ദൈവദാസരായ ഫാ.അദെയോദത്തൂസും ബിഷപ് ബെന്‍സിഗറും എളിമയുടെ പ്രതീകങ്ങള്‍; ഡോ.എം.സൂസപാക്യം
ദൈവദാസരായ ഫാ.അദെയോദത്തൂസും ബിഷപ് ബെന്‍സിഗറും എളിമയുടെ പ്രതീകങ്ങള്‍; ഡോ.എം.സൂസപാക്യം
അനിൽ ജോസഫ്
തിരുവനന്തപുരം: ദൈവദാസരായ ഫാ.അദെയോദാത്തൂസും ബിഷപ് അലോഷ്യസ് മരിയ ബെന്‍സിഗറും എളിമയുടെ പ്രതീകങ്ങളെന്ന് ആര്‍ച്ച് ബിഷപ് ഡോ.എം.സൂസപാക്യം. ദൈവദാസരായ ഫാ.അദെയോദത്തൂസിന്റെയും ബിഷപ് ബെന്‍സിഗറിന്റെയും നാമത്തില്‍ അര്‍പ്പിച്ച കൃതജ്ഞതാ ബലിക്ക് ശേഷം കാര്‍മ്മല്‍ഹില്‍ ഹാളില്‍ സംഘടിപ്പിച്ച പൊതുസമ്മേളനത്തില്‍ ആമുഖ സന്ദേശം നല്‍കുകയായിരുന്നു ആര്‍ച്ച് ബിഷപ്പ്.
‘മുതിയാവിള വലിയച്ചന് അദെയോദാത്തൂസച്ചന്‍ എല്ലാവരുടെയും സ്വന്തമായത് സ്നേഹത്തിലൂടെയും കാരുണ്യ വായ്പിലൂടെയുമാണ്. അവശരായവരുടെ ആവശ്യങ്ങള്‍ മനസിലാക്കി അവരെ കൈപിടിച്ചുയര്‍ത്തി സുവിശേഷ പ്രഘോഷണത്തില്‍ മഹോന്നത സ്ഥാനം നേടിയ വ്യക്തിയാണ് ബിഷപ്പ് ബെന്‍സിഗര്‍’ ആര്‍ച്ച് ബിഷപ്പ് പറഞ്ഞു.
ആതുര സേവനത്തെ ദൈവവുമായുളള അനുഭവമാക്കിയ വ്യക്തികളായിരുന്ന ദൈവദസാരായ അദെയോദാത്തൂസച്ചനും ബിഷപ്പ് ബെനസിഗറുമമെന്ന് പൊതു സമ്മേളനം ഉദ്ഘാടനം ചെയ്യ്ത് കൊല്ലം ബിഷപ് ഡോ.പോള്‍ ആന്റണി മുല്ലശ്ശേരി പറഞ്ഞു.
ചടങ്ങില്‍ പുനലൂര്‍ ബിഷപ് ഡോ.സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍, മലങ്കര സഭയുടെ പത്തനംതിട്ട രൂപതാ ബിഷപ്പ് ഡോ.സാമുവല്‍ മാര്‍ ഐറേനിയോസ്, കര്‍മ്മലീത്താ സഭയുടെ മലബാര്‍ പ്രൊവിന്‍സ് പ്രൊവിന്‍ഷ്യല്‍ സെബാസ്റ്റ്യന്‍ കൂടപ്പാട്ട്, കര്‍മ്മലീത്താ സഭയുടെ ഫ്ളാന്റേഴ്സ് പ്രൊവിന്‍സ് പ്രൊവിന്‍ഷ്യല്‍ ഫാ.പോള്‍ ഡി. ബോയ്സ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
ശേഷം, ചടങ്ങില്‍ ബിഷപ്പ് ബെന്സിഗറിനെക്കുറിച്ചും ഫാ.അദെയോദാത്തൂസിനെക്കുറിച്ചുമുളള ഡോക്യുമെന്ററി പ്രദര്‍ശനവും ഉണ്ടായിരുന്നു.