Diocese

ഫാ.കെ.ജെ വിന്‍സെന്‍റ് നിര്യാതനായി

ഫാ.കെ.ജെ വിന്‍സെന്‍റ് നിര്യാതനായി

അനിൽ ജോസഫ്

നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര രൂപതയിലെ മുതിര്‍ന്ന വൈദികന്‍ ഫാ.കെ.ജെ. വിന്‍സെന്‍റ് നിര്യാതനായി. കമുകിന്‍കോട്, കൊടങ്ങാവിള, ലിറ്റില്‍വര്‍ഹൗസില്‍ വി.കുഞ്ഞിരാമന്‍-ജ്ഞാനമ്മ ദമ്പതികളുടെ മകനാണ്.

തിരുവനന്തപുരം ജൂബിലി മെമ്മോറിയല്‍ ഹോസ്പിറ്റല്‍ മാനേജര്‍, കെ.സി.വൈ.എം. ഡയറക്ടര്‍, ബിഷപ്പ് പെരേര ഹാള്‍ ഡയറക്ടര്‍, ചുള്ളിമാനൂർ ഐ.റ്റി.ഐ.മാനേജർ;
പെരുങ്കടവിള, നെയ്യാറ്റിൻകര, വ്ലാത്താങ്കര,
ചുളളിമാനൂര്‍ എന്നിവിടങ്ങളിൽ ഫൊറോന വികാരി, നെയ്യാറ്റിന്‍കര അമലോതഭവമാതാ കത്തീഡ്രല്‍ ദേവാലയ വികാരി തുടങ്ങിയ നിലകളിലും; നെയ്യാറ്റിൻകര രൂപതയുടെ കൂരിയ, കൺസൽറ്റേഴ്‌സ്, പാസ്റ്റൊറൽ കൗൺസിൽ തുടങ്ങിയ സമിതികളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

നെയ്യാറ്റിൻകര രൂപതയിലെ പാലോട്, പേരയം, താന്നിമൂട്, മണിവിള, വ്ളാത്താങ്കര, ചുളളിമാനൂര്‍, ചെമ്പൂര്‍; തിരുവനന്തപുരം രൂപതയിലെ അടിമലതതുറ, പുല്ലുവിള, വെട്ടുതുറ, തുടങ്ങിയ ദേവാലയങ്ങളില്‍ സേവനമനുഷ്ടിച്ചു.

സഹോദരങ്ങള്‍ പരേതനായ കെ.ജെ. ജെയിംസ്, കെ.ജെ.അലോഷ്യസ്, സിസ്റ്റര്‍ മേരി അസൂന്ത, ലില്ലിപുഷ്പം, കെ.ജെ. ജോണ്‍.

സംസ്കാര ശുശ്രൂഷകള്‍ നാളെ വൈകിട്ട് 3 -ന് കമുകിന്‍കോട് വിശുദ്ധ അന്തോണീസ് ദേവാലയത്തില്‍ നടക്കും.

അനുസ്മരണ ദിവ്യബലി (02.01.2019) ബുധനാഴ്ച രാവിലെ 9.90 -ന് കമുകിൻകോട് വിശുദ്ധ അന്തോണീസ് ദേവാലയത്തില്‍.

നെയ്യാറ്റിന്‍കര ബിഷപ്പ് ഡോ.വിൻസെന്‍റ് സാമുവല്‍, വികാരിജനറല്‍ മോണ്‍.ജി.ക്രിസ്തുദാസ്, കെ.എല്‍.സി.എ. രൂപത പ്രസിഡന്‍റ് അഡ്വ.ഡി.രാജു, പാസ്റ്ററല്‍ കൂണ്‍സില്‍ സെക്രട്ടറി ആറ്റുപുറം നേശന്‍, എല്‍.സി.വൈ.എം. പ്രസിഡന്‍റ് അരുണ്‍ തോമസ് തുടങ്ങിയവര്‍ അനുശോചിച്ചു.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker