Kerala
വിമലഗിരി കത്തീഡ്രലില്‍ പരി.വിമലഗിരി മാതാവിന്റെ അമലോല്‍ഭവ തിരുനാൾ ആരംഭിച്ചു
വിമലഗിരി കത്തീഡ്രലില്‍ പരി.വിമലഗിരി മാതാവിന്റെ അമലോല്‍ഭവ തിരുനാൾ ആരംഭിച്ചു
ജോസ് മാർട്ടിൻ
കോട്ടയം: വിമലഗിരി കത്തീഡ്രലില്‍ പരി.വിമലഗിരി മാതാവിന്റെ അമലോല്‍ഭവ തിരുനാളിന് തുടക്കംകുറിച്ചുകൊണ്ട്, ഇന്നലെ വിജയപുരം രൂപതാ മെത്രാന്‍ ഡോ. സെബാസ്റ്റ്യന്‍ തെക്കത്തെച്ചേരിയില്‍ പിതാവ് തിരുനാള്‍ കൊടിയേറ്റി.
തുടര്‍ന്ന്, നടന്ന സമൂഹ ദിവ്യബലിയില്‍ വിയജയപുരം രൂപതാ ചാന്‍സലര്‍ മോണ്‍.ജോസ് നവാസ് മുഖ്യകാര്‍മീകത്വം വഹിച്ചു, ഫാ.ടോം ജോസ്, ഫാ. ബേസില്‍ പാദുവ എന്നിവര്‍ സഹകാര്‍മീകരായിരുന്നു. രൂപതാ പ്രൊക്യുറെറ്റര്‍ ഫാ. ജോസഫ് അജി ചെറുകാക്രഞ്ചെരില്‍ വചനപ്രഘോഷണം നല്‍കി. ഡിസംബര്‍ എട്ടിന് തിരുനാള്‍ സമാപിക്കും.