India

ഭരണഘടനയും കാനോൻ നിയമവും; ഓരോ ഭാരതീയനും അറിഞ്ഞിരിക്കേണ്ടത്

മ​​തേ​​ത​​ര​​ത്വം ആ​​ർ​​ഷ​​ഭാ​​ര​​ത സം​​സ്കാ​​ര​​ത്തി​​ന്റെ മു​​ഖ​​മു​​ദ്ര​​യാ​​ണ് ഭ​​ര​​ണ​​ഘ​​ട​​ന​​യു​​ടെ 25 മു​​ത​​ൽ 28 വ​​രെ ഖ​​ണ്ഡ​​ങ്ങ​​ളി​​ൽ ഉ​​ൾ​​ച്ചേ​​ർ​​ത്തി​​രി​​ക്കു​​ന്ന മ​​ത​​സ്വാ​​ത​​ന്ത്ര്യം.

ഫാ.​​ജോ​​ർ​​ജ് തെ​​ക്കേ​​ക്ക​​ര

വൈ​​വി​​ധ്യ​​ങ്ങ​​ളു​​ടെ നാ​​ടാ​​യ ഭാ​​ര​​തം വി​​വി​​ധ മ​​ത​​ങ്ങ​​ളു​​ടെ ജ​​ന​​നി​​യും ജ​​നി​​ഭൂ​​വു​​മാ​​ണ്. പാ​​ശ്ചാ​​ത്യ മ​​തേ​​ത​​ര​​ത്വ സ​​ങ്ക​​ല്പ​​ങ്ങ​​ളി​​ൽ​​നി​​ന്നു വ്യ​​ത്യ​​സ്ത​​മാ​​യി എ​​ല്ലാ മ​​ത​​ങ്ങ​​ളേ​​യും ഉ​​ൾ​​ക്കൊ​​ള്ളു​​ക​​യും മ​​ത​​ങ്ങ​​ൾ​​ക്കെ​​ല്ലാം തു​​ല്യ​​പ്രാ​​ധാ​​ന്യം ക​​ല്പി​​ക്കു​​ക​​യും ചെ​​യ്യു​​ന്ന മ​​തേ​​ത​​ര​​ത്വം ആ​​ർ​​ഷ​​ഭാ​​ര​​ത സം​​സ്കാ​​ര​​ത്തി​​ന്റെ മു​​ഖ​​മു​​ദ്ര​​യാ​​ണ്. ഈ ​​സം​​സ്കാ​​ര​​ത്തിന്റെ പ്ര​​തി​​ഫ​​ല​​ന​​മാ​​ണ് ഭ​​ര​​ണ​​ഘ​​ട​​ന​​യു​​ടെ 25 മു​​ത​​ൽ 28 വ​​രെ ഖ​​ണ്ഡ​​ങ്ങ​​ളി​​ൽ ഉ​​ൾ​​ച്ചേ​​ർ​​ത്തി​​രി​​ക്കു​​ന്ന മ​​ത​​സ്വാ​​ത​​ന്ത്ര്യം.

ഭാ​​ര​​തം ഒ​​രു മ​​തേ​​ത​​ര രാ​​ഷ്​​ട്ര​​മാ​​ണെ​​ന്ന് ഭ​​ര​​ണ​​ഘ​​ട​​ന​​യു​​ടെ ആ​​മു​​ഖ​​ത്തി​​ൽ കൂ​​ട്ടി​​ച്ചേ​​ർ​​ത്ത​​ത് 1976-ലാ​​ണ്. എ​​ന്നാ​​ൽ, ഇ​​തു പു​​തു​​താ​​യി കൂ​​ട്ടി​​ച്ചേ​​ർ​​ത്ത​​ത​​ല്ലെ​​ന്നും 25 മു​​ത​​ൽ 28 വ​​രെ​​യു​​ള്ള ഖ​​ണ്ഡ​​ങ്ങ​​ളി​​ൽ വ്യം​​ഗ്യ​​മാ​​യി പ​​റ​​ഞ്ഞ കാ​​ര്യ​​ങ്ങ​​ൾ വ്യ​​ക്ത​​മാ​​യി പ​​റ​​യു​​ക​​മാ​​ത്ര​​മാ​​ണ് ഇ​​തു​​വ​​ഴി ചെ​​യ്ത​​തെ​​ന്നും 1994-ലെ ​​എ​​സ്.​​ആ​​ർ. ബൊ​​മ്മൈ കേ​​സി​​ൽ (S.R. Bommai V. Union of India (1994) 2 SCR 644: AIR 1994 SC 1918: (1994) 3 SCC 1) സു​​പ്രീം​​കോ​​ട​​തി പ്ര​​സ്താ​​വി​​ക്കു​​ക​​യു​​ണ്ടാ​​യി.

മ​​തേ​​ത​​ര രാ​​ജ്യ​​മാ​​യ ഇ​​ന്ത്യ​​യി​​ൽ സ്വ​​ത്ത് ആ​​ർ​​ജി​​ക്കു​​ന്ന​​തി​​നും കൈ​​വ​​ശം​​വ​​യ്ക്കു​​ന്ന​​തി​​നും അ​​നു​​ഭ​​വി​​ക്കു​​ന്ന​​തി​​നും കൈ​​കാ​​ര്യം ചെ​​യ്യു​​ന്ന​​തി​​നും വി​​വി​​ധ മ​​ത​​വി​​ഭാ​​ഗ​​ങ്ങ​​ൾ​​ക്കു ഭ​​ര​​ണ​​ഘ​​ട​​ന ന​​ൽ​​കു​​ന്ന അ​​വ​​കാ​​ശ​​ത്തി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ (ആ​​ർ​​ട്ടി​​ക്കി​​ൾ 26) കേ​​ര​​ള ഹൈ​​ക്കോ​​ട​​തി ചീ​​ഫ് ജ​​സ്റ്റീസ് ഹൃ​​ഷി​​കേ​​ശ് റോ​​യ് ഉ​​ൾ​​പ്പെ​​ട്ട ഡി​​വി​​ഷ​​ൻ ബ​​ഞ്ച് ക​ത്തോ​ലി​ക്കാ​സ​ഭ​യു​ടെ കാ​ന​ൻ നി​യ​മം ഭ​ര​ണ​ഘ​ട​നാ വി​രു​ദ്ധ​മാ​യി പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന പൊ​തുതാ​ത്പ​ര്യ​ഹ​ർ​ജി ത​ള്ളി​ക്കൊ​ണ്ടു ക​​ഴി​​ഞ്ഞ ജൂ​​ലൈ 29-ന് ​​പു​​റ​​പ്പെ​​ടു​​വി​​ച്ച വി​​ധി​​പ്ര​​സ്താ​​വം വ​​ള​​രെ പ്രാ​​ധാ​​ന്യ​​മ​​ർ​​ഹി​​ക്കു​​ന്ന​​താ​​ണ്.

1) ക​​ത്തോ​​ലി​​ക്കാ​​സ​​ഭ​​യു​​ടെ കാ​​ന​​ൻ നി​​യ​​മം ഭ​​ര​​ണ​​ഘ​​ട​​നാ വി​​രു​​ദ്ധ​​മോ?

ക​​ത്തോ​​ലി​​ക്കാ സ​​ഭ​​യു​​ടെ കാ​​ന​​ൻ നി​​യ​​മ​​ത്തി​​ന്‍റെ ഭ​​ര​​ണ​​ഘ​​ട​​നാ സാ​​ധു​​ത​​യെ ചോ​​ദ്യം​​ചെ​​യ്തു​​കൊ​​ണ്ട് ഒ​​രു വ്യ​​ക്തി ന​​ൽ​​കി​​യ പൊ​​തു​​താ​​ത്പ​​ര്യ ഹ​​ർ​​ജി​​യാ​​ണ് (W.P. (c) No. 20144/19) ഹൈ​​ക്കോ​​ട​​തി ത​​ള്ളു​​ക​​യും ഗൗ​​ര​​വ​​ബോ​​ധ​​മി​​ല്ലാ​​തെ പൊ​​തു​​താ​​ത്പ​​ര്യ​​ഹ​​ർ​​ജി ന​​ൽ​​കി നീ​​തി​​ന്യാ​​യ സം​​വി​​ധാ​​ന​​ത്തെ ദു​​രു​​പ​​യോ​​ഗി​​ച്ച​​തി​​ന് 25,000 രൂ​​പ പി​​ഴ ചു​​മ​​ത്തു​​ക​​യും ചെ​​യ്ത​​ത്. ഹ​​ർ​​ജി ന​​ൽ​​കി​​യ​​തി​​നു പി​​ന്നി​​ലു​​ള്ള ഗൂ​​ഢ​​മാ​​യ രാ​​ഷ്​​ട്രീ​​യ ല​​ക്ഷ്യ​​ങ്ങ​​ളും വ്യ​​ക്തി​​താ​​ത്പ​​ര്യ​​ങ്ങ​​ളും കോ​​ട​​തി തി​​രി​​ച്ച​​റി​​ഞ്ഞു എ​ന്ന​തു വി​ധി​പ്ര​സ്താ​വ​ത്തി​ൽ​നി​ന്നു വ്യ​ക്ത​മാ​ണ്. സ​​ഭ​​യു​​ടെ കാ​​ന​​ൻ നി​​യ​​മം സി​​വി​​ൽ നി​​യ​​മ​​ത്തി​​ന് വി​​ധേ​​യ​​മാ​​യി​​ട്ടി​​ല്ല, മ​​റി​​ച്ച് പാ​​പ്പ​​യു​​ടെ നി​​യ​​ന്ത്ര​​ണ​​ത്തി​​നു കീ​​ഴി​​ലാ​​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത് എ​ന്ന​തി​നാ​ൽ അ​​തു ഭ​​ര​​ണ​​ഘ​​ട​​നാ​​വി​​രു​​ദ്ധ​​വും ഇ​​ന്ത്യ​​യു​​ടെ പ​​ര​​മാ​​ധി​​കാ​​ര​​ത്തി​​നു ഭീ​​ഷ​​ണി​​യു​​മാ​​ണ് എ​​ന്ന​​താ​​യി​​രു​​ന്നു ഹ​​ർ​​ജി​​ക്കാ​​ര​​ന്‍റെ വാ​​ദം.

കാ​​ന​​ൻ നി​​യ​​മം ഭ​​ര​​ണ​​ഘ​​ട​​നാ വി​​രു​​ദ്ധ​​മാ​​ണെ​​ന്നും അ​​ത് സി​​വി​​ൽ നി​​യ​​മ​​ത്തി​​നു വി​​ധേ​​യ​​മാ​​യി​​ട്ട​​ല്ല പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന​​തെ​​ന്നും എ​​ന്ത​​ടി​​സ്ഥാ​​ന​​ത്തി​​ലാ​​ണു ഹ​​ർ​​ജി​​ക്കാ​​ര​​ൻ വാ​​ദി​​ക്കു​​ന്ന​​ത് എ​​ന്നു വ്യ​​ക്ത​​മ​​ല്ല. ര​​ണ്ടു കാ​​ന​​ൻ നി​​യ​​മ സം​​ഹി​​ത​​ക​​ളാ​​ണ് ക​​ത്തോ​​ലി​​ക്കാ സ​​ഭ​​യി​​ലു​​ള്ള​​ത്:
(1) ലോ​​ക​​മെ​​ങ്ങു​​മു​​ള്ള ല​​ത്തീ​​ൻ സ​​ഭ​​ക​​ൾ​​ക്ക് മാ​​ത്രം ബാ​​ധ​​മാ​​കു​​ന്ന “കാ​​ന​​ൻ നി​​യ​​മ​​സം​​ഹി​​ത’ (Code of Canon Law – CIC).
(2) ലോ​​ക​​മെ​​ങ്ങു​​മു​​ള്ള പൗ​​ര​​സ്ത്യ സ​​ഭ​​ക​​ൾ​​ക്കു മാ​​ത്രം ബാ​​ധ​​ക​​മാ​​യ “പൗ​​ര​​സ്ത്യ​​സ​​ഭ​​ക​​ളു​​ടെ കാ​​ന​​ൻ നി​​യ​​മ സം​​ഹി​​ത’ Code of Canons of the Eastern Churches – CCEO).
സ​ഭ​ക​ളു​ടെ പ്ര​​ത്യേ​​ക ആ​​ചാ​​ര​​ങ്ങ​​ളെ​​യും ഓ​​രോ രാ​​ജ്യ​​ത്തും നി​​ല​​വി​​ലു​​ള്ള നി​​യ​​മ​​ങ്ങ​​ളെ​​യും പ​​രി​​ഗ​​ണി​​ച്ചു​​കൊ​​ണ്ടു രൂ​​പം​​ന​​ൽ​​കി​​യി​​ട്ടു​​ള്ള പ്ര​​ത്യേ​​ക നി​​യ​​മ​​ങ്ങ​​ളും സ​​ഭ​​യി​​ലു​​ണ്ട്. ഇ​​വ​​യി​​ലൊ​​ന്നു​​പോ​​ലും ഭാ​​ര​​ത​​ത്തി​​ന്‍റെ ഭ​​ര​​ണ​​ഘ​​ട​​ന​​യ്ക്കോ നി​​ല​​വി​​ലു​​ള്ള സി​​വി​​ൽ നി​​യ​​മ​​ങ്ങ​​ൾ​​ക്കോ വി​​രു​​ദ്ധ​​മ​​ല്ല. വ​​സ്തു​​വ​​ക​​ക​​ളു​​ടെ കൈ​​കാ​​ര്യം​​ചെ​​യ്യ​​ൽ സം​​ബ​​ന്ധി​​ച്ച നി​​യ​​മ​​ങ്ങ​​ളു​​ടെ കാ​​ര്യ​​ത്തി​​ൽ ഇ​​ക്കാ​​ര്യം പ്ര​​ത്യേ​​കം പ്ര​​സ്താ​​വ്യ​​മാ​​ണ്. സ​​ഭാ സ്വ​​ത്തു​​ക്ക​​ളു​​ടെ ന്യാ​​യ​​മാ​​യ പ​​രി​​പാ​​ല​​ന​​വും സം​​ര​​ക്ഷ​​ണ​​വും ഉ​​റ​​പ്പു​​വ​​രു​​ത്തു​​ക മാ​​ത്ര​​മാ​​ണ് അ​​വ​​യു​​ടെ ല​​ക്ഷ്യം. ഭ​​ര​​ണ​​ഘ​​ട​​നാ വി​​രു​​ദ്ധ​​മാ​​യ ക​​ണ്ണാ​​ടി​​കൊ​​ണ്ട് നോ​​ക്കി​​യാ​​ൽ മാ​​ത്ര​​മേ ഇ​​വ​​യി​​ൽ ഭ​​ര​​ണ​​ഘ​​ട​​നാ വി​​രു​​ദ്ധ​​ത കാ​​ണു​​വാ​​ൻ സാ​​ധി​​ക്കൂ എ​​ന്നാ​​ണ് ജൂ​​ലൈ 29-ലെ ​​വി​​ധി​​യി​​ലൂ​​ടെ ചീ​​ഫ് ജ​​സ്റ്റീസ് പ​​റ​​ഞ്ഞു​​വ​​യ്ക്കു​​ന്ന​​ത്.

2) വ​​ത്തി​​ക്കാ​​ന്റെ ത​​ല​​വ​​ന് എ​​ന്തു കാ​​ര്യം?

വ​​ത്തി​​ക്കാ​​ൻ ലോ​​ക​​ത്തി​​ലെ ഏ​​റ്റ​​വും ചെ​​റി​​യ രാ​​ജ്യ​​മാ​​യി​​ട്ടാ​ണ് ക​​രു​​ത​​പ്പെ​​ടു​​ന്ന​​ത്. അ​​തി​​ന്റെ രൂ​​പീ​​ക​​ര​​ണ ച​​രി​​ത്ര​​മൊ​​ന്നും ഇ​​വി​​ടെ പ​​റ​​യേ​​ണ്ട​​തി​​ല്ല. റോ​​മി​​ലെ പാ​​പ്പ​​യാ​​ണ് ഇ​​തി​​ന്റെ ത​​ല​​വ​​ൻ. ഹ​​ർ​​ജി​​ക്കാ​​ര​​ൻ ന​​ൽ​​കി​​യ അ​​നു​​ബ​​ന്ധ പ്ര​​മാ​​ണ​​ങ്ങ​​ളി​​ൽ​​നി​​ന്നു വ്യ​​ക്ത​​മാ​​കു​​ന്ന ഒ​​രു കാ​​ര്യം ഒ​​രു സ്വ​​ത​​ന്ത്ര രാ​​ഷ്​​ട്ര​​മാ​​യ വ​​ത്തി​​ക്കാ​​ന്‍റെ ത​​ല​​വ​​ൻ ക​​ത്തോ​​ലി​​ക്കാ​​സ​​ഭ​​യെ മു​ന്നി​ൽ നി​ർ​ത്തി ഭാ​​ര​​ത​​ത്തി​​ന്റെ പ​​ര​​മാ​​ധി​​കാ​​ര​​ത്തി​​ൽ ഇ​​ട​​പെ​​ടു​​ന്നു എ​​ന്നു സ്ഥാ​​പി​​ക്കാ​​ൻ ശ്ര​​മം ന​​ട​​ന്നു എ​​ന്നാ​​ണ്. ഇ​​വി​​ടെ മ​​ന​​സി​​ലാ​​ക്കേ​​ണ്ട ഒ​​രു കാ​​ര്യ​​മു​​ണ്ട്. റോ​​മി​​ലെ പാ​​പ്പ​​യാ​​യി തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ടു​​ന്ന​​യാ​​ൾ വ​​ത്തി​​ക്കാ​​ൻ സ്റ്റേ​​റ്റി​​ന്റെ ത​​ല​​വ​​ൻ​​കൂ​​ടി​​യാ​​യി മാ​​റു​​ന്നു എ​​ന്ന​​തു ശ​​രി​​ത​​ന്നെ. എ​​ന്നാ​​ൽ റോ​​മി​​ലെ പാ​​പ്പ ആ​​ഗോ​​ള ക​​ത്തോ​​ലി​​ക്കാ​​സ​​ഭ​​യു​​ടെ ത​​ല​​വ​​ൻ ആ​​യി​​രി​​ക്കു​​ന്ന​​തു വ​​ത്തി​​ക്കാ​​ൻ രാ​​ഷ്​​ട്ര​​ത്തി​​ന്റെ ത​​ല​​വ​​ൻ എ​​ന്ന നി​​ല​​യി​​ല​​ല്ല. ഈ ​​ര​​ണ്ടു പ​​ദ​​വി​​ക​​ളും ര​​ണ്ടാ​​യി കാ​​ണേ​​ണ്ട​​തു​​ണ്ട്. ര​​ണ്ടി​​ന്റെ​​യും സം​​വി​​ധാ​​ന​​ങ്ങ​​ളും നി​​യ​​മ​​ങ്ങ​​ളും വ്യ​​ത്യ​​സ്ത​​മാ​​ണ്. പാ​​പ്പ അം​​ഗീ​​ക​​രി​​ച്ചു പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു എ​​ന്ന​​തു​​കൊ​​ണ്ടു മാ​​ത്രം കാ​​ന​​ൻ നി​​യ​​മം ഭ​​ര​​ണ​​ഘ​​ട​​നാ​​വി​​രു​​ദ്ധ​​മാ​​കു​​മെ​​ന്ന വാ​​ദം അം​​ഗീ​​ക​​രി​​ക്ക​​പ്പെ​​ട്ടാ​​ൽ റോ​​മി​​ലെ പാ​​പ്പ​​യാ​​ൽ ന​​യി​​ക്ക​​പ്പെ​​ടു​​ന്ന ക​​ത്തോ​​ലി​​ക്കാ​​സ​​ഭാ സ​​മൂ​​ഹം മു​​ഴു​​വ​​നും രാ​​ജ്യ​​ത്തി​​ന്‍റെ പ​​ര​​മാ​​ധി​​കാ​​ര​​ത്തി​​നു ഭീ​​ഷ​​ണി​​യാ​​കും എ​​ന്ന വാ​​ദ​​മാ​​യി​​രി​​ക്കും ഇ​​നി ഉ​​യ​​ർ​​ത്തു​​വാ​​ൻ പോ​​കു​​ന്ന​​ത്. സ​​ങ്കു​​ചി​​ത​​മാ​​യ ദേ​​ശീ​​യ​​ത​​യി​​ൽ​​നി​​ന്ന് ഉ​​രു​​ത്തി​​രി​​ഞ്ഞു​​വ​​രു​​ന്ന ഇ​​ത്ത​​രം ഇ​​ടു​​ങ്ങി​​യ ചി​​ന്ത​​ക​​ൾ ഭാ​​ര​​ത​​ത്തി​​ന്‍റെ മ​​തേ​​ത​​ര സ്വ​​ഭാ​​വം ന​​ശി​​പ്പി​ക്കു​​മെ​​ന്നു ക്രാ​​ന്ത​​ദ​​ർ​​ശി​​ക​​ളാ​​യ ന്യാ​​യാ​​ധി​​പ​​ന്മാ​​ർ തി​​രി​​ച്ച​​റി​​ഞ്ഞു.

3) പാ​​പ്പ​​യും സ​​ഭ​​യു​​ടെ വ​​സ്തു​​വ​​ക​​ക​​ളും

“​സ​​ഭാ സ്വ​​ത്തു​​ക്ക​​ളു​​ടെ​​യെ​​ല്ലാം പ​​ര​മോ​​ന്ന​​ത ഭ​​ര​​ണ​​ക​​ർ​​ത്താ​​വും കാ​​ര്യ​​സ്ഥ​​നും പാ​​പ്പ​​യാ​​ണ്’ (CCEO c. 1008, 1; CIC c. 1273) എ​​ന്നു പ​​റ​​യു​​ന്ന കാ​​ന​​ൻ നി​​യ​​മം ഉ​​ട​​മ​​സ്ഥ​​ത​​യെ​​ക്കു​​റി​​ച്ചു പ​​റ​​യു​​ന്ന​​ത് അ​​തു നി​​യ​​മാ​​നു​​സൃ​​തം സ​​ന്പാ​​ദി​​ച്ച നൈ​​യാ​​മി​​ക വ്യ​​ക്തി​​ക്കാ​​ണ് എ​​ന്നാ​​ണ് (CCEO c. 1008, 2; CIC c. 1256). മ​​നു​​ഷ്യ​​ന​​ന്മ​​യ്ക്കും ആ​​ത്മീ​​യ ല​​ക്ഷ്യ​​ങ്ങ​​ൾ​​ക്കു​​മാ​​യി ക​​രു​​തി​​വ​​ച്ചി​​ട്ടു​​ള്ള സ​​ഭാ​​സ​​ന്പ​​ത്ത് ആ ​​ല​​ക്ഷ്യ​​ങ്ങ​​ൾ​​ക്കു​​വേ​​ണ്ടി വി​​നി​​യോ​​ഗി​​ക്ക​​പ്പെ​​ട​​ണം എ​​ന്ന​​തു മാ​​ത്ര​​മാ​​ണ് കാ​​ന​​ൻ നി​​യ​​മ​​ത്തി​​ന്‍റെ താ​​ത്പ​​ര്യം. ഈ ​​വി​​നി​​യോ​​ഗം അ​​ത​​തു രാ​​ജ്യ​​ങ്ങ​​ളി​​ലെ സി​​വി​​ൽ നി​​യ​​മ​​ങ്ങ​​ൾ​​ക്കു വി​​ധേ​​യ​​മാ​​യി​​ട്ടാ​​ക​​ണം എ​​ന്നും കാ​​ന​​ൻ നി​​യ​​മ​​ത്തി​​ലെ വി​​വി​​ധ കാ​​നോ​​ന​​ക​​ൾ (ഉ​​ദാ: CCEO c. 1034; CIC c. 1290) നി​​ഷ്ക​​ർ​​ഷി​​ക്കു​​ന്നു​​ണ്ട്. ഇ​​ക്കാ​​ര്യം ഉ​​റ​​പ്പു​​വ​​രു​​ത്തു​​ക​​യാ​​ണ് പാ​​പ്പ​​യും, പാ​​പ്പ​​യ്ക്കു കീ​​ഴി​​ലു​​ള്ള മെ​​ത്രാ​​ന്മാ​​രും ചെ​​യ്യു​​ന്ന​​ത്. കാ​​ന​​ൻ നി​​യ​​മ​​പ്ര​​കാ​​രം ഭൗ​​തി​​ക വ​​സ്തു​​ക്ക​​ൾ സ​​ന്പാ​​ദി​​ക്കു​​ന്ന​​തി​​നും കൈ​​വ​​ശം വ​​യ്ക്കു​​ന്ന​​തി​​നും കൈ​​കാ​​ര്യം ചെ​​യ്യു​​ന്ന​​തി​​നും അ​​ന്യാ​​ധീ​​ന​​പ്പെ​​ടു​​ത്തു​​ന്ന​​തി​​നു​​മു​​ള്ള അ​​വ​​കാ​​ശം അ​​ത​​തു നൈ​​യാ​​മി​​ക വ്യ​​ക്തി​​ക​​ൾ​​ക്കാ​​ണ്. (CCEO c. 1009, 1; CIC c. 1255). നി​​യ​​മാ​​നു​​സൃ​​ത​​മാ​​ണു കാ​​ര്യ​​ങ്ങ​​ൾ ന​​ട​​ക്കു​​ന്ന​​ത് എ​​ന്നു​​റ​​പ്പു​​വ​​രു​​ത്തു​​വാ​​ൻ വ​​സ്തു​​വ​​ക​​ക​​ൾ സം​​ബ​​ന്ധി​​ച്ച റി​​പ്പോ​​ർ​​ട്ടു​​ക​​ൾ മേ​​ല​​ധി​​കാ​​രി​​ക​​ൾ​​ക്കു ന​​ൽ​​കു​​ക​​യും ചി​​ല ക്ര​​യ​​വി​​ക്ര​​യ​​ങ്ങ​​ൾ​​ക്ക് അം​​ഗീ​​കാ​​രം തേ​​ടു​​ക​​യും വേ​​ണ​​മെ​​ന്നു​​മാ​​ത്രം.

4) ഇ​​ടു​​ങ്ങി​​യ ദേ​​ശീ​​യ​​ത

വ​​ർ​​ധി​​ച്ചു​​വ​​രു​​ന്ന ദേ​​ശീ​​യ​​വാ​​ദ​​ത്തി​​ന്റെ പ​​ശ്ചാ​​ത്ത​​ല​​ത്തി​​ൽ​​നി​​ന്നു ചി​​ന്തി​​ച്ചാ​​ൽ ചി​​ല അ​​പാ​​യ​​സൂ​​ച​​ന​​ക​​ൾ ഈ ​​കേ​​സി​​ൽ കാ​​ണു​​വാ​​ൻ സാ​​ധി​​ക്കും. സ​​ഭാ​​വ​​സ്തു​​ക്ക​​ളു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട ഒ​​രു ത​​ത്പ​​ര​​ക​​ക്ഷി​​യ​​ല്ല എ​​ന്നം​​ഗീ​​ക​​രി​​ച്ചു​​കൊ​​ണ്ടു​​ത​​ന്നെ, ഇ​​ക്കാ​​ര്യ​​ത്തി​​ൽ താ​​ത്പ​​ര്യ​​മു​​ള്ള “ചി​​ല​​രു​​ടെ’ മു​​ന്ന​​ണി​​പ്പോ​​രാ​​ളി​​യാ​​യി പ്ര​​ത്യ​​ക്ഷ​​പ്പെ​​ടു​​ന്ന ഹ​​ർ​​ജി​​ക്കാ​​ര​​ൻ ഒ​​രു പ്ര​​ത്യേ​​ക പാ​​ർ​​ട്ടി​​ലെ അം​​ഗ​​മാ​​ണ് എ​​ന്ന കോ​​ട​​തി​​യു​​ടെ നി​​രീ​​ക്ഷ​​ണം ഈ ​​സൂ​​ച​​ന​​ക​​ളെ ശ​​ക്തി​​പ്പെ​​ടു​​ത്തു​​ന്നു. മു​​ന്പ് സൂ​​ചി​​പ്പി​​ച്ച​​തു​​പോ​​ലെ, പാ​​പ്പ റോ​​മാ ത​​ല​​വ​​നാ​​ണ് എ​​ന്ന കാ​​ര​​ണ​​ത്താ​​ൽ മാ​​ത്രം ക​​ത്തോ​​ലി​​ക്കാ സ​​ഭാ​​വി​​ശ്വാ​​സി​​ക​​ൾ ഈ ​​ദേ​​ശീ​​യ​​വാ​​ദി​​ക​​ളു​​ടെ ക​​ണ്ണി​​ലെ ക​​ര​​ടാ​​യി മാ​​റി​​യി​​ട്ടു​​ണ്ട് എ​​ന്ന​​തു ഭാ​​ര​​ത​ത്തി​​ലെ വി​​വി​​ധ സം​​സ്ഥാ​​ന​​ങ്ങ​​ളി​​ൽ അ​​ടു​​ത്ത​​കാ​​ല​​ങ്ങ​​ളി​​ൽ അ​​ര​​ങ്ങേ​​റി​​യ ക്രൈ​​സ്ത​​വ വി​​രു​​ദ്ധ പ്ര​​ചാ​​ര​​ണ​​ങ്ങ​​ളി​​ലൂ​​ടെ​​യും പീ​​ഡ​​ന​​ങ്ങ​​ളി​​ലൂ​​ടെ​​യും വ്യ​​ക്ത​​മാ​​യി​​ട്ടു​​ള്ള​​താ​​ണ്. ഇ​​തി​​ന്‍റെ അ​​ല​​ക​​ൾ കേ​​ര​​ള​​ത്തി​​ലും ഉ​​യ​​ർ​​ത്താ​​ൻ ശ്ര​​മി​​ക്ക​​ന്നു എ​​ന്ന​​തി​​ന്‍റെ സൂ​​ച​​ന​​യാ​​യി വേ​​ണം പു​​തി​​യ രൂ​​പ​​ത്തി​​ൽ അ​​വ​​ത​​രി​​പ്പി​​ച്ചി​​രി​​ക്കു​​ന്ന ഈ ​​വാ​​ദ​​ത്തെ കാ​​ണു​​വാ​​ൻ.

5) മ​​തസ്വാ​​ത​​ന്ത്ര്യ​​വും സ്വ​​ത്തി​​ന്റെ വി​​നി​​യോ​​ഗ​​വും

ഭ​​ര​​ണ​​ഘ​​ട​​ന​​യു​​ടെ ആ​​ർ​​ട്ടി​​ക്കി​​ൾ 26 (a), (b), (c), (d) ഉ​​റ​​പ്പു ന​​ൽ​​കു​​ന്ന മ​​ത​​ങ്ങ​​ൾ​​ക്കു​​ള്ള സ്വ​​ത്ത​​വ​​കാ​​ശ​​ത്തെ അ​​ടി​​വ​​ര​​യി​​ട്ട് ഉ​​റ​​പ്പി​​ക്കു​​ന്ന വി​​ധി​​പ്ര​​സ്താ​​വ​​മാ​​ണി​​ത്.

ജ​​സ്റ്റീസ് വി.​​കെ. മു​​ഖ​​ർ​​ജി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള കോ​​ൺ​​സ്റ്റി​​റ്റ്യൂ​​ഷ​​ൻ ബെ​​ഞ്ച് 1954ൽ ​​പു​​റ​​പ്പെ​​ടു​​വി​​ച്ച വി​​ധി ഉ​​ദ്ധ​​രി​​ച്ചു​​കൊ​​ണ്ട് ഡി​​വി​​ഷ​​ൻ ബ​​ഞ്ച് പ​​റ​​യു​​ന്ന​​തു മേ​​ല്പ​​റ​​ഞ്ഞ അ​​വ​​കാ​​ശ​​ത്തെ ഒ​​രു നി​​യ​​മ​​ത്തി​​നും എ​​ടു​​ത്തു​​ക​​ള​​യു​​വാ​​ൻ സാ​​ധി​​ക്കി​​ല്ല എ​​ന്നാ​​ണ്.(Ratilal Panachand Gandhi and others. in: AIR 1954 SC 388). മ​​ത​​ങ്ങ​​ൾ​​ക്കു​​ള്ള ഈ ​​അ​​വ​​കാ​​ശം ഓ​രോ മ​ത​വി​ഭാ​ഗ​ത്തി​ന്‍റെ​യും പ്ര​​ത്യേ​​ക നി​​യ​​മ​​മ​​നു​​സ​​രി​​ച്ചു വി​​നി​​യോ​​ഗി​​ക്കു​​ന്പോ​​ഴും അ​​തു സി​​വി​​ൽ നി​​യ​​മ​​ത്തി​​ന് അ​​നു​​സൃ​​ത​​മാ​​ണെ​​ങ്കി​​ൽ, പ്ര​​സ്തു​​ത നി​​യ​​മ​​ത്തി​​ൽ മാ​​റ്റം വ​​രു​​ത്തു​​ന്ന​​തോ, അ​​വ​​കാ​​ശം നി​​ഷേ​​ധി​​ക്കു​​ന്ന​​തോ ഭ​​ര​​ണ​​ഘ​​ട​​നാ വി​​രു​​ദ്ധ​​മാ​​യ പ്ര​​വൃ​​ത്തി​​യാ​​കു​​മെ​​ന്നു​​ത​​ന്നെ​യാ​ണ് വി​​വി​​ധ കോ​​ട​​തി​​ക​​ൾ നി​​രീ​​ക്ഷി​​ച്ചി​​ട്ടു​​ള്ള​​ത്. ഇ​​ക്കാ​​ല​​മ​​ത്ര​​യും ഭാ​​ര​​ത​​ത്തി​​ലെ വി​​വി​​ധ സി​​വി​​ൽ നി​​യ​​മ​​ങ്ങ​​ളെ മാ​​നി​​ച്ചു​​കൊ​​ണ്ടു മാ​​ത്രം വ​​സ്തു​​വ​​ക​​ക​​ളു​​ടെ ഭ​​ര​​ണം നി​​ർ​​വ​​ഹി​​ച്ചു​​വ​​ന്ന ക​​ത്തോ​​ലി​​ക്കാ​​സ​​ഭ​​യു​​ടെ ആ​​ന്ത​​രി​​ക ഭ​​ര​​ണ​​ത്തി​​ലും ന​​യ​​പ​​ര​​മാ​​യ കാ​​ര്യ​​ങ്ങ​​ളി​​ലും ഇ​​ട​​പെ​​ടേ​​ണ്ട​​തി​​ല്ല എ​​ന്ന ഹൈ​ക്കോ​ട​തി​യു​ടെ തീ​​രു​​മാ​​നം (വി​​ധി​​പ്ര​​സ്താ​​വം, 6ാം ഖ​​ണ്ഡി​​ക) ഇ​​തു​​വ​​രെ​​യും ക​​ത്തോ​​ലി​​ക്കാ​​സ​​ഭ പു​​ല​​ർ​​ത്തി​​വ​​ന്ന നി​​ല​​പാ​​ടു​​ക​​ൾ​​ക്കു​​ള്ള അം​​ഗീ​​കാ​​ര​​മാ​​ണ്.

ഇ​​തി​​നെ​​തി​​രാ​​യ പ്ര​​ചാ​​ര​​ണ​​ങ്ങ​​ൾ ആ​​രു​​ന​​ട​​ത്തി​​യാ​​ലും നീ​​തി​​ബോ​​ധ​​വും സ​​ത്യ​​സ​​ന്ധ​​ത​​യു​​മു​​ള്ള കേ​​ര​​ള​​ത്തി​​ലെ നീ​​തി​​പീ​​ഠം വി​വി​ധ വി​ഭാ​ഗ​ങ്ങ​ളു​ടെ ന്യാ​​യ​​മാ​​യ അ​​വ​​കാ​​ശ​​ങ്ങ​​ൾ സം​​ര​​ക്ഷി​​ക്കു​​ന്ന​​തി​​ൽ പ്ര​​തി​​ജ്ഞാ​​ബ​​ദ്ധ​​മാ​​ണ് എ​​ന്ന് ഒ​​രി​​ക്ക​​ൽ​​ക്കൂ​​ടി തെ​​ളി​​യി​​ച്ചി​​രി​​ക്കു​​ക​​യാ​​ണ്.

6) വ​​ടി​​കൊ​​ടു​​ത്തു വാ​​ങ്ങി​​യ അ​​ടി

പൊ​​തു​​താ​​ത്പ​​ര്യ ഹ​​ർ​​ജി​​ക​​ൾ​​ക്കു​​ള്ള അ​​വ​​സ​​രം ആ​​രും ദു​​ർ​​വി​​നി​​യോ​​ഗം ചെ​​യ്യാ​​തി​​രി​​ക്കു​​വാ​​ൻ നീ​​തി​​പീ​​ഠ​​ങ്ങ​​ൾ ജാ​​ഗ​​രൂ​​ക​മാ​​ണ്. അ​​നാ​​വ​​ശ്യ​​മാ​​യും വ്യ​​ക്തി​​പ​​ര​​മാ​​യ നി​​ക്ഷി​​പ്ത താ​​ത്പ​​ര്യ​​ത്തോ​​ടു​​കൂ​​ടി​​യും രാ​​ഷ്​​ട്രീ​​യ അ​​ജ​​ണ്ട​​ക​​ൾ ന​​ട​​പ്പി​​ലാ​​ക്കു​​ന്ന​​തി​​നാ​​യും പൊ​​തു​​താ​​ത്പ​​ര്യ​​ത്തി​​ന്‍റെ മ​​റ​​വി​​ൽ ന​​ൽ​​കു​​ന്ന ഹ​​ർ​​ജി​​ക​​ളു​​ടെ പ​​ട്ടി​​ക​​യി​​ൽ ഈ ​​ഹ​​ർ​​ജി​​ക്കാ​​ര​​ന്‍റെ പ​​രാ​​തി​​ക​​ളും ഇ​​ടം​​പി​​ടി​​ച്ചു.​ ന്യാ​​യ​​മാ​​യ ആ​​വ​​ശ്യ​​ങ്ങ​​ൾ​​ക്കു​​വേ​​ണ്ടി​​യു​​ള്ള ധാ​​രാ​​ളം ഹ​​ർ​​ജി​​ക​​ൾ തീ​​ർ​​പ്പാ​​ക്കാ​​തെ കി​​ട​​ക്കു​​ന്പോ​​ൾ ജു​​ഡീ​​ഷ​റി​​യു​​ടെ കാ​​ര്യ​​ക്ഷ​​മ​​ത​​യെ ന​​ശി​​പ്പി​​ക്കു​​ന്ന ഇ​​പ്ര​​കാ​​ര​​മു​​ള്ള “ഗൗ​​ര​​വ​​ബു​​ദ്ധി​​യി​​ല്ലാ​​ത്ത’ പ​​രാ​​തി​​ക​​ൾ​​ക്കു ത​​ട​​യി​​ടു​​വാ​​നാ​​യി​ ന​​ൽ​​കി​​വ​​രാ​​റു​​ള്ള ഒ​​രു ചെ​​റി​​യ പി​​ഴ​യും ശ​കാ​ര​വും ഈ ​​ഹ​​ർ​​ജി​​ക്കാ​​ര​​നും കി​​ട്ടി. “​ജ​​നാ​​ധി​​പ​​ത്യ രാ​​ഷ്​​ട്ര​​ത്തി​​ൽ രാ​​ഷ്​​ട്രീ​​യ​​മാ​​യ അ​​ഭി​​പ്രാ​​യ വ്യ​​ത്യാ​​സ​​ങ്ങ​​ൾ​​ക്കു പ​​രി​​ഹാ​​രം കാ​​ണേ​​ണ്ട​​തു തെ​​ര​​ഞ്ഞെ​​ടു​​പ്പു ഗോ​​ദ​​യി​​ലാ​​ണ്’ എ​​ന്ന​​കാ​​ര്യം മ​​റ്റൊ​​രു വി​​ധി​​പ്ര​​സ്താ​​വ​​ത്തി​​ൽ​​നി​​ന്ന് ഉ​​ദ്ധ​​രി​​ച്ചു​​കൊ​​ണ്ടു ന​​ട​​ത്തി​​യ പ്ര​​സ്താ​​വ​​ന കാ​​ര്യ​​ങ്ങ​​ളു​​ടെ നി​​ജ​​സ്ഥി​​തി വ്യ​​ക്ത​​മാ​​ക്കി​​ത്ത​​രു​​ന്നു.

കേ​​ര​​ള ചീ​​ഫ് ജ​​സ്റ്റീസ് ഹൃ​​ഷി​​കേ​​ശ് റോ​​യ്, ജ​​സ്റ്റീ​സ് എ.​​കെ. ജ​​യ​​ശ​​ങ്ക​​ര​​ൻ നമ്പ്യാർ എ​​ന്നി​​വ​​ർ പു​​റ​​പ്പെ​​ടു​​വി​​ച്ച ഈ ​​വി​​ധി ഭാ​​ര​​ത​​ത്തി​​ലെ ന്യൂ​​ന​​പ​​ക്ഷ സ​​മു​​ദാ​​യ​​ങ്ങ​​ളു​​ടെ അ​​വ​​കാ​​ശ​​ങ്ങ​​ൾ സം​​ര​​ക്ഷി​​ക്കു​​ന്ന​​തി​​നു വ​​ഴി​​കാ​​ട്ടി​​യാ​​കും എ​​ന്നു പ്ര​​ത്യാ​​ശി​​ക്കാം.

കടപ്പാട്: ദീപിക

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker