മോൺസിഞ്ഞോർ സെബാസ്റ്റ്യൻ ജെക്കോബി ഒ.എസ്.ജെ. സഭയുടെ പുതിയ പ്രൊവിൻഷ്യൽ
മോൺസിഞ്ഞോർ സെബാസ്റ്റ്യൻ ജെക്കോബി ഒ.എസ്.ജെ. സഭയുടെ പുതിയ പ്രൊവിൻഷ്യൽ
സ്വന്തം ലേഖകൻ
കൊടുങ്ങലൂർ: മോൺസിഞ്ഞോർ സെബാസ്റ്റ്യൻ ജെക്കോബി ഓബ്‌ളേറ്റ്സ് ഓഫ് സെന്റ് ജോസഫ് (ഒ.എസ്.ജെ.) സഭയുടെ ഇന്ത്യയിലെ സെന്റ് തോമസ് പ്രൊവിൻസിന്റെ പ്രൊവിൻഷ്യലായി തെരഞ്ഞെടുക്കപ്പെട്ടു. നിലവിൽ കോട്ടപ്പുറം രൂപതാ വികാരി ജനറൽ, അൽമായ കമ്മീഷൻ ഡയറക്ടർ, വിവിധ കമ്മീഷനുകളുടെ ജനറൽ കോ-ഓർഡിനേറ്റർ എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു. മാർച്ച് 14-ന് പ്രൊവിൻഷ്യലായി ചുമതലയേൽക്കുമെന്ന് കോട്ടപ്പുറം രൂപതാ പി.ആർ.ഓ.ഫാ.റോക്കി റോബി കളത്തിൽ അറിയിച്ചു.
കളമശ്ശേരി സെന്റ് ജോസഫ് മൈനർ സെമിനാരിയിൽ പ്രാഥമിക വൈദീക പരിശീലനവും, ആലുവ കാർമ്മൽഗിരി പൊന്തിഫിക്കൽ സെമിനാരിയിൽ തത്വശാസ്ത്ര പരിശീലനവും, റോമിലെ ഉർബാനിയൻ സർവ്വകലാശാലയിൽ നിന്നും ദൈവശാസ്ത്ര പഠനവും പൂർത്തിയാക്കി. തുടർന്ന്, 1986 ഒക്ടോബർ 5-ന് റോമിൽ വച്ച് പൗരോഹിത്യം സ്വീകരിച്ച മോൺ. സെബാസ്റ്റ്യൻ ജെക്കോബി റോമിലെ ഉർബാനിയൻ പൊന്തിഫിക്കൽ സർവ്വകലാശാലയിൽ നിന്നും ബൈബിൾ വിജ്ഞാനീയത്തിൽ ലൈസൻഷ്യേറ്റ് നേടിയിട്ടുണ്ട്.
കോട്ടപ്പുറം രൂപതയിലെ മതിലകം സെന്റ് ജോസഫ് ഇടവകയിലെ പരേതരായ ജോസഫ് ജെക്കോബി, ക്ലാര ജെക്കോബിയുമാണ് മാതാപിതാക്കൾ.