Kerala

മാധ്യമരംഗത്ത് ലത്തീൻ കത്തോലിക്കാസഭയിൽ നൽകിവരുന്ന സേവനങ്ങൾക്ക് അനിൽ ജോസഫിന് കെ.ആർ.എൽ.സി.സി.യുടെ അംഗീകാരം

സഭയുടെ നിലപാടുകൾ വ്യക്തതയോടെ നിരന്തരം പൊതുജനസമക്ഷം എത്തിക്കുന്നതിലുള്ള അംഗീകാരം...

ജോസ് മാർട്ടിൻ

നെയ്യാറ്റിൻകര: മാധ്യമരംഗത്ത് ലത്തീൻ കത്തോലിക്കാസഭയിൽ നൽകിവരുന്ന സേവനങ്ങൾക്ക് നെയ്യാറ്റിൻകര രൂപതയിലെ അനിൽ ജോസഫിന് കെ.ആർ.എൽ.സി.സി.യുടെ അംഗീകാരം. ജനുവരി 11,12 തീയതികളിലായി നടന്നുവന്ന കെ.ആര്‍.എല്‍.സി.സി. ജനറല്‍ അസംബ്ലിയുടെ ഭാഗമായാണ് അനിൽ ജോസഫിനെ മധ്യമ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ ലത്തീൻ കത്തോലിക്കാ സഭക്ക് നല്‍കിയ സേവനങ്ങള്‍ക്ക് പുരസ്ക്കാരം നൽകി ആദരിച്ചത്.

നെയ്യാറ്റിൻകരയിൽ വച്ച് നടന്ന ‘കെ.എൽ.സി.എ. സമുദായ സംഗമത്തിന് കേരളത്തിലെ പത്ര-ദൃശ്യ മാധ്യമങ്ങളൊക്കെ വളരെ പ്രാധാന്യം നൽകിയത് മറക്കാൻ കഴിയില്ല…’ എന്ന കെ.ആർ.എൽ.സി.സി. പ്രസിഡന്റ് ബിഷപ്പ് ജോസഫ് കരിയിലിന്റെ വാക്കുകൾ തന്നെ യഥാർത്ഥത്തിൽ അനിൽ ജോസഫിനുള്ള വലിയൊരംഗീകാരമായിരുന്നു. ഒരു മാധ്യമപ്രവർത്തകൻ എന്ന നിലയിൽ കെ.എൽ.സി.എ. സമുദായ സംഗമത്തെയും, കെ.ആര്‍.എല്‍.സി.സി. ജനറല്‍ അസംബ്ലിയെയും മാധ്യമ ശ്രദ്ധയിലേക്ക് കൊണ്ടുവരുവാൻ അദ്ദേഹം നടത്തിയിട്ടുള്ള പരിശ്രമങ്ങളെ ഒരിക്കലും മറക്കുവാൻ കഴിയുന്നതല്ല.

കെ.എൽ.സി.എ. സമുദായ സംഗമത്തിന്റെ മുന്നൊരുക്കം മാധ്യമ മേഖലയിൽ വളരെ മുൻപുതന്നെ തുടങ്ങുന്നതിന് അനിൽ ജോസഫ് ശ്രദ്ധിച്ചു. സോഷ്യൽ മീഡിയയിലൂടെ നിരന്തരം വാർത്തകളും, ഓർമ്മപ്പെടുത്തലുകളും, പ്രോമോകളും മറ്റുമായി കെ.എൽ.സി.എ. സമുദായ സംഗമത്തെയും, കെ.ആര്‍.എല്‍.സി.സി. ജനറല്‍ അസംബ്ലിയെയും നെയ്യാറ്റിൻകര രൂപതയിലെ കാത്തലിക് വോക്‌സിലൂടെ നിറച്ചു നിറുത്തി.

‘നെയ്യാറ്റിന്‍കര രൂപതക്കൊപ്പം, പ്രത്യേകിച്ച് മുന്‍വികാരിയായ സെല്‍വരാജച്ചനില്‍ തുടങ്ങി ജോണിയച്ചന്‍വരെയുളള രൂപതയിലെ മുതിര്‍ന്ന വൈദികരുടെ പ്രോത്സാഹനത്തോടും പിന്തുണയോടും കൂടിയാണ് ഇവിടം വരെ എത്താന്‍ സാധിച്ചതെന്ന് സന്തോഷത്തോടെ പറയുമ്പോഴും; പലപ്പോഴും അപസ്വരങ്ങള്‍ കേള്‍ക്കേണ്ടി വന്നിട്ടുണ്ടെന്നും അപ്പോഴൊക്കെയും പിതാവിന്റേയും, ക്രിസ്തുദാസച്ചന്റെയും പിന്‍തുണയോടെയാണ് അവയൊക്കെ അതിജീവിച്ചിട്ടുള്ളതെന്നും’ അനിൽ ജോസഫ് പറയുന്നു.

വിശുദ്ധ മദർതെരേസാ ദേവാലയത്തിലെ അംഗമെന്ന നിലയിലും, ഇടവകയിലെ ശുശ്രൂഷാ കോ-ഓർഡിനേറ്റർ എന്നനിലയിലും ആത്മാർത്ഥമായി പ്രവർത്തിക്കുന്നതിന് മാധ്യമപ്രവർത്തനത്തിനിടയിലും സമയം കണ്ടത്തുന്നത് അഭിനന്ദാർഹവും, മാതൃകയുമാണ്. ഇത് അർഹതയുള്ള അംഗീകാരമാണ്, സഭയുടെ നിലപാടുകൾ വ്യക്തതയോടെ നിരന്തരം പൊതുജനസമക്ഷം എത്തിക്കുന്നതിലുള്ള അംഗീകാരം. കാത്തലിക് വോക്‌സിന്റെ മുഴുനീള പ്രവർത്തകനും കൂടിയായ അനിൽ ജോസഫിന് കാത്തലിക് വോക്‌സ് ടീമിന്റെ അഭിനന്ദനങ്ങൾ, ആശംസകൾ.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker