വരാപ്പുഴ അതിരൂപതയ്ക്ക് 8 നവവൈദികർ
ജനുവരി 26-ന് വൈകീട്ട് 4 മണിക്ക് എറണാകുളം സെന്റ് ഫ്രാൻസിസ് അസീസി കത്തീഡ്രൽ ദേവാലയത്തിൽ വച്ച് നടത്തപ്പെട്ടു...
സ്വന്തം ലേഖകൻ
വരാപ്പുഴ: വരാപ്പുഴ അതിരൂപതയ്ക്ക് എട്ട് നവവൈദികരെ ലഭ്യമായിരിക്കുന്നു. ജനുവരി 26-ന് വൈകീട്ട് 4 മണിക്ക് എറണാകുളം സെന്റ് ഫ്രാൻസിസ് അസീസി കത്തീഡ്രൽ ദേവാലയത്തിൽ വച്ച് വരാപ്പുഴ അതിരൂപത മെത്രാപ്പോലിത്ത മോസ്റ്റ് റവ.ഡോ.ജോസഫ് കളത്തിപ്പറമ്പിലിന്റെ കൈവെയ്പ്പ് ശുശ്രൂഷയിലൂടെയാണ് എട്ട് ഡീക്കന്മാർ പൗരോഹിത്യ ജീവിതത്തിലേയ്ക്ക് പ്രവേശിച്ചത്.
ഡീക്കന്മാരായിരുന്ന ഷാമിൽ തൈക്കൂട്ടത്തിൽ, സോനു ഇത്തിത്തറ, ജിപ്സൻ ചാണയിൽ, റെനിൽ ഇട്ടിക്കുന്നത്ത്, ആൽഫിൻ കൊച്ചു വീട്ടിൽ, റിനോയ് കളപ്പുരക്കൽ, സുജിത്ത് നടുവില വീട്ടിൽ, ജിലു മുള്ളൂർ എന്നിവരാണ് പൗരോഹിത്യം സ്വീകരിച്ച നവവൈദീകർ. വരാപ്പുഴ അതിരൂപതക്ക് ദൈവം നൽകിയ പുതുവത്സര സമ്മാനമാണ് ഈ എട്ട് നവവൈദീകരെന്നും, ദൈവത്തെ സ്നേഹിച്ചും മനുഷ്യന് നന്മ ചെയ്തുകൊണ്ടും പൂർണ്ണമായ അർപ്പണബോധത്തോടും പ്രാർത്ഥനാ ചൈതന്യത്തോടും കൂടി ഓരോ വൈദികനും ജീവിക്കണമെന്നും ആർച്ച്ബിഷപ്പ് ആഹ്വാനം ചെയ്തു.
കോവിഡിന്റെ പശ്ചാത്തലത്തിൽ പങ്കെടുക്കുവാൻ അനുവദിക്കപ്പെട്ടവരുടെ എണ്ണം പരിമിതപ്പെടുത്തി നടത്തിയ തിരുപ്പട്ടസ്വീകരണ തിരുക്കർമ്മത്തിൽ കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് വൈദീകരും, സന്യസ്തരും, അൽമായരും പങ്കെടുത്തു.
കാത്തലിക് വോക്സിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക
Click to join Catholiocvox Whatsapp group