Diocese

നെയ്യാറ്റിൻകരയിൽ ലോക ലഹരി വിരുദ്ധ ദിനാചരണം സംഘടിപ്പിച്ചു

ആരോഗ്യ-മദ്യവർജ്ജന കമ്മിഷന് വേണ്ടിയുള്ള ലോഗോ പ്രകാശനവും ഉണ്ടായിരുന്നു...

അനിൽ ജോസഫ്

നെയ്യാറ്റിൻകര: നെയ്യാറ്റിൻകര രൂപതയിലെ NIDS ന്റെ നേതൃത്വത്തിൽ ജൂൺ 26-ന് ലോക ലഹരി വിരുദ്ധ ദിനാചരണം സംഘടിപ്പിച്ചു. നെയ്യാറ്റിൻകര ബിഷപ്സ് ഹൗസിൽ വച്ച് നടന്ന സമ്മേളനം രൂപതാ വികാരി ജനറൽ മോൺ.ജി. ക്രിസ്തുദാസ് ഉത്ഘാടനം ചെയ്തു. സമ്മേളനത്തിൽ വച്ച് ആരോഗ്യ-മദ്യവർജ്ജന കമ്മിഷന് വേണ്ടിയുള്ള ലോഗോ പ്രകാശനവും ഉണ്ടായിരുന്നു.

നിഡ്സ് ഡയറക്ടർ റവ.ഫാ.രാഹുൽ ബി. ആന്റോ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ രൂപതയുടെ ശുശ്രൂഷ കോ-ഓർഡിനേറ്റർ മോൺ.വി.പി.ജോസ് അനുഗ്രഹ പ്രഭാഷണം നടത്തി. കെ.ആർ.എൽ.സി.സി. പ്രതിനിധിയും മുൻനിഡ്സ് ഡയറക്ടറുമായ ഫാ.ഡി.ഷാജ് കുമാർ മുഖ്യ സന്ദേശം നൽകി. ആരോഗ്യ മദ്യവർജ്ജനകമ്മിഷൻ സെക്രട്ടറി ഫാ.ഡെന്നിസ് മണ്ണൂർ, കാർഷിക വികസന കമ്മിഷൻ ആനിമേറ്റർ ശ്രീമതി.അൽഫോൻസ ആന്റിൽസ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

തുടർന്ന്, ആരോഗ്യ-മദ്യവർജ്ജന കമ്മിഷന് വേണ്ടി രൂപതാ വികാരി ജനറൽ മോൺ.ജി.ക്രിസ്തുദാസ്, ലോഗോയുടെ ചിത്രം രൂപതാ ശുശ്രൂഷ കോ-ഓഡിനേറ്റർ മോൺ.വി.പി.ജോസിന് കൈമാറിക്കൊണ്ട് ലോഗോ പ്രകാശനം ചെയ്തു. ലോഗോ ഡിസൈനിംഗ് മത്സരത്തിൽ സമ്മാനർഹനായ വലിയവിള ഇടവകാംഗമായ ശ്രീ.സജിയെ ആദരിക്കുകയും ചെയ്തു. മോൺ.വി.പി.ജോസ് ലഹരി വർജ്ജന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker