പുനലൂർ രൂപതയ്ക്ക് അഭിമാനമായി മികച്ച ഹ്രസ്വ ചിത്രത്തിനുള്ള പുരസ്‌കാരവുമായി ബിനു ഫ്രാൻസിസ്
പുനലൂർ രൂപതയ്ക്ക് അഭിമാനമായി മികച്ച ഹ്രസ്വ ചിത്രത്തിനുള്ള പുരസ്‌കാരവുമായി ബിനു ഫ്രാൻസിസ്
സ്വന്തം ലേഖകൻ
തിരുവനന്തപുരം: യുവജനക്ഷേമ വകുപ്പിന്റെ 2017-ലെ മികച്ച ഹ്രസ്വ ചിത്രത്തിനുള്ള പുരസ്‌കാരം നേടി പുനലൂർ രൂപതയുടെ അഭിമാനമായി മാറിയിരിക്കുകയാണ് ശ്രീ. ബിനു ഫ്രാൻസിസ്.
തിരുവനന്തപുരത്തു നടന്ന അവാർഡ് നൽകൽ ചടങ്ങിൽ ബഹു. കായിക – വ്യാവസായിക വകുപ്പ് മന്ത്രി ശ്രീ. എ.സി. മൊയ്ദീൻ ആയിരുന്നു ശ്രീ. ബിനു ഫ്രാൻസിസിന് സംസ്ഥാന യുവജനക്ഷേമ വകുപ്പിന്റെ 2017-ലെ മികച്ച ഹൃസ്വ ചിത്രത്തിനുള്ള പുരസ്‌കാരം നൽകിയത്.
ബഹു. കേരള നിയമസഭാ സ്പീക്കർ ശ്രീ. ശ്രീരാമകൃഷ്ണൻ, യുവജന ക്ഷേമബോർഡ് അധ്യക്ഷ കുമാരി ചിന്താ ജെറോം തുടങ്ങിയ പ്രമുഖർ പങ്കെടുത്ത വേദിയിൽ നിന്നായിരുന്നു ശ്രീ. ബിനു പുരസ്‌കാരം സ്വീകരിച്ചത്.
പുനലൂർ രൂപതയിലെ നൂറനാട് മൗണ്ട് കാർമൽ ദേവാലയ അംഗമാണ് ബിനു ഫ്രാൻസിസ്. പുനലൂർ ബിഷപ്പ് അഭിവദ്യ സിൽവസ്റ്റർ പൊന്നുമുത്തൻ ഈ അവാർഡ് വാർത്ത വളരെ സന്തോഷത്തോടെ സ്വീകരിക്കുകയും വളർന്നു വരുന്ന പുനലൂറിലെ യുവജനങ്ങൾക്ക് മാതൃകയും പ്രചോദനവുമാണെന്ന് പറയുകയും ചെയ്തു.