ബോണക്കാട് കുരിശുമലയില്‍ കുരിശിന്റെ മഹത്വീകരണ തിരുനാളിന് ഭക്തി നിര്‍ഭരമായ സമാപനം
ബോണക്കാട് കുരിശുമലയില്‍ കുരിശിന്റെ മഹത്വീകരണ തിരുനാളിന് ഭക്തി നിര്‍ഭരമായ സമാപനം
അനിൽ ജോസഫ്
ബോണക്കാട്: കിഴക്കിന്റെ കാല്‍വരിയെന്നറിയപ്പെടുന്ന ബോണക്കാട് കുരിശുമലയില്‍ കുരിശിന്റെ മഹത്വീകരണ തിരുനാളിന് ഭക്തി നിര്‍ഭരമായ സമാപനം. സമാപന ദിനമായ ഞായറാഴ്ച രാവിലെ 11-ന് നടന്ന കുരിശിന്റെ വഴി പ്രാര്‍ഥനയില്‍ നൂറ് കണക്കിന് വിശ്വാസികള്‍ പങ്കെടുത്തു. വിതുര ദൈവപരിപാലന ഇടവക വികാരി ഫാ.സെബാസ്റ്റ്യന്‍ കണിച്ച് കുന്നത്ത്, സഹവികാരി ഫാ.അനൂപ് തുടങ്ങിയവര്‍ നേതൃത്വം നല്കി.
തുടര്‍ന്ന് നടന്ന ദിവ്യകാരുണ്യ ആരാധനക്ക് മരുതാമല ഗത്സമന്‍ പ്രയര്‍ ഗ്രൂപ്പ് നേതൃത്വം നല്കി.
വൈകിട്ട് 3-ന് നടന്ന സമാപന സമൂഹബലിക്ക് നെയ്യാറ്റിന്‍കര രൂപതാ ശുശ്രൂഷ ഡയറക്ടര്‍ മോണ്‍.വി.പി.ജോസ് മുഖ്യ കാര്‍മ്മികത്വം വഹിച്ചു. ‘സഹനത്തിന്റെ കുരിശിനെ വഹിക്കാന്‍ തയ്യാറാകുമ്പോള്‍ ജീവിതത്തിന്ല് വലിയ പരിവര്‍ത്തനം ഉണ്ടാകു’മെന്ന് അദേഹം വചന സന്ദേശത്തില്‍ ഉദ്ബോധിപ്പിച്ചു. ബോണക്കാടില്‍ നന്മയുടെ കുരിശു പൂക്കുന്ന കാലം വിദൂരമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബോണക്കാട് കുരിശുമല റെക്ടര്‍ ഫാ.ഡെന്നിസ് മണ്ണുര്, ഫാ.വര്ക്കിച്ചന്, പനക്കോട് ഇടവക വികാരി ഫാ.ജെന്സണ് പൂവത്തിങ്കല്‍ തുടങ്ങിയവര്‍ സഹകാര്‍മ്മികരായി.