India
പശ്ചിമ ബംഗാളിലെ റായ്ഗഞ്ച് രൂപതയ്ക്ക് പുതിയ ബിഷപ്പ്
പശ്ചിമ ബംഗാളിലെ റായ്ഗഞ്ച് രൂപതയ്ക്ക് പുതിയ ബിഷപ്പ്
സ്വന്തം ലേഖകൻ
റായ്ഗഞ്ച്: പശ്ചിമ ബംഗാളിലെ റായ്ഗഞ്ച് രൂപതയുടെ അദ്ധ്യക്ഷനായി രൂപതാ വൈദികനായ ഫുൾജെൻസ് അലോഷ്യസ് നിയമിക്കപ്പെട്ടു.
റായ്ഗഞ്ച് രൂപതയുടെ നിയുക്തമെത്രാൻ തിഗ ബെത്തിയ രൂപതയുടെ വികാരി ജനറാളും ദൈവമാതാവിന്റെ നാമത്തിലുള്ള ഇടവകയിൽ വികാരിയുമായി സേവനമനുഷ്ഠിച്ചുവരികയായിരുന്നു.
ഗുംല രൂപതയിലെ കത്കഹിയിൽ 1965 മാർച്ച് 3- നായിരുന്നു ജനനം. വരാണസിയിലും ഭോപ്പാലിലുമായി, തത്വശാസ്ത്ര ദൈവശാസ്ത്ര പഠനങ്ങൾ പൂർത്തിയാക്കി. 1997 മാർച്ച് 3-ന് മുസ്സാഫർപൂർ രൂപതയ്ക്കുവേണ്ടി പൗരോഹിത്യം സ്വീകരിക്കുകയും പിന്നീട്, 1998- ൽ, സ്ഥാപിതമായ ബെത്തിയ രൂപതയിൽ ചേരുകയും ചെയ്തു.
അദ്ദേഹം വിവിധ ഇടവകകളിൽ വികാരി, രൂപതാ ദൈവവിളി സമിതിയുടെ മേധാവി, രൂപതാ ആരാധനാക്രമ സമിതിയുടെ അദ്ധ്യക്ഷൻ എന്നീ നിലകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.