ഡോൺ ബോസ്കോ ഹോസ്പിറ്റലിന്റെ നവീകരിച്ച അത്യാഹിതവിഭാഗം ആശീർവദിച്ചു
ടി.ജെ.വിനോദ് എം.എൽ.എ. നാടിന് സമർപ്പിച്ചു...
ജോസ് മാർട്ടിൻ
പറവൂർ/കോട്ടപ്പുറം: പറവൂർ ഡോൺ ബോസ്കോ ആശുപത്രിയിൽ അത്യാധുനീക സൗകര്യങ്ങളോടെ നവീകരിച്ച ഫാ.സാജു മെമ്മോറിയൽ അത്യാഹിതവിഭാഗം കോട്ടപ്പുറം രൂപതാ അധ്യക്ഷൻ ബിഷപ്പ് ഡോ. ജോസഫ് കാരിക്കശ്ശേരി ആശീർവദിക്കുകയും, ടി.ജെ.വിനോദ് എം.എൽ.എ. നാടിന് സമർപ്പിക്കുകയും ചെയ്തു.
ഇതോടനുബന്ധിച്ച് നടന്ന സമ്മേളനം ടി.ജെ.വിനോദ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ബിഷപ്പ് ഡോ.ജോസഫ് കാരിക്കശേരി അധ്യക്ഷത വഹിച്ചു. ഓൺലൈൻ വെർച്ച്വൽ അസിസ്റ്റൻസ് ലോഞ്ചിങ്ങ് മുൻസിപ്പൽ ചെയർപേഴ്സൺ വി.എ.പ്രഭാവതി ടീച്ചർ നിർവഹിച്ചു.
കൗൺസിലർ ഇ.ജി.ശശി, ബോർഡ് മെമ്പർ അഡ്വ.റാഫേൽ ആന്റെണി, മെഡിക്കൽ സൂപ്രണ്ട് ഡോ.പൗലോസ് മത്തായി, നഴ്സിങ് സൂപ്രണ്ട് സിസ്റ്റർ.സ്നേഹ ലോറൻസ്, ഡയറക്ടർ ഫാ.റോക്കി റോബി കളത്തിൽ, അസിസ്റ്റന്റ് ഡയറക്ടർ ഫാ.ക്ലോഡിൻ ബിവേര എന്നിവർ പ്രസംഗിച്ചു.
ട്രയാജ്, അത്യാഹിത വിഭാഗം നിരീക്ഷണം, അത്യാഹിത വിഭാഗം ഐ.സി.യു., മൈനർ ഓപ്പറേഷൻ തിയ്യറ്റർ, കുത്തിവയ്പു മുറി, ചികിത്സ മുറി, ഡോക്ടറുടെ മുറി, നഴ്സിങ്ങ് സ്റ്റേഷൻ, കൂട്ടിരിപ്പുകാർക്കുള്ള കാത്തിരിപ്പു സ്ഥലം, സ്റ്റോർ എന്നിവയടങ്ങുന്നതാണ് നവീകരിച്ച അത്യാഹിതവിഭാഗം.