറിട്ടൊരു നന്ദി പ്രകടനവുമായി റോബർട്ടച്ചൻ

വേറിട്ടൊരു നന്ദി പ്രകടനവുമായി റോബർട്ടച്ചൻ

സ്വന്തം ലേഖകൻ

നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ലത്തീൻ കത്തോലിക്കാ രൂപതയിലെ പാറശാല ഫൊറോന വികാരിയും ആറയൂർ ഇടവക വികാരിയുമായ ഫാ. റോബർട്ട്‌ വിൻസെന്റാണ്‌ വ്യത്യസ്‌തമായ ഈ നന്ദി പ്രകടനത്തിന്‌ പിന്നിൽ. ആറയൂർ ഇടവകയിൽ സ്‌തുത്യർഹമായ സേവനത്തിന്‌ ശേഷം പടിയിറങ്ങുന്നതിന്‌ ഒരാഴ്‌ച കിടക്കെയാണ്‌ അച്ചൻ ഇടവകാ കുടുംബത്തിന്‌ വ്യത്യസ്‌തമായ നന്ദി പ്രകടനവുമായെത്തിയത്‌.

“ആറയൂർ, പോരന്നുർ, കാക്കവിള ,ചാവല്ലൂർ, പൊറ്റ തുടങ്ങിയ ഇടവകകളിലേക്ക്‌ എന്നെ സ്വീകരിച്ചതിന്‌ നന്ദി” എന്ന്‌ തുടക്കുന്ന നന്ദിയുടെ വാക്കുകളിൽ 2183 ദിവസങ്ങളിൽ തന്റെ സേവനം ലഭിച്ച എല്ലാ മേഖലകളെയും അച്ചൻ തന്റെ നന്ദിയുടെ വാക്കുകളിൽ ഓർമ്മിക്കുന്നുണ്ട്‌ .

ഞായറാഴ്‌ച (08.04.2018) തന്റെ നന്ദിയുടെ വാക്കുകൾ ഒരു കാർഡിലാക്കി എല്ലാ പളളികളിലുമുളള കുടുംബങ്ങളിൽ അച്ചൻ എത്തിച്ചു.

അടുത്ത ശനിയാഴ്‌ച (14. 04.2018) കട്ടയ്ക്കോട്‌ ഫൊറോന ദേവാലയത്തിന്റെ പുതിയ വികാരിയായി അച്ചൻ ചുമതല ഏറ്റെടുക്കും.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker