Diocese

ഫാ.രാജേഷ് കുറിച്ചിയുടെ മാതാവ് നിര്യാതയായി

ഫാ.രാജേഷ് കുറിച്ചിയുടെ മാതാവ് നിര്യാതയായി

സ്വന്തം ലേഖകന്‍

നെയ്യാറ്റിന്‍കര ; രൂപതയിലെ വൈദികനും പേയാട് സെന്‍റ് സേവ്യേഴ്സ് മൈനര്‍ സെമിനാരി പ്രീഫെക്ടുമായ ഫാ.രാജേഷ് കുറിച്ചിയുടെ മാതാവ് കണ്ടംതിട്ട കുറിച്ചി രാജേഷ് ഭവനില്‍ സുന്ദരി (49) നിര്യാതയായി.

കുറിച്ചി ക്രിസ്തുരാജ ദേവാലയ അംഗമാണ്. ഇടവകയിലെ ഭക്ത സംഘടനകളിലെ സജീവ പ്രവര്‍ത്തകയായിരുന്നു. ഭര്‍ത്താവ് പി.ശശി . മകന്‍ വിജിന്‍ .

ഇന്ന് 11 മണിക്ക് കുറിച്ചിയില്‍ ക്രിസ്തുരാജ ദേവാലയത്തില്‍ ബിഷപ് ഡോ.വിന്‍സെന്‍റ് സാമുവലിന്‍റെ മുഖ്യ കാര്‍മ്മികത്വത്തില്‍ സംസ്കാര ചടങ്ങുകള്‍ നടക്കും.

ബിഷപ് വിന്‍സെന്‍റ് സാമുവല്‍ വികാരി ജനറല്‍ മോണ്‍.ജി .ക്രിസ്തുദാസ്, ശുശ്രൂഷ കോ- ഓഡിനേറ്റര്‍ മോണ്‍.വി.പി ജോസ്, കെ എല്‍ സി എ പ്രസിഡന്‍റ് അഡ്വ ഡി രാജു, എല്‍ സി വൈ എം പ്രസിഡന്‍റ് അരുണ്‍ തോമസ് , പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി നേശന്‍ ആറ്റുപുറം തുടങ്ങിയവര്‍ അനുശോചിച്ചു.

പരേതക്ക് വേണ്ടിയുളള അനുസ്മരണ ദിവ്യബലിയും പ്രാര്‍ഥനയും ഡിസംബര്‍ 3 തിങ്കളാഴ്ച വൈകിട്ട് 3 ന് കുറിച്ചി ക്രിസ്തുരാജ ദേവാലയത്തില്‍ നടക്കുമെന്ന് മോണ്‍.ജി.ക്രിസ്തുദാസ് അറിയിച്ചു.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker