നെയ്യാറ്റിന്‍കര ലത്തീന്‍ രൂപതാ ജപമാല പദയാത്ര ഞായറാഴ്ച കാട്ടാക്കടയില്‍
നെയ്യാറ്റിന്‍കര ലത്തീന്‍ രൂപതാ ജപമാല പദയാത്ര ഞായറാഴ്ച കാട്ടാക്കടയില്‍
കട്ടയ്ക്കോട് ; നെയ്യാറ്റിന്‍കര ലത്തീന്‍ രൂപതയുടെ നേതൃത്വത്തില്‍ നടക്കുന്ന ജപമാല പദയാത്ര ഞായറാഴ്ച കാട്ടാക്കടയില്‍ നടക്കും. കട്ടയ്ക്കോട് സെയ്ന്റ് ആന്റണീസ് ഫൊറോന ദേവാലയത്തില്‍ നിന്ന് ആരംഭിക്കുന്ന പദയാത്ര കാട്ടാക്കട പട്ടണം ചുറ്റി കൊല്ലോട് സെയ്ന്റ് ജോസഫ് ദേവാലയത്തില്‍ സമാപിക്കും .
രാവിലെ 10 മുതല്‍ 12 വരെ കട്ടയ്ക്കോട് ദേവാലയത്തില്‍ അഖണ്ഡ ജപമാല നടക്കും. 1.30 ന് ജപമാല പദയാത്ര നെയ്യാറ്റിന്‍കര ബിഷപ് ഡോ.വിന്‍സെന്റ് സാമുവല്‍ ഉദ്ഘാടനം ചെയ്യും ലീജിയന് ഓഫ് മേരി നെയ്യാറ്റിന്‍കര കമ്മീസിയം പ്രസിഡന്റ് ജെ.നേശമണി അധ്യക്ഷത വഹിക്കും . കാട്ടാക്കട റീജിയന് കോ ഓഡിനേറ്റര്‍ മോണ്‍. വിന്‍സെന്റ് കെ പീറ്റര്‍ മുഖ്യ പ്രഭാഷണവും നെയ്യാറ്റിന്‍കര രൂപതാ അല്മായ ശുശ്രൂഷ ഡയറക്ടര്‍ ഫാ. ഷാജ്കുമാര്‍ അനുഗ്രഹ പ്രഭാഷണവും നടത്തും .ഫാ.ജോസഫ് അഗസ്റ്റിന് , ഫാ.ജോസഫ് അനില്‍ , ഫാ.ജോയി സാബു , സിസ്റ്റര്‍ എല്‍സി ചാക്കോ , എം .ഡൊമനിക് , സതീഷ് കുമാര്‍ , ഫ്രാന്‍സി അലോഷി തുടങ്ങിയവര്‍ പ്രസംഗിക്കും .
കൊല്ലോട് സെന്റ് ജോസഫ് ദേവാലയത്തില്‍ നടക്കുന്ന സമാപന സമ്മേളനം നെയ്യാറ്റിന്‍കര രൂപതാ വികാരി ജനറല്‍ മോണ്‍. ജി. ക്രിസ്തുദാസ് ഉദ്ഘാടനം ചെയ്യും . മോണ്‍. വി പി ജോസ് , ഡോ.നിക്സണ്‍രാജ്, ഫാ.അജി അലോഷ്യസ് തുടങ്ങിയവര്‍ സമാപന സമ്മേളനത്തില്‍ പ്രസംഗിക്കും .
രണ്ടായിരത്തിലധികം മരിയ ഭക്തര്‍ റാലിയില്‍ പങ്കെടുക്കുമെന്ന് ലീജിയന് ഓഫ് മേരി നെയ്യാറ്റിന്‍കര കമ്മിസിയം പ്രസിഡന്റ് നേശമണി പറഞ്ഞു.ലീജിയന് ഓഫ് മേരി നെയ്യാറ്റിന്‍കര കമ്മീസിയമാണ് ജപമാല പദയാത്രക്ക് നേതൃത്വം നല്‍കുന്നത്.
കൂടുതല്‍ വിവരങ്ങള്‍ക്ക് ; ബ്രദര്‍ ജെ.നേശമണി (ലീജിയന് ഓഫ് മേരി നെയ്യാറ്റിന്‍കര കമ്മീസിയം പ്രസിഡന്റ്)
8281790465