Kerala
മൂന്നൂറ്റി അഞ്ച് കുട്ടികളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള കുട്ടികളുടെ ദിനാചാരണം
ഫെബ്രുവരി 13-ന് ആലപ്പുഴ രൂപതയിലെ പെരുന്നേർമംഗലം സെന്റ് ആന്റണി ഇടവകയിൽ...
ജോസ് മാർട്ടിൻ
ആലപ്പുഴ: കേരള ലത്തീൻ കത്തോലിക്കാ സഭ ആഹ്വാനം ചെയ്ത കുട്ടികളുടെ ദിനാചാരണം 2022 ഫെബ്രുവരി 13-ന് ആലപ്പുഴ രൂപതയിലെ പെരുന്നേർമംഗലം സെന്റ് ആന്റണി ഇടവകയിൽ മൂന്നൂറ്റി അഞ്ച് കുട്ടികളെ പങ്കെടുപ്പിച്ചു കൊണ്ട് വിപുലമായി നടത്തി.
കുട്ടികളുടെ ആഘോഷമായ ദിവ്യബലി, തിരുവചനം പങ്കുവെയ്ക്കൽ, മധുരം വിതരണം, സെമിനാർ എന്നിവ സംഘടിപ്പിച്ചു. ഡീക്കന്മാരായ ഗ്ലെൻ, ജോസഫ് എന്നിവരും, മഞ്ജു ഉല്ലാസ്, കെവിൻ എന്നിവർ ക്ലാസ്സുകൾ നയിച്ചു. വികാരി ഫാ.അലക്സ് കൊച്ചീക്കാരാൻവീട്ടിൽ, സിസ്റ്റർ ധന്യ, മതബോധന പ്രൊമോട്ടർ നെൽസൺ പുന്നക്കൽ, സെക്രട്ടറി മേരി ജോൺസി, പിറ്റിഎ പ്രസിഡന്റ് ജിനു കളപ്പുരക്കൽ എന്നിവർ നേതൃത്വം നൽകി.