പൂര്‍ണ്ണ ദണ്ഡവിമോചനത്തിനുള്ള അവസരത്തിന് മണിക്കൂറുകൾ മാത്രം
പ്രാർത്ഥനയ്ക്കും ദിവ്യകാരുണ്യ ആരാധനയ്ക്കുംശേഷം ബസിലിക്കയുടെ മട്ടുപ്പാവിൽനിന്നാണ് ‘ഊർബി എത് ഓർബി’ സന്ദേശവും ആശീർവാദവും...
സ്വന്തം ലേഖകൻ
വത്തിക്കാൻ സിറ്റി: മാർച്ച് 27 വെള്ളിയാഴ്ച, അതായത് ഇന്ന് പരിശുദ്ധ പിതാവിനോടൊത്തുള്ള ദിവ്യകാരുണ്യാരാധനയിലും, ‘ഉർബി ഏത് ഓർബി’ ശുശ്രൂഷകളിലും പങ്കുചേർന്ന് പൂർണ ദണ്ഡവിമോചനം പ്രാപിക്കുവാനുള്ള വലിയൊരവസരമാണ് കടന്നുവന്നിരിക്കുന്നത്. ഇതിൽ പങ്കുചേരുവാനായി എല്ലാ കത്തോലിക്കരും ശ്രദ്ധിക്കുക.
ഇന്നത്തെ പ്രാത്ഥനയെ കുറിച്ചുള്ള വിശദമായ കാര്യങ്ങൾ ഫാ.ജെയ്സൺ വേങ്ങാശേരി വിവരിക്കുന്നു:
കൊറോണ മഹാമാരിയിൽ നിന്നുള്ള വിടുതലിനായി 25 ബുധനാഴ്ച പരിശുദ്ധപിതാവിനോടൊപ്പം ലോകം മുഴുവനും ഇന്ത്യൻ സമയം വൈകുന്നേരം 4.30-ന് “സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ” എന്ന പ്രാർത്ഥന ചൊല്ലിയിരുന്നു. അതിന്റെ തുടർച്ചയെന്നോണമാണ് ഈ പ്രാർത്ഥനാ ദിനവും പാപ്പാ ആഹ്വാനം ചെയ്തിരിക്കുന്നത്, നമ്മെ ക്ഷണിക്കുന്നത്. നമുക്കും ഭക്തിയോടെ ഉണർന്നിരുന്ന് പ്രാർത്ഥനയിൽ പങ്കുചേരാം, നമ്മുടെ രാജ്യത്തിന് വേണ്ടിയും പ്രാർത്ഥിക്കാം.