Kerala

ഡല്‍ഹിയില്‍ സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍

കുത്തക മുതലാളിമാരുടെ ആവശ്യങ്ങള്‍ അംഗീകരിക്കുന്ന കേന്ദ്രസര്‍ക്കാര്‍ കര്‍ഷകരുടെ ആവശ്യങ്ങള്‍ കാണാത്തത് പ്രതിഷേധാര്‍ഹമാണെന്ന് ധര്‍ണ്ണാ സമരം ഉദ്ഘാടനം ചെയ്ത് കെ.ആന്‍സലന്‍ പറഞ്ഞു.

അനിൽ ജോസഫ്

നെയ്യാറ്റിന്‍കര: ഡല്‍ഹിയില്‍ സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ചും, മതിയായ ചര്‍ച്ചകള്‍ കൂടാതെ കേന്ദ്രസര്‍ക്കാര്‍ പാസാക്കിയിരിക്കുന്ന മൂന്ന് കാര്‍ഷിക നിയമങ്ങള്‍ അടിയന്തിരമായി പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് നെയ്യാറ്റിന്‍കര പോസ്റ്റ്ഓഫീസിന് മുന്നില്‍ കെ.എല്‍.സി.എ. ധര്‍ണ്ണാ സമരം നടത്തി. ധര്‍ണ്ണാസമരം നെയ്യാറ്റിന്‍കര എം.എല്‍.എ. കെ.ആന്‍സലന്‍ ഉദ്ഘാടനം ചെയ്തു. കുത്തക മുതലാളിമാരുടെ ആവശ്യങ്ങള്‍ അംഗീകരിക്കുന്ന കേന്ദ്രസര്‍ക്കാര്‍ കര്‍ഷകരുടെ ആവശ്യങ്ങള്‍ കാണാത്തത് പ്രതിഷേധാര്‍ഹമാണെന്ന് ധര്‍ണ്ണാ സമരം ഉദ്ഘാടനം ചെയ്ത് കെ.ആന്‍സലന്‍ പറഞ്ഞു. കര്‍ഷകര്‍ക്ക് തിരിച്ചടി ഉണ്ടാക്കുന്ന നിയമങ്ങള്‍ അടിച്ചേല്‍പ്പികരുതെന്നും എം.എല്‍.എ. കൂട്ടിച്ചേര്‍ത്തു.

രാജ്യത്തിന്റെ ഹൃദയസ്പന്ദങ്ങള്‍ അറിയാത്ത ഗവണ്‍മെന്റാണ് കേന്ദ്രം ഭരിക്കുന്നതെന്ന് മുഖ്യസന്ദേശം നല്‍കിയ നെയ്യാറ്റിന്‍കര രൂപത വികാരി ജനറല്‍ മോണ്‍. ജി.ക്രിസ്തുദാസ് പറഞ്ഞു. കോവിഡ്-19 മാനദണ്ഡങ്ങള്‍ പാലിച്ച് സംഘടിപ്പിച്ച ധർണ്ണാ സമരത്തില്‍ രൂപതാ പ്രസിഡന്റ് അഡ്വ.ഡി.രാജു അധ്യക്ഷത വഹിച്ചു.

കെഎല്‍സിഎ ആദ്ധ്യാത്മിക ഉപദേഷ്ടാവ് ഫാ.ഡെന്നീസ് കുമാര്‍, ജനറല്‍ സെക്രട്ടറി റ്റി.സദാനന്ദന്‍, ട്രഷറര്‍ റ്റി.വിജയകുമാര്‍, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ജി.നേശന്‍, സംസ്ഥാന നേതാക്കളായ ബി.ജസ്റ്റസ്, സുരേന്ദ്രന്‍ സി., ജോണ്‍ തങ്കപ്പന്‍, എം.എം.അഗസ്റ്റിന്‍, ലൈല രാജന്‍, വെളളറട ഗ്രാമ പഞ്ചായത്തഗം ജയന്തി, ജയദാസ് എന്‍., നെയ്യാറ്റിന്‍കര കേസരി തുടങ്ങിയവര്‍ ധര്‍ണ്ണയെ അഭിസംബോധന ചെയ്ത് സംസാരിച്ചു.

 

കാത്തലിക് വോക്സിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക

Click to join Catholiocvox Whatsapp group

 

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker