തീരദേശ ഹൈവേ യാഥാർഥ്യമാക്കണം: കെ.എൽ.സി.എ.
തീരദേശ ഹൈവേ യാഥാർഥ്യമാക്കണം: കെ.എൽ.സി.എ.
ആലപ്പുഴ: വാടപ്പൊഴിയുടെ തീരത്ത് വാടയ്ക്കൽ മിസിംഗ് ലിങ്ക് റോഡ് നിർമിച്ച് തീരദേശ ഹൈവേ യാഥാർഥ്യമാക്കണമെന്ന് കെ.എൽ.സി.എ. ആലപ്പുഴ രൂപത കമ്മിറ്റി സംഘടിപ്പിച്ച തീരദേശ ഹൈവേ ആലോചനായോഗം സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു.
മിസിംഗ് ലിങ്ക് റോഡിന് കേവലം 300 മീറ്റർ നീളമേയുള്ളൂ. ഇവിടെ റോഡ് നിർമിക്കാൻ സി.ആർ.ഇസെഡി.ന്റെ അനുമതിയുമുണ്ട്. പ്രദേശവാസികളും എതിരല്ല. തീരദേശ ഹൈവേ ഉടൻ പൂർത്തിയാക്കുമെന്ന് 2017 ഡിസംബർ നാലിന് ആലപ്പുഴ ബീച്ചിൽ നടന്ന ലത്തീൻ സമുദായ സമ്മേളനത്തിൽ മന്ത്രി ജി. സുധാകരൻ പ്രഖ്യാപിച്ചതുമായിരുന്
മുമ്പ് യു.ഡി.എഫ്. ഭരണത്തിൽ ചെയ്യാതിരുന്നത് എൽ.ഡി.എഫ്. ചെയ്യുമെന്നുറപ്പും നൽകി. പക്ഷേ രണ്ടു വർഷം കഴിഞ്ഞിട്ടും തീരദേശ ഹൈവേയുടെ നിർമാണം ഏറ്റെടുത്ത് പൂർത്തിയാക്കാൻ സർക്കാർ നടപടി സ്വീകരിച്ചില്ല. ഈ സാഹചര്യത്തിൽ ജനകീയസമരം പുനരാരംഭിക്കുന്നതിനും യോഗം തീരുമാനിച്ചു.
മിസിംഗ് ലിങ്ക് റോഡിന്റെ ഗതിമാറ്റി നിർധനരായ മത്സ്യത്തൊഴിലാളി കുടുംബങ്ങളെ കുടിയിറക്കാനുള്ള ഗൂഢനീക്കവും പറവൂർ ഷാപ്പ് ജംഗ്ഷനിലും പനച്ചുവട്ടിലും ഓവർബ്രിഡ്ജ് നിർമിച്ച് തീരദേശഹൈവേ വഴിതിരിച്ചുവിടാനുള്ള നീക്കവും പുനഃപരിശോധിക്കണമെന്
വട്ടയാൽ കെ.എൽ.സി.എ. ഓഫീസിൽ നടന്ന യോഗം ഡയറക്ടർ ഫാ. ബേർളി വേലിയകം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ക്ലീറ്റസ് കളത്തിൽ അധ്യക്ഷത വഹിച്ചു. റെജിമോൻ ചക്കാലത്തറ, സാബു വി. തോമസ്, പി.ജി. ജോണ്ബ്രിട്ടോ, ഹെലൻ എവ്ദോസ്, ജോസ് അറയ്ക്കൽ, സോണി കളത്തിൽ, സക്കറിയ മോൻസി, സാംസൻ പനയ്ക്കപുരയ്ക്കൽ, ബേബി ജോൺ തുടങ്ങിയവർ പ്രസംഗിച്ചു.