Articles

മതവും ആത്മീയതയും വിഷാദരോഗ ഭീഷണി നേരിടുന്നവർക്ക് ഗുണപ്രദമെന്ന് പഠനങ്ങൾ

മതവും ആത്മീയതയും വിഷാദരോഗ ഭീഷണി നേരിടുന്നവർക്ക് ഗുണപ്രദമെന്ന് പഠനങ്ങൾ

ഷെറിൻ ഡൊമിനിക്ക്

‘ബ്രയിൻ ആൻഡ് ബിഹേവിയർ ‘ എന്ന വൈദ്യശാസ്ത്ര ജേർണലിൽ പ്രസിദ്ധീകരിച്ച ഒരു പുതിയ പഠനം കുടുംബപരമായി വിഷാദ രോഗപ്രവണത നേരിടുന്നവരിൽ ‘സജീവ ദൈവ വിശ്വാസം’ വിഷാദ രോഗപ്രവണതക്കുള്ള സാധ്യത കാര്യമായി കുറക്കുന്നുവെന്ന് തെളിവുകളോടെ അവതരിപ്പിക്കുന്നു. മസ്തിഷ്ക കോശത്തിന്റെ (വൈറ്റ് മാറ്റർ) സൂഷ്മ ഘടനയിൽ ‘ദൈവശക്തിയിൽ അർപ്പിച്ച തീഷ്ണമായ വിശ്വാസത്താൽ’ അസാമാന്യമായ പുരോഗതി കൈവന്നുവെന്ന, 5 വർഷക്കാലം നടത്തിയ പഠന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ നിഗമനം.

‘മുൻ പഠനങ്ങളുടെ കണ്ടെത്തലുകൾ വഴി മസ്തിഷ്കത്തിൽ ഇത്തരത്തിൽ ഒരു ഫലമുളവാക്കുന്നതിൽ എന്തായിരിക്കും സംഭവിക്കുക എന്ന് മനസിലാക്കാൻ തങ്ങൾ ശ്രമിച്ചു’ എന്ന് ഗവേഷകനായ കൊളംബിയ യൂണിവേഴ്സിറ്റിയിലെ ഡാംറോങ് ക്സ്യുവും ന്യൂയോർക് സ്റ്റേറ്റ് സൈക്കിയാട്രി ഇൻസ്റ്റിറ്റൂട്ടും വിശദീകരിക്കുന്നു.

2014 മുതൽ നടന്ന മറ്റൊരു പഠനം; മതവിശ്വാസികളുടെ മസ്തിഷ്കത്തിലെ തലച്ചോറിന്റെ മിക്കഭാഗങ്ങളും വ്യതിരിക്തമായി കട്ടിയുള്ളതായി കണ്ടെത്തുകയും, ഇത് വിശ്വാസികളെ വിഷാദരോഗത്തിൽ നിന്നും മനോമാന്ദ്യത്തിൽ നിന്നും മറ്റും പെട്ടെന്ന് വിമുക്തമാകാൻ സഹായിക്കുന്നു എന്ന് വിലയിരുത്തപ്പെടുകയുണ്ടായി.

‘എം.ആർ.ഐ. – ബേസ്ഡ് ന്യൂറോ ഇമേജിങ്’ രീതിയാണ് ഡാംറോങ് ക്സ്യൂവിന്റെ ഗവേഷകർ പഠനത്തിനായി ഉപയോഗിച്ചത്. 99 പേരുടെ മസ്തിഷ്ക്കത്തിലെ മൈക്രോ ഘടനകൾ ഇവർ പഠന വിധേയമാക്കി. തുടർന്ന്, ഗവേഷകർ തങ്ങളുടെ കണ്ടെത്തലുകൾ ഇപ്രകാരം പ്രസ്താവിച്ചു: “മതവും ആത്മീയതയും നൽകുന്ന വിശ്വാസം വൈറ്റ് മാറ്ററിന്റെ സമഗ്രതയിൽ ഗുണപ്രദമായ ഫലമുളവാക്കുന്നുവെന്ന് കണ്ടെത്തലുകൾ തെളിയിക്കുന്നു. മസ്തിഷ്ക്കത്തിലെ ഈ ഭാഗങ്ങൾ വിഷാദരോഗ പ്രവണത രൂപീകരണവുമായും ബന്ധപ്പെട്ടിരിക്കുന്നതിനാൽ മതത്തിലൂടെയും ആത്മീയതയിലൂടെയും വൈറ്റ് മാറ്ററിൽ നൽകുന്ന നവീകരണം വ്യക്തിയെ വിഷാദരോഗ വളർച്ചയിൽ നിന്നും സംരക്ഷിക്കുന്നു.”

കടപ്പാട്: ജെ.പി.മൗറോ

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker