World

മാധ്യമലോകം നമ്മെ തെറ്റിദ്ധരിപ്പിക്കും: ഓര്‍ക്കുക നാം ഭൂമിയില്‍ ഒറ്റയ്ക്കല്ല, നമുക്ക് സമൂഹമുണ്ട്, ഒരു കുടുംബമുണ്ട്; ഫ്രാൻസിസ് പാപ്പാ

മാധ്യമലോകം നമ്മെ തെറ്റിദ്ധരിപ്പിക്കും: ഓര്‍ക്കുക നാം ഭൂമിയില്‍ ഒറ്റയ്ക്കല്ല, നമുക്ക് സമൂഹമുണ്ട്, ഒരു കുടുംബമുണ്ട്; ഫ്രാൻസിസ് പാപ്പാ

സ്വന്തം ലേഖകൻ

ലിത്വനിയ: ഇന്നത്തെ ജീവിതശൈലിയും ചുറ്റുപാടുകളും മാധ്യമലോകവും നമ്മെ തെറ്റിദ്ധരിപ്പിക്കും. എന്നാൽ ഓര്‍ക്കുക നാം ഭൂമിയില്‍ ഒറ്റയ്ക്കല്ല, നമുക്ക് സമൂഹമുണ്ട്, ഒരു കുടുംബമുണ്ടെന്ന് ഫ്രാൻസിസ് പാപ്പാ. ലിത്വനിയയിൽ ഒത്തുകൂടിയ യുവജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു പാപ്പാ.

ചിലപ്പോള്‍ മാധ്യമലോകം നിങ്ങളോട് പറയുന്നതുപോലെ തോന്നാം, നിങ്ങള്‍ക്ക് സ്വന്തമായി എന്തും എങ്ങനെയും ചെയ്യാം ആരെയും ഗൗനിക്കേണ്ടതില്ലെന്ന്. എന്നാല്‍ ഓര്‍ക്കുക നാം വളരേണ്ടത് കുടുംബത്തിലും സമൂഹത്തിലുമാണ്. അവിടെത്തന്നെയാണ് നാം നിലനില്ക്കേണ്ടതുമെന്ന് പാപ്പാ ഓർമ്മിപ്പിക്കുന്നു.

മനുഷ്യബന്ധിയായ ജീവിതത്തിനാണ് അര്‍ത്ഥമുണ്ടാകുന്നത്. നാം തനിച്ചല്ല, മറിച്ച് നമ്മുടെ ജീവിതം ‘ഇന്‍റെര്‍കണക്റ്റടാ’ണ്. ഈ ജീവിതം സമൂഹങ്ങളുടെയും കുടുംബങ്ങളുടെയും ഒരു ശൃംഖലയാണ്. ഈ ശൃംഖലയില്‍ കണ്ണിചേര്‍ത്ത ജീവിതമാണ് സജീവമാകുന്നതും മുന്നോട്ടു സുഗമമായി നീങ്ങുന്നതുമെന്ന് പാപ്പാ ഉദ്‌ബോധിപ്പിച്ചു.

ഒരു വ്യക്തിയുടെ സ്വത്വവും വ്യക്തിത്വവും സൃഷ്ടിക്കപ്പെടുന്നത് ഒറ്റയ്ക്ക് ജീവിച്ചുകൊണ്ടല്ല, മറിച്ച് നമുക്കുള്ളതും നമ്മുടെ അറിവും കഴിവുമെല്ലാം മറ്റുള്ളവരുമായി സമൂഹത്തിലും കുടുംബത്തിലും പങ്കുവച്ചുകൊണ്ടാണെന്ന യാഥാർഥ്യം മറക്കരുത്. ജീവിതം നന്മ ചെയ്യാനുള്ളതാണ് തിന്മചെയ്യാനുള്ളതല്ല. ഒരാള്‍ ജീവിതവിശുദ്ധി നേടുന്നത്, സഹോദരങ്ങളുടെ കൂട്ടായ്മയില്‍ അവരുമായി സംവദിച്ചും ഇടപഴകിയും അവരുടെ ആവശ്യങ്ങള്‍ മനസ്സിലാക്കി അവര്‍ക്ക് നന്മചെയ്ത് മുന്നോട്ടു പോകുമ്പോഴുമാണെന്ന യാഥാർഥ്യം അവഗണിക്കരുതെന്നും പാപ്പാ ആഹ്വാനം ചെയ്തു.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker