ദൗത്യം തിരിച്ചറിയുക എന്നതായിരുന്നു യുവജന സിനഡിന്‍റെ പ്രധാന ലക്ഷ്യം; ഇഗ്നേഷ്യസ് ഗോണ്‍സാല്‍വസ്
ദൗത്യം തിരിച്ചറിയുക എന്നതായിരുന്നു യുവജന സിനഡിന്‍റെ പ്രധാന ലക്ഷ്യം; ഇഗ്നേഷ്യസ് ഗോണ്‍സാല്‍വസ്
അനിൽ ജോസഫ്
നെയ്യാറ്റിന്‍കര: ദൗത്യം തിരിച്ചറിയുക എന്നതായിരുന്നു ഒക്ടോബറില്‍ വത്തിക്കാനില്‍ നടന്ന യുവജന സിനഡിന്‍റെ പ്രധാന ലക്ഷ്യമെന്ന് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ഇഗ്നേഷ്യസ് ഗോണ്‍സാല്‍വസ്. പോപ്പ് ഫ്രാന്‍സിസിനെ പറ്റി പഠിക്കുന്നതിനും വിശകലനം ചെയ്യുന്നതിനും രണ്ടാം വത്തിക്കാന്‍ സൂനഹദോസ് ആഴത്തില്‍ പഠിച്ചാല്‍ മതിയെന്ന് അദേഹം കൂട്ടിച്ചേര്‍ത്തു.
നെയ്യാറ്റിന്‍കരയിൽ ‘പോപ്പ് ഫ്രാന്‍സിസ് സ്റ്റഡി സര്‍ക്കിളി’ന്‍റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച യൂത്ത് കോക്ലേവില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു ശ്രീ.ഇഗ്നേഷ്യസ് ഗോണ്‍സാല്‍വസ്. മാനവീകതയില്‍ ഉറച്ച് സഭയില്‍ വലിയമാറ്റങ്ങള്‍ക്ക് ഫ്രാന്‍സിസ് പാപ്പാ തുടക്കം കുറിച്ചെന്നും അദേഹം പറഞ്ഞു.
കോണ്‍ക്ലേവില്‍ എല്‍.സി.വൈ.എം. സംസ്ഥാന ഡയറക്ടര്‍ ഫാ.പോള്‍ സണ്ണി മോഡറേറ്ററായി. യുവജനങ്ങള്‍ ‘അജണ്ടകളെ’ക്കുറിച്ച് ചര്‍ച്ചചെയ്യാതെ അവരുടെ ‘കഴിവുകളെ’ക്കുറിച്ചാണ് ചര്‍ച്ചചെയ്യപ്പെടേണ്ടതെന്ന് അദേഹം പറഞ്ഞു.
തോമസ് കെ സ്റ്റീഫന്‍ , സനല്‍ ബോസ്, പ്രിന്‍സിലാലി, ദിവ്യ പി ദേവ് തുടങ്ങിയവര്‍ സംസാരിച്ചു.
പോപ്പ് ഫ്രാന്‍സിസ് സ്റ്റഡിസര്‍ക്കിള്‍ രക്ഷാധികാരി ഫാ.ഷാജ്കുമാറിന്‍റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.