ബാലരാമപുരം സെന്റ് സെബാസ്റ്റ്യന്‍സ് ദേവാലയ തിരുനാളിന് വെളളിയാഴ്ച തുടക്കമാവും
പൂര്‍ണ്ണമായും കോവിഡ് പ്രോട്ടോകോളുകള്‍ പാലിച്ചായിരിക്കും തീര്‍ഥാടനം നടക്കുക...
അനിൽ ജോസഫ്
ബാലരാമപുരം: നെയ്യാറ്റിന്‍കര രൂപതയിലെ തീര്‍ഥാടന ദേവാലയമായ ബാലരാമപുരം സെന്റ് സെബാസ്റ്റ്യന്‍സ് തീര്‍ഥാടന തിരുനാളിന് വെളളിയാഴ്ച തുടക്കമായും. ഇടവക വികാരി ഫാ.ജൂഡിറ്റ് പയസ് ലോറന്‍സ് കൊടിയേറ്റി തിരുനാളിന് തുടക്കം കുറിക്കും. തിരുനാള്‍ പ്രാരംഭ ദിവ്യബലിക്ക് നെടുമങ്ങാട് റീജിയന് കോ-ഓർഡിനേറ്റര്‍ മോണ്‍.റൂഫസ് പയസലിന്‍ മുഖ്യ കാര്‍മ്മികത്വം വഹിക്കും.
തിരുനാള്‍ ദിനങ്ങളില്‍ തിരുവനന്തപുരം, നെയ്യാറ്റിന്‍കര രൂപതകളിലെ വൈദീകര്‍ നേതൃത്വം നല്‍കും. ജനുവരി 23-ന് വൈകിട്ട് ദിവ്യബലിയെ തുടര്‍ന്ന് അലങ്കരിച്ച വാഹനത്തില്‍ വിശുദ്ധ സെബസ്ത്യനോസിന്റെ തിരുസ്വരൂപവും വഹിച്ച് പ്രദക്ഷിണമാണ്ടാവും. 14-ന് വൈകിട്ട് 5.30 ന് നെയ്യാറ്റിന്‍കര ബിഷപ്പ് ഡോ.വിന്‍സെന്റ് സാമുവലിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ പൊന്തിഫിക്കല്‍ ദിവ്യബലി നടക്കും.
ഇത്തവണ പൂര്‍ണ്ണമായും കോവിഡ് പ്രോട്ടോകോളുകള്‍ പാലിച്ചായിരിക്കും തീര്‍ഥാടനം നടക്കുകയെന്ന് ഇടവക വികാരി ഫാ.പയസ് ലോറന്‍സും സഹവികാരി ഫാ.ലിജോ ഫ്രാന്‍സിസും അറിയിച്ചു.
കാത്തലിക് വോക്സിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക
Click to join Catholiocvox Whatsapp group