World

ബ്രദർ അനുരാജ് കർദിനാൾ ജോസഫ് വെർസാ​ൾ​ഡിയിൽ നിന്നും ഡീക്കൻ പട്ടം സ്വീകരിച്ചു.​

ബ്രദർ അനുരാജ് കർദിനാൾ ജോസഫ് വെർസാ​ൾ​ഡിയിൽ നിന്നും ഡീക്കൻ പട്ടം സ്വീകരിച്ചു.​

സ്വന്തം ലേഖകൻ

​റോം: നെയ്യാറ്റിൻകര രൂപതയിലെ വ്ലാത്തങ്കര ഇടവകാംഗമായ ബ്രദർ അനുരാജ് വിശുദ്ധ അപ്പോളിനാരെ ബസലിക്കയിൽ ​വച്ച് ​​
കർദിനാൾ ജോസഫ് വെർസാ​ൾ​ഡിയിൽ നിന്നും മെയ് ഒന്നിന് ഡീക്കൻ പട്ടം സ്വീകരിച്ചു.​

​അനുരാജിനു പുറമേ  ​ ദക്ഷിണാഫ്രിക്ക, ജപ്പാൻ, ചൈന, ഫിലിപ്പീൻസ് ​ എന്നീ രാജ്യങ്ങളിൽ നിന്ന് ഓരോരുത്തരും ​ടാൻസാനിയ​യിൽ നിന്ന് രണ്ടു പേരും ​അന്നേ ദിവസം ഡീക്കൻ പട്ടം സ്വീകരിച്ചു.

ഇന്ത്യൻ സമയം ഉച്ചതിരിഞ്ഞു 2- മണിക്ക് തിരുകർമ്മങ്ങൾ ആരംഭിച്ചു. ലത്തീൻ ഭാഷയിലായിരുന്നു തിരുകർമ്മങ്ങൾ

വ്ലാത്താങ്കര ഇടവകയിൽ രാജേന്ദ്രൻ – ലളിത ദമ്പതികളുടെ മൂത്തമകനാണ് ഡീക്കൻ അനുരാജ്. ജൂലൈ 28, 1990-നായിരുന്നു ജനനം.  അദ്ദേഹത്തിന്റെ രണ്ടു സഹോദരിമാരിൽ (ഷൈമ, Sr. ആതിര) ആതിര സിസ്റ്റേഴ്സ് ഓഫ് നോട്ടർഡാം സന്യാസിനി സഭാംഗമാണ്.

സെൻറ്. പീറ്റേഴ്‌സ് യു. പി. സ്‌കൂളിലും വൃന്ദൻ ഹൈസ്‌കൂളിലും പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ അനുരാജ്, 2005 ജൂൺ 5- ന് പേയാട് സെന്റ്. ഫ്രാൻസിസ് സേവ്യർ മൈനർ സെമിനാരിയിൽ ചേർന്നു. തുടർന്ന്, സേവിയേഴ്‌സ് ഹയർ സെക്കണ്ടറി സ്‌കൂളിൽ നിന്ന് പ്ലസ്ടു പഠനവും വാഴിച്ചൽ ഇമ്മാനു​വ​ൽ കോളേജിൽ നിന്ന് ബയോ-കെമിസ്ട്രിയിൽ ഡിഗ്രി പഠനവും പൂർത്തിയാക്കി. 2011-ൽ ആലുവ കാർമൽഗിരി സെമിനാരിയിൽ​ തത്വശാസ്ത്രം പഠനത്തിനുശേഷം റീജൻസി സേവനം  പേയാട്  സെൻറ് ഫ്രാൻസിസ് സേവ്യർ മൈനർ സെമിനാരിയിൽ ​പൂർത്തിയാക്കി.

തുടർന്ന്  റോമിലെ ഹോളി ക്രോസ് പൊന്തിഫിക്കൽ യൂണിവേഴ്സിറ്റിയിൽ ദൈവശാസ്ത്ര പഠനം പൂർത്തിയാക്കുകയും, ഇപ്പോൾ അതേ യൂണിവേഴ്‌സിറ്റിയിൽ ധാർമിക ദൈവശാസ്ത്രത്തിൽ ഉപരിപഠനം നടത്തുകയും ചെയ്യുന്നു.

ബ്രദര്‍ അനുരാജിന്റെ ഡീക്കന്‍ പട്ട സ്വീകരണ ചിത്രങ്ങള്‍

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker