നെയ്യാറ്റിന്‍കര രൂപതാ ബൈബിള്‍ കൺവെൻഷൻ ആർച്ച് ബിഷപ് ഡോ. സൂസപാക്യം ഉദ്‌ഘാടനം ചെയ്യ്‌തു
നെയ്യാറ്റിന്‍കര രൂപതാ ബൈബിള്‍ കൺവെൻഷൻ ആർച്ച് ബിഷപ് ഡോ. സൂസപാക്യം ഉദ്‌ഘാടനം ചെയ്യ്‌തു
നെയ്യാറ്റിന്‍കര: നെയ്യാറ്റിൻകര രൂപതയുടെ നേതൃത്വത്തിൽ നടക്കുന്ന 12-മത് ബൈബിൾ കൺവെൻഷൻ നെയ്യാറ്റിൻകര മുനിസിപ്പൽ സ്റ്റേഡിയത്തിൽ തുടക്കമായി.
ഞായറാഴ്‌ചവരെ നീണ്ടു നിൽക്കുന്ന കൺവെൻഷന് തിരുവനന്തപുരം അതിരൂപതാ ആർച്ച് ബിഷപ് ഡോ. എം.സൂസപാക്യം ഉദ്‌ഘാടനം ചെയ്തു.
വിശ്വാത്തിന്റെ കാര്യത്തിൽ തണുപ്പൻ നിപാട് ശരിയല്ലെന്ന് ബിഷപ് പറഞ്ഞു. സഭയുടെ വിശുദ്ധീകരണം വിശ്വാസികളുടെ കൂട്ടായ ലക്ഷ്യമായി മാറണം, വിശ്വാസികൾ തീഷ്‌ണമായി ജ്വലിക്കുമ്പോഴാണ് സഭ വിശ്വാസചൈതന്യത്തിൽ വളരുന്നതെന്നും ആർച്ച് ബിഷപ് പറഞ്ഞു.
അട്ടപ്പാടി സെഹിയോൻ ധ്യാന കേന്ദ്രത്തിലെ ഫാ. സാജു ഇലഞ്ഞേലും സംഘവുമാണ് 5 ദിവസം നീണ്ടു നിൽക്കുന്ന ബൈബിൾ കൺവെൻഷന് നേതൃത്വം നൽകുന്നത്. ഇന്ന് വൈകുന്നേരം കൺവെൻഷന് മുന്നോടിയായി നടക്കുന്ന ആഘോഷമായ ദിവ്യബലിക്ക് രൂപതാ വികാരി ജനറൽ മോൺ. ജി. ക്രിസ്‌തുദാസ് മുഖ്യ കാർമ്മികത്വം വഹിക്കും.
നാളെ വൈകുന്നേരം നെടുമങ്ങാട് റീജിയൻ കോ ഓർഡിനേറ്റർ മോൺ. റൂഫസ് പയസ്‌ലിനും, വെളളിയാഴ്‌ച കാട്ടാക്കട റീജിയൻ കോ ഓർഡിനേറ്റർ മോൺ. വിന്‍സെന്റ് കെ. പീറ്ററും, ശനിയാഴ്‌ച നെയ്യാറ്റിൻകര റീജിയൻ കോ ഓർഡിനേറ്റർ മോൺ. വി.പി. ജോസും ദിവ്യബലിക്ക് മുഖ്യ കാർമ്മികരാവും. സമാപന ദിനത്തിൽ നെയ്യാറ്റിൻകര രൂപതാ ബിഷപ് ഡോ. വിൻസെന്റ് സാമുവലിന്റെ കാർമ്മികത്വത്തിൽ പൊന്തിഫിക്കൽ ദിവ്യബലിയുമുണ്ടാവും .