നെയ്യാറ്റിന്‍കര രൂപതയിലെ മൂന്ന് വൈദീകര്‍ ജൂബിലി നിറവില്‍
28/12/1995-ല്‍ പാളയം സെന്റ് ജോസഫ് മെട്രോ പോളിറ്റന്‍ ചര്‍ച്ചില്‍ വച്ചാണ് വൈദീക പട്ടം സ്വീകരിച്ചത്...
അനിൽ ജോസഫ്
നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര രൂപതയിലെ 3 വൈദീകര്‍ പൗരോഹിത്യ സില്‍വര്‍ ജൂബലി നിറവില്‍. റവ.ഡോ.നിക്സണ്‍ രാജ്, ഫാ.വി.എല്‍.പോള്‍, ഫാ.ഡെന്നിസ് മണ്ണൂര്‍ എന്നിവരാണ് ജൂബിലി ആഘോഷിക്കുന്നത്. മൂവരും 28/12/1995-ല്‍ പാളയം സെന്റ് ജോസഫ് മെട്രോ പോളിറ്റന്‍ ചര്‍ച്ചില്‍ വച്ച് ആര്‍ച്ച് ബിഷപ്പ് എം.സൂസപാക്യത്തില്‍ നിന്നാണ് വൈദീക പട്ടം സ്വീകരിച്ചത്.
കെ.സി.ബി.സി. മദ്യവിരുദ്ധ കമ്മിഷന്റെ രൂപതാ ഡയറക്ടറായ ഫാ.ഡെന്നിസ് മണ്ണൂര്‍ രൂപതയിലെ സാമൂഹിക സംഘനയായ നിഡ്സിലെ സജീവ പ്രവര്‍ത്തകനും കര്‍ഷകനുമാണ്. മണ്ണൂര്‍ സെന്റ് മേരീസ് ഇടവാകഗാമായ ഫാ.ഡെന്നിസ് മണ്ണൂര്‍ ജോണ്‍ ചെല്ലപ്പന്‍ – ത്രേസ്യ ദമ്പതികളുടെ 6 മക്കളില്‍ നാലാമനായി 14.11.1965-ൽ ജനിച്ചു. കൊളവുപാറ സെന്റ് ജോര്‍ജ്ജ് ഇടവക വികാരിയായി സേവനമനുഷ്ഠിക്കുന്നു.
ലൂര്‍ദ്ദ്പുരം ഇടവകാഗമായ ഫാ. വി.എല്‍.പോള്‍ ജി വിന്‍സെന്റ് – ആര്‍.ലൂയിസാള്‍ ദമ്പതികളുടെ മകനായി 16.02.1968-ൽ ജനിച്ചു. 28.12.1995-ല്‍ വൈദീകനായി അഭിഷിക്തനായ ഫാ. വി.എല്‍.പോള്‍ നാളിതുവരെ 8 ഓളം ഇടവകകളില്‍ സേവനമനുഷ്ടിച്ചിട്ടുണ്ട്. ഇപ്പോൾ പറണ്ടോട് സെന്റ് ജോസഫ് ദേവാലയത്തിലെ വികാരിയാണ്.
പാലുവളളി സെന്റ് മേരീസ് ഇടവകാംഗമായ ഫാ.നിക്‌സൺ രാജ് 1985-ല്‍ സെമിനാരിയില്‍ ചേര്‍ന്നു. ജെയിനസ് – സേവ്യര്‍ ദമ്പതികളുടെ മൂന്ന് മക്കളില്‍ രണ്ടാമനായി 05.09.1969 ലായിരുന്നു ജനനം. ഇപ്പോൾ നെടുവേലി വിശുദ്ധ ഗീവർഗ്ഗീസ് ഇടവക വികാരിയായി സേവനമനുഷ്ഠിച്ചു വരുന്ന ഫാ.നിക്സണ്‍രാജ് തിയോളജിയില്‍ ഡോക്ടറേറ്റും കരസ്ഥമാക്കിയിട്ടുണ്ട്.
മൂന്ന് വൈദീകരും സിൽവർ ജൂബിലി ദിനമായ 2020 ഡിസംബർ 28-ന് സേവനമനുഷ്ഠിക്കുന്ന അതാത് ഇടവകകളിൽ ഇടവക ജനത്തിന്റെയും, സഹ വൈദീകരുടെയും സാന്നിധ്യത്തിൽ കോവിഡ് പ്രോട്ടോക്കോളുകൾ പാലിച്ചുകൊണ്ട് നന്ദിയുടെ ദിവ്യബലിയർപ്പിച്ചിരുന്നു.
കാത്തലിക് വോക്സിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക
Click to join Catholiocvox Whatsapp group