സ്വന്തം ലേഖകൻ
ബാംഗ്ലൂർ: റാഞ്ചി അതിരൂപതയ്ക്ക് പുതിയ ആർച്ച് ബിഷപ്പ്. ബിഷപ്പ് ഫെലിക്സ് ടോപ്പോയാണ് പുതുതായി നിയമിതനായത്. ഝാർഖണ്ഡ് – റാഞ്ചി അതിരൂപതയുടെ ആർച്ച്ബിഷപ്പ് പദവിയിൽ നിന്നും 78 വയസായ കർദിനാൾ ടെലസ്ഫോർ പ്ലാസിഡസ് ടോപ്പോ വിരമിച്ച ഒഴിവിലാണ് പുതിയ നിയമനം.
പുതിയ ആർച്ച് ബിഷപ്പായി നിയമിതനായ ഫെലിക്സ് ടോപ്പോ ജംഷഡ്പൂർ ബിഷപ്പായി സേവനം ചെയ്തുവരികയായിരുന്നു. 70 വയസുള്ള പുതിയ ആർച്ച് ബിഷപ്പിന്റെ നിയമനം 24 ഞായറാഴ്ച ഇന്ത്യൻ പ്രാദേശിക സമയം ഉച്ചകഴിഞ്ഞ് 15:30-ന് റോമിൽ പ്രഖ്യാപിച്ചു.
ആർച്ച് ബിഷപ്പ് ഫെലിക്സ് ടോപ്പോയുടെ ജനനം 1947 നവംബർ 21-ന് ഗുംല രൂപതയിലെ ടോങ്കോയിലായിരുന്നു.
1968-ൽ ജെസ്യുട്ട് സഭയിൽ പ്രവേശിച്ചു.
1982 ഏപ്രിൽ 14-ന് പുരോഹിതനായി അഭിക്ഷിത്തനായി.
1990-ൽ റോമിലെ ഗ്രിഗോറിയൻ സർവ്വകലാശാലയിൽ നിന്ന് സൈക്കോളജിയിൽ ഡോക്ടറേറ്റ് കരസ്ഥമാക്കി.
1997 മേയ് 14-ന് ജംഷഡ്പൂരിലെ ബിഷപ്പായി നിയമിതനായി. 1997 സപ്തംബർ 27-ന് ചുമതലയേറ്റു.
ആർച്ച് ബിഷപ്പ് ഫെലിക്സ് ടോപ്പോ പുരോഹിതനായിട്ട് 36 വർഷവും ബിഷപ്പായിട്ട് 20 വർഷവും സേവനം ചെയ്തു.
ബിഷപ്പായി സേവനമനുഷ്ഠിച്ച കാലഘട്ടത്തിൽ അദ്ദേഹം ജെ.എച്ച്.എ.എ.എൻ. റീജിയണൽ ബിഷപ്പ്സ് കൗൺസിൽ ചെയർമാനായി പ്രവർത്തിച്ചു വരികയായിരു വരികയായിരുന്നു.