വചനം കേട്ടിട്ടും ഉൾക്കൊള്ളാത്തവന്റെ ഹൃദയത്തില്‍ ദുഷ്ടൻ ചേക്കേറും
വചനം കേട്ടിട്ടും ഉൾക്കൊള്ളാത്തവന്റെ ഹൃദയത്തില്‍ ദുഷ്ടൻ ചേക്കേറും
ജറെമിയ 3:14-17
മത്തായി 13: 18-23
“വചനം കേട്ടിട്ടു മനസ്സിലാകാതിരിക്കുന്നവനില്നി
ഇന്ന് ക്രിസ്തു നമ്മോട് പറയുന്നത് വളരെ ശക്തമായ ഒരു താക്കീതാണ്. വചനം കേട്ടിട്ടും അത് മനസ്സിലാകാതിരിക്കുന്നവനിൽനിന്
ഇന്നത്തെ ലോകത്തിൽ ഇത്തരത്തിലുള്ള വ്യക്തികളുടെ എണ്ണം വർധിച്ചുവരുന്നുണ്ട്. വചനം കേട്ടിട്ടും അത് പാലിക്കാൻ താല്പര്യം കാണിക്കാതെ ധാരാളം പേർ ഇന്ന് യുക്തിവാദികളുടെയും, നിരീശ്വരവാദികളുടെയും, സ്വതന്ത്രചിന്തകർ എന്ന് സ്വയം വിശേഷിപ്പിക്കുന്നവരുടെയും കെണിയിൽപെട്ട് ജീവിക്കുന്നുണ്ട്. കാരണം, അവർ ക്രിസ്തു പറഞ്ഞ ദുഷ്ടന്റെ കെണിയിൽ പെട്ടുപോയിരിക്കുകയാണ്.
അതുപോലെതന്നെ മറ്റൊരു കൂട്ടർ ലൗകിക വ്യഗ്രതയും ധനത്തിനോടുള്ള ആകര്‍ഷണവും കാരണം ഫലശൂന്യമായിപ്പോകാറുണ്ട്. ഫലശൂന്യരാകുന്നു എന്നാൽ മറ്റുള്ളവർക്ക് നന്മയാകാതെ, ഫലപ്രദമാകാതെ സ്വന്തം കാര്യം സിന്ദാബാദ് എന്ന മൗഢ്യലോകത്തിൽ വീണുപോകുന്നു എന്നർത്ഥം. നമ്മുടെ ജീവിതങ്ങളിൽ ക്രിസ്തുവിനെപ്പോലെ സ്വയം നൽകലും വിനീതമാകലും സംഭവിച്ചുകൊണ്ടേയിരിക്കണം. എങ്കിൽ മാത്രമേ ദുഷ്ടന് വശംഗതരാവാതെ വചനത്തിന്റെ പുഷ്ടിയിൽ ജീവിക്കാൻ സാധിക്കുകയുള്ളൂ.
സ്നേഹമുള്ളവരെ, നമ്മുടെ ജീവിതത്തിൽ ക്രിസ്തുപറഞ്ഞ പോലെ ഗ്രഹിച്ച വചനത്തിന് സ്ഥാനം കൊടുക്കാം അങ്ങനെ നല്ല നിലത്തു വീണ വിത്ത് പോലെ നൂറു മേനിയും അറുപതു മേനിയും മുപ്പതു മേനിയും ഫലം പുറപ്പെടുവിച്ച് ജീവിതം മനോഹരമാക്കാം.