Kerala

പ്രസ്താവന പിൻവലിച്ച് രേഖാശർമ്മ ക്രൈസ്തവ സമൂഹത്തോടു മാപ്പു പറയണം; കെ.എൽ.സി.ഡബ്ല്യൂ.എ.

പ്രസ്താവന പിൻവലിച്ച് രേഖാശർമ്മ ക്രൈസ്തവ സമൂഹത്തോടു മാപ്പു പറയണം; കെ.എൽ.സി.ഡബ്ല്യൂ.എ.

പ്രസ്താവന പിൻവലിച്ച് രേഖാശർമ്മ ക്രൈസ്തവ സമൂഹത്തോടു മാപ്പു പറയണം; കെ.എൽ.സി.ഡബ്ല്യൂ.എ.

അൽഫോൻസാ ആന്റിൽസ്

എറണാകുളം: കുമ്പസാരമെന്ന കൂദാശയെ അപമാനിച്ച് നടത്തിയ പ്രസ്താവന പിൻവലിച്ച് രേഖാശർമ്മ ക്രൈസ്തവ സമൂഹത്തോടു മാപ്പു പറയണമെന്ന് കേരള ലാറ്റിൻ കാത്തലിക് വിമൺസ് അസ്സോസിയേഷൻ (കെ.എൽ.സി.ഡബ്ല്യൂ.എ.).രണ്ടായിരം വർഷത്തെ പാരമ്പര്യമുള്ള കത്തോലിക്കാ സഭയുടെ വിശ്വാസങ്ങളെയും ആചാരങ്ങളെയും കുറിച്ച് രേഖാ ശർമ്മയ്ക്ക് എന്തറിയാം? എന്ന് അവർ ചോദിച്ചു.

ഈ ഒരു തരംതാണ പ്രസ്താവനയിലൂടെ താൻ വഹിക്കുന്ന പദവിയിലിരിക്കാൻ ഒരു യോഗ്യതയുമില്ലെന്ന് തെളിയിച്ചിരിക്കുകയാണ് ഈ മഹതി എന്ന് കെ.എൽ.സി.ഡബ്ല്യൂ.എ. പ്രസ്താവിച്ചു. കുമ്പസാരമെന്ന കൂദാശയുടെ പവിത്രതയും പരിപാവനത്വവും മനസ്സിലാക്കണമെങ്കിൽ സഭാചരിത്രത്തിൽ അല്പമെങ്കിലും അറിവുണ്ടായിരിക്കണം. ഇത്തരം വില കുറഞ്ഞ പ്രസ്താവനകൾ പുലമ്പുന്നവരുടെ സംസ്കാരം എത്രമാത്രം അധ:പതിച്ചതാണെന്ന് ലോകം മനസ്സിലാക്കുമെന്നും രേഖാശർമ്മയെ ഓർമ്മിപ്പിക്കുന്നു കെ.എൽ.സി.ഡബ്ല്യൂ.എ.

ലോക വ്യാപകമായി ക്രൈസ്തവർ ഏറെ പരിശുദ്ധമായി ഉൾക്കൊണ്ട്, നടത്തപ്പെടുന്ന കുമ്പസാരമെന്ന കൂദാശ ഒരു രേഖാശർമ്മ ഡൽഹിയിൽ നിന്ന് വന്നു പറയുമ്പോൾ, ക്രൈസ്തവ സഭ പേടിച്ചു പോകുമെന്നു കരുതിയെങ്കിൽ രേഖേ നിങ്ങൾക്കു തെറ്റി. മഹത്തായ ഇന്ത്യൻ ഭരണഘടന പഠിക്കണം നിങ്ങൾ. അവനവന്റെ മതവിശ്വാസങ്ങൾക്കും ആചാരങ്ങൾക്കും അനുസൃതമായി ജീവിക്കാനുള്ള അവകാശം അതിൽ പറഞ്ഞിട്ടുണ്ടോ എന്നു നോക്കുക. ഈ രാജ്യത്തെ സ്നേഹിച്ചവർ മഹത്തായ ഇന്ത്യൻ ഭരണഘടനയിൽ എഴുതി വെച്ചിട്ടുള്ളത് വായിച്ചു നോക്കുക. ഇരിക്കുന്ന പദവിക്ക് നിരക്കാത്ത തരംതാണ പ്രസ്താവന പിൻവലിച്ച് ക്രൈസ്തവ സമൂഹത്തോടു മാപ്പു പറയുകയാണ് വേണ്ടതെന്ന് കേരള ലാറ്റിൻ കാത്തലിക് വിമൺസ് അസ്സോസിയേഷൻ ആവശ്യപ്പെടുന്നു.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker