Kerala

ഫാ.ഡാനിയേൽ പൂവണ്ണത്തിൽ നയിക്കുന്ന ‘ഫിയസ്റ്റ-യുവജന കൺവെൻഷൻ ലോഗോ’ ബിഷപ്പ് ആർ.ക്രിസ്തുദാസ് പ്രകാശനം ചെയ്തു

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ഫാ.ഡാനിയേൽ പൂവണ്ണത്തിൽ നയിക്കുന്ന ‘ഫിയസ്റ്റ – യുവജന കൺവെൻഷൻ’ 2019 മെയ്‌ 1 മുതൽ 5 വരെ തിരുവനന്തപുരത്ത്. ഫിയസ്റ്റ യുവജന കൺവെൻഷന്റെ ലോഗോ ഞായറാഴ്ച അനന്തപുരി കൃപാഭിഷേകത്തിൽ വച്ച് തിരുവനന്തപുരം ലത്തീൻ അതിരൂപത സഹായമെത്രാൻ ഡോ.ആർ.ക്രിസ്തുദാസ് പ്രകാശനം ചെയ്തു. തിരുവനന്തപുരത്തുള്ള ലത്തീൻ, സീറോ മലബാർ, സീറോ മലങ്കര സഭകളുടെ സഹകരണത്തോടെ തിരുവനന്തപുരം ജീസസ് യൂത്തിന്റെയും മൗണ്ട് കാർമൽ മിനിസ്ട്രീസിന്റെയും ആഭിമുഖ്യത്തിലാണ് ‘ഫിയസ്റ്റ – യുവജന കൺവെൻഷൻ’ സംഘടിപ്പിക്കുന്നത്.

17 മുതൽ 25 വയസ്സു വരെയുള്ള യുവജനങ്ങൾക്കായിട്ടാണ് ഈ കൺവെൻഷൻ സംഘടിപ്പിച്ചിരിക്കുന്നത്. തിരുവനന്തപുരത്തുള്ള പട്ടം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ചാണ് ‘ഫിയസ്റ്റ – യുവജന കൺവെൻഷൻ’ നടക്കുന്നത്. ‘യുവജന കൺവെൻഷൻ നല്ലൊരു തുടക്കമായി കാണുന്നുവെന്ന് ബിഷപ്പ് ആർ.ക്രിസ്തുദാസ് പറഞ്ഞു. ഈ ഉദ്യമം എല്ലാവരും ഒന്നുചേർന്ന് വിജയിപ്പിക്കുകയും, ധാരാളം യുവജനങ്ങളെ പങ്കെടുപ്പിക്കുകയും ചെയ്യണമെന്ന് പിതാവ് ആഹ്വാനം ചെയ്തു. കൺവെൻഷനിൽ പങ്കെടുക്കുന്ന യുവജനങ്ങൾ ദൈവാനുഭവം സ്വന്തമാക്കി, ജീവിതത്തിൽ ഐശ്വര്യത്തോടെ, വിജയപൂർവം മുന്നേറുവാൻ സാധിക്കട്ടെ എന്ന് ആശംസിച്ചു. ഫിയസ്റ്റ – യുവജന കൺവെൻഷന്റെ പ്രോമോ വീഡിയോയും വേദിയിൽ പ്രദർശിപ്പിച്ചു.

യുവജനങ്ങളെ ക്രിസ്തുവിന്റെ സ്നേഹത്തിലേക്ക് അടുപ്പിക്കുകയും, തങ്ങളുടെ യൗവനകാലം സ്രഷ്ടാവുമൊത്തു ആനന്ദിക്കാൻ പ്രചോദനമേകുകയുമാണ് ഫിയസ്റ്റ -2019 ലക്ഷ്യം വയ്ക്കുന്നത്. ജീസസ് യൂത്തിലെ അനേകം സംഗീതജ്ഞരും കലാകാരന്മാരും 2000-ത്തോളം യുവജനങ്ങളും പങ്കെടുക്കുമെന്നാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്.

പങ്കെടുക്കാൻ താല്പര്യമുള്ളവർക്ക് ഫെബ്രുവരി 25 മുതൽ http://www.aym2019.org എന്ന വെബ്സൈറ്റിലൂടെ മുൻകൂട്ടി രജിസ്റ്റർ ചെയ്യാവുന്നതാണ്. അന്വേഷണങ്ങൾക്കും, രജിസ്റ്റർ ചെയ്യുന്നതിനും താഴെക്കൊടുത്തിരിക്കുന്ന ഫോൺ നമ്പറുകളിലും ബന്ധപ്പെടാവുന്നതാണ്.
6238598156 / 7034870660

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker