പാളയം കത്തീഡ്രലിൽ വിശുദ്ധ യൗസേപ്പ് പിതാവിന്റെ തിരുനാൾ
പാളയം കത്തീഡ്രലിൽ വിശുദ്ധ യൗസേപ്പ് പിതാവിന്റെ തിരുനാൾ
തിരുവനന്തപുരം: സെന്റ് ജോസഫ് മെട്രോപ്പോളിറ്റൻ കത്തീഡ്രൽ ഇടവക മധ്യസ്ഥനായ വിശുദ്ധ യൗസേപ്പ് പിതാവിന്റെ തിരുനാൾ ആഘോഷങ്ങൾ നാളെ 5.15-ന് ഇടവക വികാരി റവ. ഡോ. ജോർജ് ജെ. ഗോമസ് കൊടിയേറ്റുന്നതോടെ ആരംഭിക്കും.
വൈകിട്ട് 5.30-ന് അതിരൂപതാ വികാരി ജനറൽ മോൺ. യൂജിൻ എച്ച്. പെരേരയുടെ മുഖ്യകാർമികത്വത്തിൽ സമൂഹദിവ്യബലി. മോൺ. ജെയിംസ് കുലാസ് വചനപ്രഘോഷണം നടത്തും.
11 മുതൽ 18 വരെ ദിവസവും വൈകിട്ട് അഞ്ചു മണിക്കു ജപമാല, ലിറ്റിനി, നൊവേന എന്നിവയും തുടർന്നു സമൂഹ ദിവ്യബലിയും. 12 മുതൽ 14 വരെ തിരുനാൾ ദിവ്യബലിക്കുശേഷം ഫാ. തോമസ് കുഴിയാലിൽ നയിക്കുന്ന ഒരുക്കധ്യാനം.
18-നു റവ. ഫാ. മൈക്കിൾ തോമസിന്റെ മുഖ്യകാർമികത്വത്തിലുള്ള സന്ധ്യാവന്ദന പ്രാർഥന തുടർന്ന് ആഘോഷമായ തിരുസ്വരൂപ പ്രദക്ഷിണം. സമാപന ദിവസമായ 19-നു 12 മണി മുതൽ മൂന്നു മണി വരെ നേർച്ച ഊണ്. അന്നു വൈകിട്ട് അഞ്ചു മണിക്ക് ആർച്ച് ബിഷപ് ഡോ. സൂസപാക്യം പൊന്തിഫിക്കൽ ദിവ്യബലിക്കു നേതൃത്വം നൽകും.