പത്തനാവിള ഇടവക ഭക്ഷണ കിറ്റുകള്‍ വിതരണം ചെയ്തു
ഇടവകാ പ്രദേശത്ത് താമസിക്കുന്ന നിര്‍ദ്ധനരായ നൂറിലധികം വരുന്ന നാനാജാതി മതസ്ഥരായ കുടുംബങ്ങൾക്ക്...
ശശികുമാർ
നെയ്യാറ്റിന്‍കര: കൊറോണാ ജാഗ്രതയുടെ ഭാഗമായി നടന്നു വരുന്ന ലോക് ഡൗണ്‍ കാരണം ഭക്ഷണത്തിന് ബുദ്ധിമുട്ടനുഭവിക്കുന്നവർക്ക് പത്തനാവിള ഇടവക ഭക്ഷണ കിറ്റുകള്‍ വിതരണം ചെയ്തു. നെയ്യാറ്റിന്‍കര ഫൊറോനയിലെ പത്തനാവിള ഇടവകാ പ്രദേശത്ത് താമസിക്കുന്ന നിര്‍ദ്ധനരായ നൂറിലധികം വരുന്ന നാനാജാതി മതസ്ഥരായ കുടുംബങ്ങൾക്കാണ് ഇടവക വികാരി റവ.ഡോ.ജോസ് റാഫേലിന്റ നേതൃത്വത്തിൽ ഭക്ഷ്യധാന്യ കിറ്റും, പച്ചക്കറി കിറ്റും നൽകിയത്.
ഇടവക പാരീഷ് കൗണ്‍സില്‍ സെക്രട്ടറി ശ്രീ.ജറോം, കെ.സി.വൈ.എം. പ്രസിഡന്റ് അബിന്‍, വൈദീക വിദ്യാർഥികളായ ബ്രദര്‍ മനു, ബ്രദര്‍ ആരോമല്‍, ഉപദേശി ഗ്രെയിന്‍ ദാസ്, പാരീഷ് കൗണ്‍സില്‍ അംഗങ്ങള്‍ എന്നിവര്‍ ചേര്‍ന്ന അര്‍ഹരായവരുടെ ഭവനങ്ങളില്‍ ഭക്ഷ്യധാന്യ കിറ്റും, പച്ചക്കറി കിറ്റും എത്തിച്ചു നല്‍കി.
നെയ്യാറ്റിൻകര രൂപതയുടെ രണ്ടാംഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായിട്ടാണ് പത്തനാവിള ഇടവകയും ഭക്ഷ്യധാന്യ-പച്ചക്കറി കിറ്റുകൾ വിതരണം ചെയ്യുന്നതെന്നും, ഇനിയും വരും ദിനങ്ങളിൽ കൂടുതൽ പ്രവർത്തനങ്ങളുമായി വിവിധ ഇടവകകൾ മുന്നോട്ട് വരുമെന്നും ഇടവക വികാരി പറഞ്ഞു.