അനിൽ ജോസഫ്
നെയ്യാറ്റികര: ഇനിമുതൽ നെയ്യാറ്റികര രൂപതയുടെ മാധ്യമ വിഭാഗത്തിന് പുത്തൻ മുഖം. ഡയറക്ടറും രണ്ട് എക്സിക്യൂട്ടീവ് സെക്രട്ടറിമാരും അടങ്ങുന്നതാണ് പുതിയ മീഡിയാ കമ്മീഷൻ. ഇന്ന് (25/11/2020) രൂപതാ മെത്രാൻ റൈറ്റ്.റവ.ഡോ.വിൻസെന്റ് സാമുവൽ ഒരു ഡിക്രിയിലൂടെയാണ് നിയമനം അറിയിച്ചത്. ഡിസംബർ 1 മുതൽ നിയമനം പ്രാബല്യത്തിൽ വരും.
എപ്പിസ്ക്കൊപ്പൽ വികാരിയും മിനിസ്ട്രികളുടെ കോ-ഓർഡിനെറ്ററുമായ മോൺ.വി.പി.ജോസ് ഡയറക്ടറായുള്ള കമ്മീഷനാണ് രൂപം കൊടുത്തിരിക്കുന്നത്. ഫാ. സജിൻ തോമസ്, ഫാ.ജിബിരാജ് ആർ.എൻ. എന്നിവരാണ് എസ്‌സിക്യൂട്ടീവ് സെക്രട്ടറിമാർ.
രണ്ട് എക്സിക്യൂട്ടീവ് സെക്രട്ടറിമാരിൽ ഒരാൾ രൂപതയുടെ “നെഡ്പാംസോ” എന്ന പാരീഷ് മാനേജ്‌മെന്റ് സോഫ്റ്റ് വയറിന്റെ കാര്യങ്ങളും ഒരാൾ വാർത്താ വിനിമയ സംബന്ധമായ കാര്യങ്ങളും കൈകാര്യം ചെയ്യുന്ന തരത്തിലാണ് ക്രമീകരണങ്ങൾ.