ലാറ്റിൻ കാത്തലിക് വിമൻസ് അസ്സോസിയേഷൻ പ്രതിഷേധ ധർണ്ണ നടത്തി
ലാറ്റിൻ കാത്തലിക് വിമൻസ് അസ്സോസിയേഷൻ പ്രതിഷേധ ധർണ്ണ നടത്തി
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: വാളയാറിൽ പിഞ്ചു കുഞ്ഞുങ്ങളെ മൃഗീയമായി പീഡിപിച്ച് കൊലപ്പെടുത്തിയ കൊലയാളികൾക്ക് തക്കതായ ശിക്ഷ നടപ്പിലാക്കി, കുട്ടികളുടെ മാതാപിതാക്കൾക്ക് നീതി ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരള ലാറ്റിൻ കാത്തലിക് വിമൻസ് അസ്സോസിയേഷൻ സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ തിരുവനന്തപുരം രക്തസാക്ഷി മണ്ഡപത്തിൽ ബുധനാഴ്ച്ച പ്രതിഷേധ ധർണ്ണ നടത്തി.
വൈകുന്നേരം 5 മണിക്ക് നടത്തിയ പ്രതിഷേധ ധർണ്ണയും യോഗവും തിരുവനന്തപുരം ലത്തീൻ അതിരൂപതാ മോൺസിഞ്ഞോർ T. നിക്കോളസ് തിരിതെളിയിച്ച് ഉത്ഘാടനം ചെയ്തു.
സമൂഹത്തിൽ കുട്ടികൾക്കു നേരെയുള്ള വർദ്ധിച്ചു വരുന്ന അതിക്രമങ്ങളിൽ അഗാധമായ ആശങ്ക രേഖപ്പെടുത്തി. സംസ്ഥാന പ്രസിഡന്റ് ശ്രീമതി ജെയിൻ ആൻസിൽ ഫ്രാൻസീസ്, സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീമതി അൽഫോൻസ ആൻറിൽസ്, ശ്രീമതി ഷെർളി ജോണി, ശ്രീമതി മേരി പുഷപം, അഡ്വ.ധന്യമാർട്ടിൻ, വട്ടപ്പാറ ഓമന എന്നിവർ സംസാരിച്ചു.