Vatican

വത്തിക്കാനില്‍ ചരിത്ര നിയമനം പ്രീഫെക്ടായി വനിതാ സന്യാസിനി

 

വത്തിക്കാന്‍ സിറ്റി : ചരിത്രത്തിലാദ്യം വത്തിക്കാനില്‍ വനിതാ പ്രീഫെക്ടായി സിസ്റ്റര്‍ സിമോണ ബ്രാംബില്ലയെ ഫ്രാന്‍സിസ് പാപ്പ നിയമിച്ചു. ഡിക്കാസ്ട്രി ഫേര്‍ ദി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോണ്‍സക്രേറ്റഡ് ലൈഫ് ആന്‍ഡ് സൊസൈറ്റി അപ്പോസതലികിന്‍റെ പ്രീഫെക്ടായാണ് പാപ്പയുടെ ചരിത്ര നിയമനം.

60 വയസിലേക്കെത്തുന്ന സിസ്റ്റര്‍ സിമോണ ബ്രാംബില്ല കണ്‍സലാറ്റ മിഷനറിമാരുടെ സുപ്പീരിയര്‍ ജനറലായി സേവനമനുഷ്ഠിച്ചിട്ടുളള സന്യാസിനിയാണ്.

സഭ ഇന്ന് പ്രത്യക്ഷീകരണ തിരുനാള്‍ ആഘോഷിക്കുന്നതിന്‍റെ ഭാഗമായാണ് പാപ്പയുടെ ഈ നിയമനം

2023 ഒക്ടോബര്‍ 7 മുതല്‍ ഇതേ ഡിക്കാസ്റ്ററിയുടെ സെക്രട്ടറിയായി സേവനമനുഷ്ഠിച്ച് വരികയായിരുന്നു സിസ്റ്റര്‍ .

 

മൊസാംബിക്കിലെ മിഷനറി അനുഭവം ഉള്‍പ്പെടുന്ന ഒരു പശ്ചാത്തലം സിസ്റ്റര്‍ സിമോണ ബ്രാംബില്ലയ്ക്കുണ്ട്. സന്യാസ ജീവിതം ആരംഭിക്കുന്നതിന് മുമ്പ് നഴ്സായി സിസ്റ്റര്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

2019 ജൂലൈ 8ന്, പാപ്പ ആദ്യമായി ഏഴ് വനിതകളെ ഡിക്കാസ്റ്ററി ഫോര്‍ കോണ്‍സെക്രറ്റഡ് ലൈഫ് ആന്‍ഡ് സൊസൈറ്റിസ് ഓഫ് അപ്പോസ്തോലിക് ലൈഫിന്‍റെ അംഗങ്ങളായി നിയമിച്ചിരുന്നു. തുടര്‍ന്ന് സിസ്റ്റര്‍ ബ്രാംബില്ലയെ ഡികാസ്റ്ററി സെക്രട്ടറിയായും ഇപ്പോള്‍ പ്രിഫെക്റ്റായും തിരഞ്ഞെടുക്കുകയായിരുന്നു.

ഫ്രാന്‍സിസ് പാപ്പ സഭാതലവനായി എത്തിയതിന് ശേഷം വത്തിക്കാനിലെ സുപ്രധാന ചുമതലകളില്‍ വനിതകളെ നിയമിച്ച് സഭയില്‍ വലിയ മാറ്റത്തിന് തുടക്കം കുറിച്ചിരുന്നു. 2013 മുതല്‍ 2023 വരെയുള്ള കാലയളവില്‍ വനിതകളുടെ എണ്ണത്തിലെ ശതമാനം 19.2% ല്‍ നിന്ന് 23.4% ആയി ഉയര്‍ന്നിട്ടുണ്ട്.

 

 

 

 

 

 

 

Show More

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker