Diocese
നെയ്യാറ്റിൻകര രൂപതാ ‘കരിയർ ക്യാമ്പ്’ സമാപിച്ചു
നെയ്യാറ്റിൻകര രൂപതാ 'കരിയർ ക്യാമ്പ്' സമാപിച്ചു

നെയ്യാറ്റിൻകര: രൂപതയുടെ വിദ്യഭ്യാസ ശുശ്രൂഷാ സമിതിയും ജീസസ് യൂത്ത് മിനിസ്ട്രിയും സംയുക്തമായി സംഘടിപ്പിച്ച കരിയർ ക്യാമ്പ് സമാപിച്ചു. വാഴിച്ചൽ ഇമ്മാനുവൽ കോളേജിൽ നടന്ന ക്യാമ്പ് രൂപതാ വികാരിജനറൽ മോൺ. ജി. ക്രിസ്തുദാസിന്റെ സമാപന സന്ദേശത്തോടെ സമാപിച്ചു.
ഉന്നത വിദ്യഭ്യാസ മേഖലയെക്കുറിച്ച് വിദ്യാർത്ഥികൾക്ക് അവബോധം നൽകുകയായിരുന്നു ക്യാമ്പിന്റെ ലക്ഷ്യം. നാല് ദിവസങ്ങളിലായി നടന്ന ക്യാമ്പിൽ 106 വിദ്യാർത്ഥികൾ പങ്കെടുത്തു.
ക്യാമ്പിന്റെ ഉദ്ഘാടനം രൂപതാ വിദ്യാഭ്യാസ ഡയറക്ടർ ഫാ. ജോണി കെ. ലോറൻസ് ആയിരുന്നു നിർവഹിച്ചിരുന്നത്.



