ജെറ. – 18:1-6
മത്താ. – 13:47-53
“കുശവന്റെ കൈയിലെ കളിമണ്ണുപോലെയാണ് എന്റെ കൈയില്‍ നിങ്ങള്‍.”
സാധാരണ കളിമണ്ണ് കുശവന്റെ കൈയിൽ കിട്ടുമ്പോൾ പല രൂപത്തിലും ഭാവത്തിലുമുള്ള മൺപാത്രങ്ങളായി മാറുന്നതുപോലെയാണ് ദൈവത്തിന്റെ കൈയ്യിൽ ദൈവമക്കളായ നാം. കുശവൻ തന്റെ കരവിരുത് അനുസരിച്ച് കളിമണ്ണിനെ മാറ്റുമ്പോൾ ഭംഗിയുള്ളതും, ഉപയോഗമുള്ളതുമായ മൺപാത്രങ്ങളായി മാറുന്നു.
സ്നേഹമുള്ളവരെ, ദൈവം കുശവനും ദൈവമക്കൾ കളിമണ്ണുമാണ്. ദൈവമക്കളെ ദൈവത്തിന് ഇഷ്ട്ടമുള്ള രീതിയിൽ ഭംഗിയുള്ളതും ഉപയോഗമുള്ളതുമായ ജീവിതമാക്കിമാറ്റും. കുശവനില്ലാതെ കളിമണ്ണിന് രൂപഭേദങ്ങൾ ഉണ്ടാകില്ല. കളിമണ്ണിന് മാറ്റങ്ങൾ ഉണ്ടാകണമെങ്കിൽ കുശവന്റെ കൈസ്പർശം ഉണ്ടാകണം അതുപോലെയാണ് നമ്മുടെ ജീവിതത്തിൽ മാറ്റങ്ങൾ ഉണ്ടാകണമെങ്കിൽ ദൈവത്തിന്റെ സ്പർശനം ഉണ്ടാകണം. കർത്താവിന്റെ സ്പർശനത്തിനായി നാം നമ്മെ തന്നെ വിട്ടുകൊടുക്കണം. നമ്മുടെ ജീവിതം ദൈവീക ഇടപെടലിലൂടെ മാറ്റം വരുത്തി നന്മകൾ ചെയ്യുമ്പോൾ ദൈവാനുഗ്രഹം നമ്മിൽ നിറയും. കുശവന്റെ കൈയിലെ കളിമണ്ണുപോലെ ദൈവത്തിന്റെ കരസ്പർശനത്തിനായി നമ്മെ തന്നെ വിട്ടുകൊടുക്കാം.
സ്നേഹനാഥ, അങ്ങേ സ്പർശനം കൊണ്ട് നമ്മുടെ ജീവിതം നന്മകൾ നിറഞ്ഞ ജീവിതമാക്കി മാറ്റണമേയെന്നു അങ്ങയോട് ഞങ്ങൾ പ്രാർത്ഥിക്കുന്നു.