ഇന്ത്യയില്‍ സമാധാനം പുനസ്ഥാപിക്കുവാന്‍ തെക്കന്‍ കുരിശുമലയില്‍ 148 മണിക്കൂര്‍ രാപ്പകല്‍ പ്രാര്‍ഥന, വെളളരിപ്രാവുകളെ പറത്തി
പ്രാര്‍ഥനായജ്ഞം പുനലൂര്‍ ബിഷപ്പ് ഡോ.സെല്‍വിസ്റ്റര്‍ പൊന്നുമുത്തല്‍ വെളളരിപ്രാവിനെ പറത്തി ഉദ്ഘാടനം ചെയ്തു...
അനിൽ ജോസഫ്
വെളളറട: പ്രസിദ്ധ തീര്‍ഥാടന കേന്ദ്രമായ തെക്കന്‍ കുരിശുമലയില്‍ ഇന്ത്യയുടെ സമാധാനത്തിന് വേണ്ടി പ്രാര്‍ഥിച്ചുകൊണ്ട് വെളളരിപ്രാവുകളെ പറത്തി. ഡല്‍ഹിയില്‍ തുടരെ തുടരെ ആക്രമണങ്ങള്‍ ഉണ്ടാകുന്നതിന്റെ പശ്ചാത്തലത്തിലാണ് സമാധാന സന്ദേശവുമായി 148 മണിക്കുര്‍ പ്രാര്‍ഥനായജ്ഞത്തിന് തുടക്കം കുറിച്ചത്.
പ്രാര്‍ഥനായജ്ഞം പുനലൂര്‍ ബിഷപ്പ് ഡോ.സെല്‍വിസ്റ്റര്‍ പൊന്നുമുത്തല്‍ വെളളരിപ്രാവിനെ പറത്തി ഉദ്ഘാടനം ചെയ്തു. കാപട്യം ഇല്ലാതാകുമ്പോഴാണ് സമാധാനം പുനസ്ഥാപിക്കുന്നതെന്നും രാജ്യത്തിന്റെ സമാധാനത്തിനായി ക്രൈസ്തവരൊന്നടങ്കം പ്രാര്‍ഥിക്കണമെന്നും ബിഷപ് ആഹ്വാനം ചെയ്യ്തു.
കുരിശുമല ഡയറക്ടര്‍ മോണ്‍.വിന്‍സെന്‍റ് കെ.പീറ്റര്‍, ഫാ.പ്രസാദ് തെരുവത്ത്, കുരിശുമല ഇടവക വികാരി ഫാ.രതീഷ് മാര്‍ക്കോസ്, സിസ്റ്റര്‍ സൂസമ്മ ജോസഫ്, കുരിശുമല സെക്രട്ടറി സാബു കുരിശുമല, രാജേന്ദ്രന്‍, ജയന്തി തുടങ്ങിയവര്‍ പ്രസംഗിച്ചു.
കുരിശുമല ബൈബിള്‍ കണ്‍വെന്‍ഷന്‍റെ 3- ാം ദിനത്തില്‍ നടന്ന പരിപാടിയെ തുടര്‍ന്ന് ബിഷപ്പ് ഡോ.സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍റെ മുഖ്യ കാര്‍മ്മികത്വത്തില്‍ പെന്തിഫിക്കല്‍ ദിവ്യബലിയും അര്‍പ്പിക്കപെട്ടു. 5- ാം കുരിശിലാണ് സാമാധാനത്തിന് വേണ്ടിയുളള 148 മണിക്കൂർ രാപ്പകല്‍ പ്രാര്‍ഥന ആരംഭിച്ചത്.