Vatican
റോമിലെ ഉർബാനിയാനാ കോളേജിലെ ജനറൽ പ്രീഫെക്ട് സ്ഥാനത്തേക്ക് വർഷങ്ങൾക്ക് ശേഷം ഒരു മലയാളി
കൊച്ചിരൂപതാംഗമായ ബ്രദർ ഡെൽഫിൻ ജോബ് അറക്കലാണ് തെരഞ്ഞെടുക്കപ്പെട്ടത്...
ഫാ.വിശാൽ മച്ചുങ്കൽ
റോം: പ്രൊപ്പഗാന്ത ഫീദെയുടെ കീഴിലുള്ള റോമിലെ ഉർബനിയാന കോളേജിലെ ജനറൽ പ്രീഫെക്ട് സ്ഥാനത്തേക്ക് ഒരു മലയാളി. കൊച്ചിരൂപതാംഗമായ ബ്രദർ ഡെൽഫിൻ ജോബ് അറക്കലാണ് ഈ സ്ഥാനത്തേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടത്. വർഷങ്ങൾക്ക് ശേഷമാണ് ഒരു മലയാളി ഈ സ്ഥാനത്തേക്ക് വരുന്നത് എന്നതാണ് പ്രത്യേകത. ഉർബനിയാന കോളേജ് റെക്ടർ ബ്രദർ ഡെൽഫിനെ തെരെഞ്ഞെടുത്ത വിവരം അറിയിച്ചപ്പോൾ നിറഞ്ഞ കൈയടിയോടെയാണ് സഹപാഠികൾ ഡെൽഫിൻ ജോബിനെ വരവേറ്റത്.
ഉർബാനിയാനാ കോളേജിൽ തന്നെ ദൈവശാസ്ത്ര പഠനം കഴിഞ്ഞതിനുശേഷം, കാനോൻ നിയമത്തിൽ ഉപരിപഠനം നടത്തുകയാണ് അദ്ദേഹം. കൊച്ചി രൂപതയിലെ ചെല്ലാനം സെന്റ് സെബാസ്റ്റിൻ ഇടവകാംഗമായ അറക്കൽ വർഗ്ഗീസ്, ഫിലോമിന ദമ്പതികളുടെ നാലു മക്കളിൽ ഏറ്റവും ഇളയ മകനാണ് ബ്രദർ ഡെൽഫിൻ ജോബ് അറക്കൽ.