പനാമയിലെ യുവജനസമ്മേളനം ദൈവവിളിയിലേയ്ക്ക് ആനയിച്ചത് നിരവധി യുവജനങ്ങളെ
പനാമയിലെ യുവജനസമ്മേളനം ദൈവവിളിയിലേയ്ക്ക് ആനയിച്ചത് നിരവധി യുവജനങ്ങളെ
ഫാ.ഷെറിൻ ഡൊമിനിക്
പനാമ: കത്തോലിക്കാ സഭയിലെ വിശ്വാസപ്പോരാളികളായ ‘നിയോ കാറ്റകൂമനു’കൾ ലോകത്തിലെ വിവിധ ഭാഗത്തു നിന്നും വന്ന 25000 ത്തോളം യുവജനങ്ങളെ ചേർത്ത് സംഘടിപ്പിച്ച സമ്മേളനത്തിലാണ് ഞെട്ടിപ്പിക്കുന്ന ഈ താല്പര്യം യുവജനങ്ങൾ പ്രകടിപ്പിച്ചത്.
700 യുവാക്കൾ വൈദീകരാകുവാനും, 650 യുവതികൾ കന്യാസ്ത്രീകൾ ആകുവാനും, 600 -ൽ പരം കുടുംബങ്ങൾ ദൈവവചന പ്രഘോഷണ ദൗത്യത്തിനും സന്നദ്ധത അറിയിക്കുകയായിരുന്നു. ലോകത്തിലെ ഇന്നിന്റെ ഏറ്റവും പ്രധാന ഉത്തരവാദിത്തം സകലജനതകളോടുമുള്ള ദൈവവചന പ്രഘോഷണമാണെന്നും, അത് നിർവഹിക്കുന്നതിന് ദൈവത്തിനു ക്രിസ്ത്യാനികളെ ആവശ്യമുണ്ടെന്നും വിശദീകരിച്ച് ദൈവവിളിയെപ്പറ്റിയുള്ള നിർദ്ദേശം അവതരിപ്പിച്ചപ്പോഴാണ്, പ്രാർത്ഥനക്കൊടുവിൽ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് യുവജനങ്ങൾ പ്രതികരിച്ചത്.
ബോസ്റ്റണിലെ ആർച്ചുബിഷപ്പായ കർദിനാൾ സീൻ ഒമെല്ലെ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ നിയോ കാറ്റക്കൂമുകളുടെ മുഖ്യ മാർഗ്ഗദർശകരിൽ ഒരാളായ കിക്കോ അർഗല്ലോയുടെ ദൈവരാജ്യ പ്രഘോഷണത്തിനു ക്ഷണിച്ചു കൊണ്ടുള്ള ആവേശഭരിതമായ അഭ്യർത്ഥനക്കു മറുപടി പറയുകയായിരുന്നു യുവജനങ്ങൾ.