മലങ്കര സുറിയാനി കത്തോലിക്കാ സഭയില്‍ ഒരു പുനഃരൈക്യം കൂടി
മലങ്കര സുറിയാനി കത്തോലിക്കാ സഭയില്‍ ഒരു പുനഃരൈക്യം കൂടി
സ്വന്തം ലേഖകന്‍
പത്തനംതിട്ട: ഓര്‍ത്തോഡോക്സ് സഭയിലെ പോള്‍ റംബാച്ചന്‍ മലങ്കര സുറിയാനി കത്തോലിക്കാ സഭയിൽ ചേര്‍ന്ന് പുനരൈക്യപ്പെട്ടു.
മലങ്കര സുറിയാനി കത്തോലിക്ക സഭയിലെ പത്തനംതിട്ട ഭദ്രാസനത്തിന്റെ കീഴിലേക്ക് പോള്‍ റംബാച്ചന്റെ സങ്കേത ഭവന്‍ ഓള്‍ സെയിന്റ്സ് എക്യൂമിനിക്കല്‍ ഫെല്ലോഷിപ്പ് റിട്രീറ്റ് സെന്റെര്‍ എന്ന പേരില്‍ മലങ്കര സുറിയാനി കത്തോലിക്കാ സഭാ തലവന്‍ കര്‍ദിനാള്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ പുനഃര്‍ നാമകരണം ചെയ്തത് സഭക്ക് സമര്‍പ്പിച്ചു. അഭിവന്ദ്യ പോള്‍ റംബാച്ചനെ ആശ്രമ അധ്യക്ഷനായി ഉയര്‍ത്തി.
പത്തനംതിട്ട ഭദ്രാസന മെത്രാപ്പോലീത്ത സാമുവേല്‍ മാര്‍ ഐറനിയോസ്, മുന്‍ ഭദ്രാസന അധിപന്‍ യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റം എന്നിവര്‍ കൂദാശയില്‍ സഹകാര്‍മികരായിരുന്നു.
മലങ്കര സുറിയാനി കത്തോലിക്ക സഭയില്‍ ആദ്യമായി പരിശുദ്ധ പരുമല തിരുമേനിയുടെ ഛായാചിത്രം വണക്കത്തിനായി സ്ഥാപിതമായി എന്ന പ്രത്യേകതയും ഈ ആശ്രമത്തിനുണ്ട്. പടിഞ്ഞാറെ ഭിത്തിയില്‍ പരിശുദ്ധ പരുമല തിരുമേനിയുടെ ചിത്രത്തോടൊപ്പം ദൈവദാസന്‍ മാര്‍ ഈവാനിയോസ് പിതാവിന്റെ ചിത്രവും കര്‍ദിനാള്‍ ആശീര്‍വദിച്ച് സ്ഥാപിച്ചിട്ടുണ്ട്.
കാത്തലിക് വോക്സിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക
Click to join Catholiocvox Whatsapp group