Kerala

യൗസേപ്പിതാവർഷത്തിൽ തൊഴിലന്വേഷകർക്ക് ആശ്വാസമായി വരാപ്പുഴ അതിരൂപത

യൗസേപ്പിതാവർഷത്തിൽ തൊഴിലന്വേഷകർക്ക് ആശ്വാസമായി വരാപ്പുഴ അതിരൂപത

സ്വന്തം ലേഖകന്‍

കൊച്ചി: ഫ്രാൻസിസ് പാപ്പാ ആഗോള കത്തോലിക്കാ സഭയിൽ യൗസേപ്പിതാവർഷമായി ആചരിക്കാൻ ആഹ്വാനം ചെയ്തതിന്റെ വെളിച്ചത്തിൽ വരാപ്പുഴ അതിരൂപതയിൽ യൗസേപ്പിതാവർഷത്തിന്റെ ഉദ്ഘാടനം ആർച്ച് ബിഷപ്പ് ഡോ.ജോസഫ് കളത്തിപ്പറമ്പിൽ ദിവ്യബലി അർപ്പിച്ചുകൊണ്ട് നിർവഹിച്ചു. തൃപ്പൂണിത്തുറ സെന്റ് ജോസഫ് ദേവാലയത്തിൽ വച്ചാണ് തിരുക്കർമ്മങ്ങൾ നടന്നത്.

ഇതിനോടനുബന്ധിച്ച് കൊറോണക്കാലത്ത് തൊഴിൽ നഷ്ടപ്പെട്ടവർക്ക് ആശ്വാസമായി തൊഴിൽ കണ്ടെത്താനുള്ള ആപ്പും ഉദ്ഘാടനം ചെയ്തു. ഈ ആപ്ലിക്കേഷനിലൂടെ തൊഴിലന്വേഷകർക്കും തൊഴിൽദാതാക്കൾക്കും പരസ്പരം ബന്ധപ്പെടാനും സേവനം ലഭ്യമാക്കാനും കഴിയും. വരാപ്പുഴ അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ എറണാകുളം സോഷ്യൽ സർവീസ് സൊസൈറ്റിയാണ് ഇതിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.

തുടർന്ന്, ജീവകാരുണ്യ പ്രവർത്തനങ്ങളും ഉദ്ഘാടനം ചെയ്യപ്പെട്ടു. വികാർ ജനറൽ മോൺ. മാത്യു കല്ലിങ്കൽ, ഫാ. നെൽസൺ ജോബ് OCD, ഫാ.ആന്റണി അറക്കൽ, ഫാ. മാർട്ടിൻ അഴിക്കകത്ത്, ഫാ.ജോളി തപ്പലോടത്ത്, ഫാ.ആന്റണി കോച്ചേരി എന്നിവർ സന്നിഹിതരായിരുന്നു. കോവിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ടായിരുന്നു തിരുക്കർമ്മങ്ങളും മറ്റ് പരിപാടികളും നടന്നത്.

 

കാത്തലിക് വോക്സിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക

Click to join Catholiocvox Whatsapp group

 

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker