Kazhchayum Ulkkazchayum

ജീവിതവിജയത്തിന്‍റെ രസതന്ത്രം…

ജീവിതവിജയത്തിന്‍റെ രസതന്ത്രം...

 

ജീവിതവിജയത്തിന്‍റെ രസതന്ത്രം…

01. സ്നേഹം കൊണ്ട് ഈ ദിവസത്തെ ഞാന്‍ ആശംസിക്കും. ഇന്ന് എന്‍റെ അവസാനത്തെ ദിവസം എന്ന് കരുതി ഞാന്‍ ജീവിക്കും.

02. ഈ ദിവസം ഞാന്‍ കുറച്ച് സമയം മൗനമായിരിക്കും, ചിന്തിക്കും, ധ്യാനിക്കും, ആത്മവിമര്‍ശനത്തിന് വിധേയമാക്കും, എന്നെ ‘കണ്ടെത്താന്‍’ ശ്രമിക്കും.

03. ഈ ദിവസത്തെയും എന്നെയും ഞാന്‍ ദൈവകരങ്ങളില്‍ സമര്‍പ്പിക്കും. ദൈവത്തിന് നന്ദി പറയുവാന്‍, കൃതജ്ഞത പറയുവാന്‍ ഞാന്‍ ശ്രമിക്കും.

04. ഇന്ന് എന്‍റെ വിചാര വികാരങ്ങളെ ഞാന്‍ നിയന്ത്രിക്കും. സമചിത്തതയോട് കൂടെ മാത്രമേ ഞാന്‍ സംസാരിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുകയുളളൂ.

05. എന്‍റെ കഴിവുകളും ഉത്തരവാദിത്വങ്ങളും കുറച്ച് കൂടെ മെച്ചപ്പെടുത്തും. ദൈവദാനമായി കിട്ടിയ കഴിവുകള്‍ പരിപോഷിപ്പിക്കും. മറ്റുളളവരുടെ നന്മയ്ക്ക് വേണ്ടി വിനിയോഗിക്കും.

06. പ്രഭാതത്തില്‍ ഉണരുമ്പോള്‍ കണ്ണാടിയില്‍ നോക്കി ഞാന്‍ പുഞ്ചിരിക്കും. പിന്നെ ഗുഡ്മോര്‍ണിംഗ് പറയും.

07. ഫോണ്‍ വിളിക്കുന്നതിന് മുമ്പ് ഞാന്‍ പുഞ്ചിരിക്കും. ഫോണിലൂടെ അത്യാവശ്യകാര്യങ്ങള്‍ മാത്രം സംസാരിക്കും.

08. ഞാന്‍ ഈ പ്രപഞ്ചത്തെ സ്നേഹിക്കുന്നു. അതിനാല്‍ പ്രകൃതിയുടെ സന്തുലിതാവസ്ഥ കാത്തുസൂക്ഷിക്കുവാന്‍ പരിശ്രമിക്കും.

09. ഞാന്‍ ഒറ്റയ്ക്കല്ല; ഈ പ്രപഞ്ചം മുഴുവനും എന്‍റെ വളര്‍ച്ചയില്‍ സന്തോഷിക്കുകയും സഹകരിക്കുകയും ചെയ്യുന്നു.

10. എന്‍റെ വിജയം വിലയിരുത്തുമ്പോള്‍ അതിനുവേണ്ടി ഞാന്‍ എന്തുത്യാഗം സഹിച്ചു എന്നതിനെ ആശ്രയിച്ചിരിക്കും. എന്‍റെ വിജയത്തിന്‍റെ പിന്നില്‍ ഒത്തിരി പേരുടെ നല്ല മനസ്സ് ഞാന്‍ കാണുന്നുണ്ട്.

11. ആഗ്രഹിക്കുന്ന കാര്യങ്ങളെല്ലാം നടക്കാതെ വരുമ്പോള്‍ ഞാന്‍ അസ്വസ്ഥനാകില്ല. ചില കാര്യങ്ങള്‍ നടക്കാതെ പോയത് ഭാഗ്യമായിട്ട് കരുതും.

12. സമയവും, സമ്പത്തും വിലപ്പെട്ടതാണ്. സൂക്ഷമതയോടെ വിനിയോഗിക്കും. വരവുചെലവു കണക്കുകള്‍ കുറിച്ചുവയ്ക്കും. കൃത്യനിഷ്ഠ ഞാന്‍ ശീലമാക്കും. കൊടുക്കുമ്പോള്‍ പാത്രം അറിഞ്ഞേ കൊടുക്കുകയുളളൂ.

13. ഭാവിയെക്കുറിച്ച് സുന്ദര സ്വപ്നങ്ങള്‍ കാണും. അവ സാക്ഷാത്കരിക്കാന്‍ നിരന്തരം പരിശ്രമിക്കും.

14. പരാജയത്തില്‍ നിന്ന് പുതിയ പാഠങ്ങള്‍ പഠിക്കും. പതിരും കതിരും വേര്‍തിരിച്ചെടുക്കാനുളള തിരിച്ചറിവ് നേടും.

15. തെറ്റുപറ്റിയാല്‍ ക്ഷമചോദിക്കും. വീണ്ടും ആവര്‍ത്തിക്കാതിരിക്കാന്‍ തീവ്രമായി യത്നിക്കും.

16. പരിവര്‍ത്തനം ആഗ്രഹിക്കും. സ്വാഗതം ചെയ്യും. പുതിയ പുതിയ ചോദ്യങ്ങള്‍ ചോദിക്കുന്നത് വളര്‍ച്ചയുടെ മുന്നോടിയായികാണും. ചോദ്യങ്ങള്‍ ചോദിക്കുന്നവരെ മാറ്റി നിര്‍ത്തുകയില്ല.

17. ആശയവും ആമാശയവും തമ്മില്‍ കൂട്ടിക്കുഴക്കില്ല. സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്ക് വേണ്ടി എന്‍റെ ആശയങ്ങളെ മറ്റൊരാളില്‍ അടിച്ചേല്‍പ്പിക്കുകയില്ല.

18. അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകുമ്പോള്‍ പറയുന്നതിനെക്കാള്‍ കൂടുതല്‍ കേള്‍ക്കാന്‍ ശ്രമിക്കും. മാന്യതയ്ക്കും സംസ്കാരത്തിനും നിരക്കാത്ത വാക്കുകള്‍ ഉപയോഗിക്കുകയില്ല.

19. കേള്‍ക്കുന്നത് മുഴുവന്‍ വിശ്വസിക്കുകയില്ല. എന്നെ വിമര്‍ശിക്കുന്നവര്‍ എന്‍റെ അഭ്യുദയ കാംക്ഷികളാണ്. രഹസ്യം സൂക്ഷിക്കാനുളള കടമ ഞാന്‍ നിറവേറ്റും.

20. എന്നെ ഒറ്റിക്കൊടുക്കുന്ന മുന്‍കോപത്തെ ഞാന്‍ നിയന്ത്രിക്കും. കാര്യകാരണ സഹിതം വസ്തുതകള്‍ അപഗ്രഥിച്ച ശേഷമേ തീരുമാനം കൈകൊളളൂ. കുറച്ച് കൂടെ മെച്ചപ്പെട്ട തീരുമാനം എടുക്കാന്‍ കഴിഞ്ഞാല്‍ മുന്‍ തീരുമാനം പുനഃപരിശോധിക്കും.

21. കൈയക്ഷരം, ഒപ്പ്, പെരുമാറ്റ രീതികള്‍, ആചാരാനുഷ്ടാനങ്ങള്‍, വസ്ത്രധാരണം ഇവ എന്‍റെ വ്യക്തിത്വത്തിന്‍റെ സവിശേഷതകളായിട്ട് ഞാന്‍ കാണും.

22. പരദൂഷണം പറയുകയോ കേള്‍ക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്യില്ല. അവ എന്നെയും മറ്റുളളവരെയും ഒരുപോലെ നശിപ്പിക്കും.

23. ആയിരങ്ങളില്‍ നിന്ന് ഒരാളെ കൂട്ടുകാരനായിട്ട് സ്വീകരിക്കും. ആവശ്യമുളളപ്പോഴെല്ലാം മറ്റുളളവരില്‍ നിന്ന് മാര്‍ഗ്ഗനിര്‍ദ്ദേശവും ഉപദേശവും സ്വീകരിക്കും.

24. ശിക്ഷണം, ശാസനം, തിരുത്തല്‍, ഉപദേശം – ഇവ എന്‍റെ വളര്‍ച്ചയ്ക്ക് ഞാന്‍ സ്വീകരിക്കും.

25. ആവശ്യത്തിലിരിക്കുന്നവര്‍ക്ക് അപ്പമാകാന്‍ – വസ്ത്രമാകാന്‍ – മരുന്നാകാന്‍ – ആശ്വാസവും ആശ്രയവുമാകാന്‍ ഞാന്‍ പരമാവധി പരിശ്രമിക്കും.

തുടരും…

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker