മൽസ്യത്തൊഴിലാളികളെ പ്രതികൂലമായി ബാധിക്കുന്ന നടപടികളിൽ നിന്നും സർക്കാർ പിന്തിരിയണം
കേരള സ്റ്റേറ്റ് ഇൻ ലാൻഡ് നാവിഗേഷൻ കോർപറേഷൻ ഉണ്ടാക്കിയ കരാറിന്റെ ധവളപത്രം പുറത്തിറക്കണം...
ജോസ് മാർട്ടിൻ
ആലപ്പുഴ: അനുദിനം ആശങ്കയോടെ മാത്രം ജീവിക്കുന്ന മത്സ്യത്തൊഴിലാളികളുടെ തൊഴിലിനെ ബാധിക്കുന്ന നടപടികളിൽ നിന്നും സർക്കാർ പിൻതിരിയണമെന്ന് കേരള മൈനോറിറ്റി ഡെവലപ്പ്മെന്റ് സൊസൈറ്റി സർക്കാരിനോട് ആവശ്യപ്പെട്ടു. കേരള സ്റ്റേറ്റ് ഇൻ ലാൻഡ് നാവിഗേഷൻ കോർപറേഷൻ ഉണ്ടാക്കിയ കരാറിന്റെ ധവളപത്രം പുറത്തിറക്കണമെന്നും മൽസ്യത്തൊഴിലാളികളുടെ ആശങ്കകൾ പരിഹരിക്കാൻ ഈ മേഖലയിൽ നിലവിലുള്ള സംഘടനകളുമായി ചർച്ച നടത്തണമെന്നും ആവശ്യപ്പെട്ടു.
മൽസ്യത്തൊഴിലാളി മേഖലയെ വിൽക്കാനുള്ള നടപടിയെ സംഘടന അപലപിച്ചു. രേഖകൾ ഒപ്പുവച്ചശേഷം മൽസ്യത്തൊഴിലാളികൾ ആശങ്കപ്പെടേണ്ട എന്ന് മാധ്യമങ്ങളിൽ വന്നു പറയുന്നതിന്റെ ഇരട്ടത്താപ്പ് നയം ഒഴിവാക്കണമെന്നും പ്രസിഡന്റ് ക്ലീറ്റസ് കളത്തിൽ, ജനറൽ സെക്രട്ടറി ബാബു അത്തിപ്പൊഴിയിൽ, ഖജാൻജി ഉമ്മച്ചൻ പി.ചക്കുപുരക്കൽ എന്നിവർ പറഞ്ഞു.
കാത്തലിക് വോക്സിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക
Click to join Catholiocvox Whatsapp group
കാത്തലിക് വോക്‌സിന്റെ സിഗ്നൽ ആപ്പ് ഗ്രൂപ്പിൽ ചേരുവാനായീ ക്ലിക്ക് ചെയ്യുക
കൂടുതൽ വീഡിയോകൾ കാണുന്നതിന് കാത്തലിക് വോക്‌സിന്റെ യുട്യൂബ് ചാനൽ ക്ലിക്ക് ചെയ്യുക