പറവൂർ ഡോൺ ബോസ്കോ ആശുപത്രിയുടെ നവീകരിച്ച പബ്ലിക് റിലേഷൻസ് ഓഫീസ് ഉദ്ഘാടനം ചെയ്തു
ബോസ്കോ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ ഒട്ടനവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തിവരുന്നുണ്ട്...
ജോസ് മാർട്ടിൻ
പറവൂർ: കോട്ടപ്പുറം രൂപതയിലെ ഡോൺ ബോസ്കോ ആശുപത്രിയുടെ നവീകരിച്ച പ്രവേശനകവാടം, റിസപ്ഷൻ, പബ്ലിക് റിലേഷൻസ് ഓഫീസ്, ഇൻഷൂറൻസ് ഡസ്ക് എന്നിവയുടെ ആശീർവാദവും ഉദ്ഘാടനും കോട്ടപ്പുറം ബിഷപ്പ് ഡോ.ജോസഫ് കാരിക്കശേരി നിർവഹിച്ചു.
ഇതോടനുബന്ധിച്ചു നടന്ന ചടങ്ങിൽ ഡയറക്ടർ ഫാ.റോക്കി റോബി കളത്തിൽ, അസോസിയേറ്റ് ഡയറക്ടർ ഫാ.ഷാബു കുന്നത്തൂർ, അസിസ്റ്റന്റ് ഡയറക്ടർമാരായ ഫാ.ക്ലോഡിൻ ബിവേര, ഫാ.ഷിബിൻ കൂളിയത്ത് എന്നിവർ പ്രസംഗിച്ചു. കോട്ടപ്പുറം രൂപത വികാർ ജനറൽ മോൺ.ഡോ.ആന്റണി കുരിശിങ്കൽ, ചാരിറ്റി സഭ പ്രൊവിൻഷ്യൽ സിസ്റ്റർ ഗീത ചാണേപറമ്പിൽ, കൗൺസിലർ സിസ്റ്റർ ഫിലോ ജോസ്, മെഡിക്കൽ സൂപ്രണ്ട് ഡോ.പൗലോസ് മത്തായി, നഴ്സിംഗ് സൂപ്രണ്ട് സിസ്റ്റർ സ്നേഹ ലോറൻസ് എന്നിവർ സന്നിഹിതരായിരുന്നു.
സ്നേഹാമൃതം – മൊബൈൽ മാമ്മോഗ്രാം യൂണിറ്റ് (Health on wheel), ഗ്രാമങ്ങളിലേക്കും വീടുകളിലേക്കും കടന്നുചെന്ന് പരിശോധനയിലൂടെയും അവബോധത്തിലൂടെയും ആരോഗ്യപരിപാലനം, തുടങ്ങി ഡോൺ ബോസ്കോ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ ഒട്ടനവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തിവരുന്നുണ്ട്.